ഓട്ടോ എക്സ്പോയിൽ മോട്ടോവോള്‍ട്ട് ഹൈവോള്‍ട്ടിൽ; ശ്രദ്ധ നേടിയ QJ മോട്ടോര്‍, സോണ്ടസ്, മോട്ടോ മോറിനി ബൈക്കുകള്‍

ഓട്ടോ എക്‌സ്‌പോയുടെ 16ാം പതിപ്പില്‍ പ്രമുഖരുടെ അസാന്നിധ്യം നിഴലിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തില്‍ ചൈനീസ് ബ്രാന്‍ഡുകളാണ് തിളങ്ങുന്നത്. നിരവധി ചൈനീസ് ബൈക്കുകള്‍ ഓട്ടോ എക്‌സ്‌പോയിലൂടെ ശ്രദ്ധ നേടി. വളരെ രസകരമായ, വൈവിധ്യമാര്‍ന്ന ഇരുചക്രവാഹന ലൈനപ്പുള്ള ബ്രാന്‍ഡുകളിലൊന്നാണ് മോട്ടോവോള്‍ട്ട്.

മോട്ടോവോള്‍ട്ടിന്റെ കുടക്കീഴിലുള്ള മൂന്ന് ബ്രാന്‍ഡുകളായ QJ മോട്ടോര്‍, സോണ്ടസ്, മോട്ടോ മോറിനി എന്നിവയുടെ ബൈക്കുകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ മോട്ടോവോള്‍ട്ടിന്റെ സ്റ്റാളില്‍ കണ്ട മികച്ച ചില മോട്ടോര്‍സൈക്കിളുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോ എക്സ്പോയിൽ മോട്ടോവോള്‍ട്ട് ഹൈവോള്‍ട്ടിൽ; ശ്രദ്ധ നേടിയ QJ മോട്ടോര്‍, സോണ്ടസ്, മോട്ടോ മോറിനി ബൈക്കുകള്‍

QJ മോട്ടോര്‍ SCR 125

ചൈനീസ് ബൈക്ക് നിര്‍മ്മാതാക്കളായ QJ മോട്ടോറില്‍ നിന്നുള്ള ആദ്യം വരുന്ന മോഡല്‍ SCR 125 ആണ്. ഇത് ഒരു 124 സിസി സിംഗിള്‍ സിലിണ്ടര്‍ ബൈക്കാണ്. എഞ്ചിന്‍ ഒരു ചെറിയ ഒന്നാണെങ്കിലും ചങ്കിയായ ഒരു ചട്ടക്കൂട് അതിന് ലഭിക്കുന്നു. കൂടാതെ അമേരിക്കന്‍ ക്രൂയിസറുകള്‍ക്ക് സമാനമായ അതിന്റെ ഡിസൈനും ശ്രദ്ധേയമാണ്. വിശാലമായ ഫ്‌ലോര്‍ബോര്‍ഡുകള്‍, ടാങ്കില്‍ ഘടിപ്പിച്ച ഫ്യുവല്‍ ഗേജ്, ഡ്യുവല്‍ എന്‍ഡ് എക്സ്ഹോസ്റ്റ് എന്നിവ ക്രൂയിസറിന് മനോഹാരിത പകരുന്നു.

SRV 125

QJ മോട്ടോറിന്റെ മറ്റൊരു 125 സിസി ബൈക്കാണ് ഈ മസ്‌കുലര്‍ ക്രൂയിസര്‍. ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍, SRV300 എന്നിവയില്‍ നിന്നാണ് ഇതിന്റെ ഡിസൈന്‍ പ്രചോദനം. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 14.7 bhp പവറും 12.1 Nm ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ഒരു എന്‍ട്രി-ലെവല്‍ ബൈക്കിന് ഈ കണക്കുകള്‍ അത്ര മോശമല്ലെന്ന് തന്നെ പറയേണ്ടി വരും. ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമെ ചൈനീസ് വാഹന ഭീമന്‍മാരായ QJ മോട്ടോര്‍ SRK 400, SRV 300, SRC 500, SRC 250 എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോ പ്രദര്‍ശിപ്പിക്കാനും 2023 ഓട്ടോ എക്സ്പോ ഉപയോഗപ്പെടുത്തി.

ഓട്ടോ എക്സ്പോയിൽ മോട്ടോവോള്‍ട്ട് ഹൈവോള്‍ട്ടിൽ; ശ്രദ്ധ നേടിയ QJ മോട്ടോര്‍, സോണ്ടസ്, മോട്ടോ മോറിനി ബൈക്കുകള്‍

സോണ്ടസ് S350

ദൃഢവും സുഗമവുമായ ഒരു ഡിസൈനില്‍ ഒരുങ്ങിയ സോണ്ടസ് S350 ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലെ ശ്രദ്ധിക്കപ്പെട്ട ഒരു മോഡലാണ്. 348 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായെത്തുന്ന ഒരു ചെറിയ ഡ്യുക്കാട്ടി ഡയവല്‍ പോലെയാണ് ഇത് കാണപ്പെടുന്നത്. ഈ എഞ്ചിന്‍ 38.8 bhp പവറും 32.8 Nm ടോര്‍ക്കും നല്‍കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോര്‍ 350 ഒന്ന് കരുതിയിരിക്കുന്നത് നന്നാകും. കാരണം ചെറിയ മോട്ടോര്‍സൈക്കിളുകളില്‍ പലപ്പോഴും കാണപ്പെടാത്ത സ്വിംഗ്ആം ഇതില്‍ കാണാം.

U1 200

മോട്ടോവോള്‍ട്ടിന്റെ പവലിയനില്‍ ഒരു 200 സിസി സൂപ്പര്‍മോട്ടോ കാണാം. ഡ്യുവല്‍ പര്‍പ്പസ് ടയറുകളും അതിശയകരവുമായ ഡിസൈനോടും കൂടിയെത്തുന്ന സോണ്ടസ് U1 200 ഓട്ടോ എക്‌സ്‌പോയിലൂടെ കമ്പനി അവതരിപ്പിച്ചു. 198 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 21.5 bhp പവറും 19 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഇന്ത്യയില്‍ എത്തിയാല്‍ ഹീറോ എക്‌സ്പള്‍സ് 200T 4V-ക്ക് ഒരു തികഞ്ഞ എതിരാളിയായി ഇത് മാറിയേക്കും.

https://malayalam.drivespark.com/off-beat/check-the-10-best-flying-cars-that-are-going-to-revolutionize-the-way-we-travel-027815.html

350E
2023 ഓട്ടോ എക്സ്പോയില്‍ മോട്ടോ വോള്‍ട്ട് പ്രദര്‍ശിപ്പിച്ച ഏക സ്‌കൂട്ടറാണ് സോണ്ടസ് 350E. ഭീമാകാരനായ ഒരു മാക്‌സി സ്‌കൂട്ടറാണിതെന്ന് പറയാം. 349 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 36.2 bhp പവറും 38 Nm ടോര്‍ക്കും ഈ എഞ്ചിന്‍ പുറത്തെടുക്കുന്നു. വലിയ ശരിയായതുമായ മാക്‌സി സ്‌കൂട്ടര്‍ സ്‌റ്റൈലിംഗാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഇത് തികച്ചും ശരിയായ ഒരു മാക്‌സി സ്‌കൂട്ടര്‍ പാക്കേജാണ്. ഇതോടൊപ്പം സോണ്ടസ് ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച 350R, GK350, 350X, 350T എന്നീ മോട്ടോര്‍സൈക്കിളുകളും 2023 ഓട്ടോ എക്സ്പോയില്‍ കാണാം.

മോട്ടോ മോറിനി

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതക്കളായ മോട്ടോ മോറിനി 2023 ഓട്ടോ എക്സ്പോയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. സീയെമ്മെസോ 6 ½, X-കേപ്പ് 650 എന്നിവയുള്‍പ്പെടെ നിലവിലുള്ള മോഡല്‍ ലൈനപ്പിലുള്ള ഉല്‍പ്പന്നങ്ങള്‍ അവര്‍ പ്രദര്‍ശനത്തിന് എത്തിച്ചു. എന്നാല്‍ ഇവിടെ നമ്മള്‍ മനസ്സിലാട്ടേണ്ട കാര്യം എന്തെന്നാല്‍ ഈ ബ്രാന്‍ഡുകള്‍ ഒന്നും തന്നെ അവര്‍ പ്രദര്‍ശിപ്പിക്കുകയോ അവതരിപ്പിക്കുകയോ ചെയ്ത ബൈക്കുകള്‍ ഇവിടെ ലോഞ്ച് ചെയ്‌തേക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

കാരണം പ്രധാനമായും ഉപഭോക്‌തൃ താല്‍പര്യം അറിയാന്‍ വേണ്ടിയാണ് കമ്പനികള്‍ ഇവ ഓട്ടോ എക്‌സ്‌പോയില്‍ എത്തിക്കുന്നത്. ഏതായാലും ഈ ചൈനീസ് ഭീമന്‍മാര്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നതിനാല്‍ ഇതില്‍ പല മോഡലുകളും ഇന്ത്യന്‍ വിപണിയിലെത്തും.

More from DriveSpark

Article Published On: Saturday, January 14, 2023, 10:39 [IST]
English summary
List of motorcycles from motovault s qj motor zontes and moto morini showcased at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X