വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂട്ടര്‍ മോട്ടോസൈക്കിളുകളാണ്. മിക്കവാറും എല്ലാ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കും നമ്മുടെ രാജ്യത്ത് ഈ വിഭാഗത്തില്‍ നിന്ന് ഒരു ഓഫര്‍ ഉണ്ട്. താങ്ങാനാവുന്ന വില, കുറഞ്ഞ ചെലവ് എന്നിവയാണ് ഇന്ത്യയില്‍ ഈ സെഗ്‌മെന്റ് ഇരുചക്ര വാഹനങ്ങളുടെ ജനപ്രീതിക്ക് കാരണം. സാധാരണഗതിയില്‍ 110 സിസി-125 സിസി പരിധിയിലുള്ള ഒരു ചെറിയ എഞ്ചിന്‍ കപ്പാസിറ്റി ഉപയോഗിച്ചാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ പ്രവര്‍ത്തിക്കുന്നത്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് അവയുടെ മറ്റൊരു മെച്ചം. എന്നിരുന്നാലും, കാലം പുരോഗമിക്കുന്നതിനനുസരിച്ച് ഈ മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തിലും അപ്‌ഡേഷനുകള്‍ വന്നുചേരുന്നു. നിങ്ങള്‍ ഈ വര്‍ഷം ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ആറ് മോട്ടോര്‍സൈക്കിളുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തുന്നു.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ടിവിഎസ് സ്പോര്‍ട്ട്

വില: 64,050 രൂപ മുതല്‍ (എക്സ് ഷോറൂം, ഡല്‍ഹി)

7350 rpm-ല്‍ 8.18 bhp പവറും 4500 rpm-ല്‍ 8.7 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്ത 110 സിസി എഞ്ചിനാണ് ടിവിഎസ് സ്പോര്‍ട്ടിന് കരുത്ത് പകരുന്നത്. 15 ശതമാനം മികച്ച മൈലേജ് നല്‍കുന്നതിന് സ്പോര്‍ട്ടിനെ സഹായിക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്ന ETFi സാങ്കേതികവിദ്യ, അതായത് ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി ഇതിന് നല്‍കിയിരിക്കുന്നു. ടിവിഎസ് സ്പോര്‍ട്ടിന്റെ ഓണ്‍-റോഡ് മൈലേജ് ലിറ്ററിന് 110 കിലോമീറ്റര്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാണ്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഹോണ്ട CD 110 ഡ്രീം

വില: 71,113 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

ഹോണ്ട സിഡി 110 ഡ്രീം ടിവിഎസ് സ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ ശക്തിയും ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7500 rpm-ല്‍ 8.67 bhp കരുത്തും 5500 rpm-ല്‍ 9.30 Nm പീക്ക് ടോര്‍ക്കും ടിവിഎസ് സ്പോര്‍ട്ടിനേക്കാള്‍ നേരിയ തോതില്‍ കൂടുതല്‍ പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ഹോണ്ട CD 110 ഡ്രീം. ടിവിഎസിന്റെ ETFi സാങ്കേതികവിദ്യ പോലെ തന്നെ, പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ വിവര്‍ത്തനം ചെയ്യുന്ന PGM-Fi സാങ്കേതികവിദ്യയും ഹോണ്ടയ്ക്കുണ്ട്. ഇത് അടിസ്ഥാനപരമായി PCM അല്ലെങ്കില്‍ പ്രോഗ്രാമ്ഡ് കണ്‍ട്രോള്‍ മൊഡ്യൂള്‍ എന്നാണ് വിളിക്കുന്നത്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഇത് എഞ്ചിനില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ നിരീക്ഷിക്കുകയും എഞ്ചിന്‍ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുകയും ആവശ്യാനുസരണം ഇന്ധന ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. സിഡി 110 ഡ്രീമിന്റെ മൈലേജ് ലിറ്ററിന് 70-75 കി.മീ ആണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള 110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ സിഡി 110 ഡ്രീം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ടിവിഎസ് സ്റ്റാര്‍ സിറ്റി+

വില: 75,890 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

ടിവിഎസ് സ്പോര്‍ട്ടിന് മുകളിലാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ സ്ഥാനം. ടിവിഎസ് സ്‌പോര്‍ട് ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ്. ടിവിഎസിന്റെ ETFi സാങ്കേതികവിദ്യ ഘടിപ്പിച്ച അതേ 110 സിസി എഞ്ചിനാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാര്‍ സിറ്റി പ്ലസിന്റെ പവര്‍ ഔട്ട്പുട്ട് 7350 rpm-ല്‍ 8.08 bhp-യും 4500 rpm-ല്‍ 8.7 Nm ഉം ആണ്. സ്റ്റാര്‍ സിറ്റി പ്ലസ് ലിറ്ററിന് 80-86 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ബജാജ് പള്‍സര്‍ 125

വില: 87,149 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

ഒരു പള്‍സര്‍ പരാമര്‍ശിക്കാതെ ഞങ്ങള്‍ക്ക് ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലിസ്റ്റ് തയാറാക്കാന്‍ കഴിയില്ല. ബജാജ് പള്‍സര്‍ 125 ഇപ്പോഴും മുന്‍ തലമുറയുടെ ബോഡി സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നു. കാര്‍ബണ്‍ ഫൈബര്‍ (സിഎഫ്), നിയോണ്‍ സിംഗിള്‍ സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സിംഗിള്‍ സീറ്റ് ഓപ്ഷനില്‍ 89,254 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ഓപ്ഷനില്‍ 91,642 രൂപയാണ് എക്സ് ഷോറൂം വില. നിയോണ്‍ സിംഗിള്‍ സീറ്റ് വേരിയന്റിന് 87,149 രൂപയാണ് വില. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

125 സിസി എഞ്ചിന്‍ ആയതിനാല്‍ 110 സിസി മോട്ടോര്‍സൈക്കിളുകളായ ടിവിഎസ് സ്പോര്‍ട്ട്, സ്റ്റാര്‍ സിറ്റി+, ഹോണ്ട സിഡി 110 ഡ്രീം എന്നിവയേക്കാള്‍ കൂടുതല്‍ പവര്‍ പള്‍സര്‍ 125 ഉത്പാദിപ്പിക്കുന്നു. 11.64 bhp പവറും 10.8 Nm പീക്ക് ടോര്‍ക്കും, പള്‍സറിന്റെ മൈലേജിനെ അല്‍പ്പം ബാധിക്കും. ഉപയോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബജാജ് പള്‍സര്‍ 125 ലിറ്ററിന് 53-55 കി.മീ മൈലേജും ലഭിക്കും.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഹീറോ പാഷന്‍ പ്രോ

വില: 74,408 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

ഈ ലിസ്റ്റിലെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹീറോ പാഷന്‍ പ്രോ. 113 സിസി എഞ്ചിന്‍ 9.02 bhp പവറും 9.89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ശേഷിയില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഹീറോയുടെ പക്കല്‍ പാഷന്‍ XTEC-ഉം ഉണ്ട്. അത് അതേ പവര്‍ ഉത്പാദിപ്പിക്കുന്നു. പക്ഷേ അതിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് (9.79 Nm) പാഷന്‍ പ്രോയേക്കാള്‍ വളരെ കുറവാണ്. എന്നിരുന്നാലും, പാഷന്‍ XTEC സെല്‍ഫ്-സ്റ്റാര്‍ട്ട് (i3S അല്ലെങ്കില്‍ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ്) കൂടാതെ കിക്ക്-സ്റ്റാര്‍ട്ട് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. പാഷന്‍ പ്രോ ഇലക്ട്രിക് സ്റ്റാര്‍ട്ടിലോ കിക്ക് സ്റ്റാര്‍ട്ടിലോ ലഭ്യമാണ്. സൗകര്യപ്രദമായ എര്‍ഗണോമിക്സും ദൈനംദിന ഉപയോഗത്തിന്റെ എളുപ്പവും ഉള്ള പാഷന്‍ പ്രോ പല ഇന്ത്യക്കാരുടെയും ഇഷ്ടപ്പെട്ട ചോയ്‌സുകളില്‍ ഒന്നാണ്.

വിലയും കുറവ്, മൈലേജും കിട്ടും; 2023-ല്‍ വാങ്ങാന്‍ പറ്റിയ മികച്ച കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഹോണ്ട സിബി ഷൈന്‍

വില: 78,687 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

ഹോണ്ടയുടെ മറ്റൊരു ഉല്‍പ്പന്നമായ സിബി ഷൈനിനെ കുറിച്ച് പറഞ്ഞ് നമ്മള്‍ക്ക് അവസാനിപ്പിക്കാം. 10.59 bhp പവറും 11 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മുകളില്‍ സൂചിപ്പിച്ച CD 110 ഡ്രീം പോലെ, സിബി ഷൈനും ഹോണ്ടയുടെ PGM-Fi സാങ്കേതികവിദ്യയില്‍ ലഭ്യമാണ്. ഇത് ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് ഉറപ്പാക്കുകയും ആവശ്യാനുസരണം ഇന്ധന ഉപയോഗം നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. CD110 ഡ്രീമിന്റെ പെര്‍ഫോമന്‍സ് കണക്കുകള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍, നിങ്ങള്‍ സിബി ഷൈന്‍ പരിഗണിക്കാം.

More from DriveSpark

Article Published On: Wednesday, January 4, 2023, 18:57 [IST]
English summary
Looking for a commuter bike under rs 1 lakh these are the best 6 choices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X