അടിമുടി 'ഇന്ത്യന്‍'; ഇലക്ട്രിക് സ്‌കൂട്ടർ വിപണി ഇളക്കിമറിക്കാൻ ഗോദാവരി മോട്ടോര്‍സിന്റെ 'ഇബ്‌ളു ഫിയോ' വരുന്നു

ജനുവരി 11-ന് സമാരംഭം കുറിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റായ ഓട്ടോ എക്‌സ്‌പോ 2023 ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ പുരോഗമിക്കുകയാണ്. നിരവധി വാഹന ബ്രാന്‍ഡുകള്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഓട്ടോ എക്‌സ്‌പോ വേദിയില്‍ അവതരിപ്പിക്കുകയും ചിലര്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു.

ഇന്ത്യന്‍ ജനത ഇലക്ട്രിക് വാഹനങ്ങളോട് ഒരു പോസിറ്റീവ് മനോഭാവം കാണിച്ച് തുടങ്ങിയ ഈ കാലഘട്ടത്തില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ ആയതിനാല്‍ തന്നെ ഇവി നിര്‍മാതാക്കള്‍ ആകുമല്ലോ താരങ്ങള്‍. ഇതില്‍ ഗോദാവരി ഇലക്ട്രിക് മോട്ടോര്‍സ് തങ്ങളുടെ ചില പ്രോട്ടോടൈപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോര്‍സ് ഓട്ടോ എക്സ്പോയില്‍ തങ്ങളുടെ പുതിയ ചില പ്രൊഡക്ടുകളാണ് രാജ്യത്തിന് പരിചയപ്പെടുത്തിയത്.

അടിമുടി ഇന്ത്യന്‍; ഇലക്ട്രിക് സ്‌കൂട്ടർ വിപണി ഇളക്കിമറിക്കാൻ ഗോദാവരി മോട്ടോര്‍സിന്റെ ഇബ്‌ളു ഫിയോ വരുന്നു

അതിലൊന്നാണ് കമ്പനിയുടെ ഇബ്‌ളു ഫിയോ ഇലക്ട്രിക് സ്‌കൂട്ടര്‍. ഇത് ഇപ്പോള്‍ ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി ഇത് പ്രദര്‍ശിപ്പിച്ചത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറാണിത്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടര്‍

ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം ഇന്ത്യന്‍ നിര്‍മ്മിതമാണ്. അതെ, ഇബ്‌ളു ഫിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ 100 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നമായിട്ടാണ് ഗോദാവരി ഇലക്ട്രിക് മോട്ടോര്‍സ് വികസിപ്പിച്ചെടുത്തത്. ഈ ഇരുചക്ര വാഹനം ഫാമിലി ഉപയോഗത്തിനായാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വളരെ സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഗോദാവരി കമ്പനി ഇത് വികസിപ്പിച്ചിരിക്കുന്നത്.

അടിമുടി ഇന്ത്യന്‍; ഇലക്ട്രിക് സ്‌കൂട്ടർ വിപണി ഇളക്കിമറിക്കാൻ ഗോദാവരി മോട്ടോര്‍സിന്റെ ഇബ്‌ളു ഫിയോ വരുന്നു

ബാറ്ററി പാക്കും റേഞ്ചും

ഇബ്‌ളു ഇലക്ട്രിക് സ്‌കൂട്ടറില്‍ 1.5 kW മോട്ടോറും 42 Ah ബാറ്ററി പാക്കും ഉപയോഗിക്കുന്നു. ഈ ബാറ്ററി പാക്കിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. മികച്ച ബ്രേക്കിംഗ് അനുഭവം നല്‍കുന്നതിനായാണ് ഇബ്‌ളു ഫിയോ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം നല്‍കിയിരിക്കുന്നത്.

ഈ ഇ-സ്‌കൂട്ടറില്‍ ഉള്‍പെടുത്തിയിട്ടുള്ള മറ്റ് പ്രധാന ഫീച്ചറുകള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.അതേസമയം, മറ്റ് ചില സുപ്രധാന വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. ഈ ഇലക്ട്രിക് വാഹനത്തില്‍ ഒരു PLTC-ഹബ് മോട്ടോര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ഇതോടൊപ്പം ലിഥിയം അയണ്‍ 60 V മോട്ടോറും ഐബ്ലു ഫിയോ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

അടിമുടി ഇന്ത്യന്‍; ഇലക്ട്രിക് സ്‌കൂട്ടർ വിപണി ഇളക്കിമറിക്കാൻ ഗോദാവരി മോട്ടോര്‍സിന്റെ ഇബ്‌ളു ഫിയോ വരുന്നു

ഈ ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 65 കിലോമീറ്ററാണ്. ഇവയ്ക്കൊപ്പം മുന്‍ ചക്രത്തില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ട്യൂബ് ഹൈഡ്രോളിക് സസ്പെന്‍ഷനും മികച്ച റൈഡിംഗ് അനുഭവത്തിനായി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍ കണക്റ്റിവിറ്റി ഫീച്ചര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

വാറന്റി

ഈ ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗോദാവരവി കമ്പനി വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഗോദാവരി കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിന് 3 വര്‍ഷം / 50000 കിലോമീറ്റര്‍ വാറന്റി പ്രഖ്യാപിച്ചു. ഉടന്‍ തന്നെ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഈ വാഹനം വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഇലക്ട്രിക് ടൂവീലര്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതായതിനാല്‍ ഇതിന്റെ വില മറ്റ് ഇവികളെ അപേക്ഷിച്ച് വളരെ കുറവായിരിക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Saturday, January 14, 2023, 17:19 [IST]
English summary
Made by 100 percent indian components godawari motors unveiled eblu feo electric scooter prototype
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X