മഹീന്ദ്രക്ക് 4.12 കോടി രൂപ പിഴ! കാരണം എന്താണെന്ന് അറിയാമോ?
സ്‌കോര്‍പിയോ N ഉടമക്ക് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്ക് കൂനിന്‍മേല്‍ കുരുപോലെ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ പിഴ ശിക്ഷ ലഭിച്ചിരിക്കുകയാണ്. എന്നാല്‍ മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര ടൂവീലേഴ്‌സിനാണ് ചരക്കുസേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെടുത്തി 4.12 കോടി രൂപ പിഴ ലഭിച്ചത്. എന്തിനാണ് പിഴ കിട്ടിയതെന്നതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മഹീന്ദ്ര ഇരുചക്ര വാഹന വ്യവസായത്തില്‍ സജീവമായിരുന്ന കമ്പനിയായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡ്. കൈനറ്റിക് മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ബിസിനസ് ഏറ്റെടുത്തുകൊണ്ട് 2008-ലായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂട്ടര്‍ പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്നതിനായി കമ്പനി തായ്‌വാനില്‍ നിന്നുള്ള സാന്‍യാംഗ് ഇന്‍ഡസ്ട്രി കമ്പനിയുമായി കൈകോര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സിന്റെ നിര്‍മാണ പ്ലാന്റ്.

ഫൈ്‌ലറ്റ്, കൈന്‍, റോഡിയോ, ഡ്യറോ, ഗസ്‌റ്റോ എന്നിവയായിരുന്നു മഹീന്ദ്ര പുറത്തിറക്കിയ സ്‌കൂട്ടറുകള്‍. പാന്റീറോ, സ്റ്റാലിയോ, സെന്റ്യൂറോ, മോജോ എന്നിവയായിരുന്നു മോട്ടോര്‍സൈക്കിളുകള്‍. ഇതില്‍ മികച്ച ശേഷിയുള്ള ബൈക്കായി പേരെടുത്ത മോജോ ഇന്നും നിരവധി യൂത്തന്‍മാര്‍ കൊണ്ടുനടക്കുന്നുണ്ട്. വിപണിയില്‍ ക്ലച്ച്പിടിക്കാന്‍ സാധിക്കാതിരുന്നതോടെ 2020-ലാണ് കമ്പനി തങ്ങളുടെ ഇരുചക്ര വാഹന ബിസിനസ് മാതൃകമ്പനിയുമായി ലയിപ്പിച്ചത്.
ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മഹീന്ദ്ര ടൂ വീലര്‍. നികുതി നിയമം നടപ്പാക്കിയ ശേഷം ജിഎസ്ടിയില്‍ ചേരുമ്പോള്‍ കമ്പനി ചില ഡാറ്റ സമര്‍പ്പിക്കുകയും അത് സംബന്ധിച്ച ആശയക്കുഴപ്പം കാരണമാണ് കമ്പനിക്ക് 4,11,50,120 രൂപ പിഴ ചുമത്തിയത്. മഹീന്ദ്ര റെഗുലേറ്ററി ഫയലയിംഗിലാണ് പിഴ ലഭിച്ചതായി അറിയിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ജിഎസ്ടി ഓഡിറ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറാണ് ഇതുസംബന്ധിച്ച് ഓര്‍ഡറിട്ടത്.

മഹീന്ദ്ര ടൂ വീലര്‍ കമ്പനി ഇപ്പോള്‍ മഹീന്ദ്ര കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ മഹീന്ദ്ര കമ്പനി ഈ ഫീസ് നല്‍കണമെന്നുമാണ് നിര്‍ദേശം. ജിഎസ്ടി ഇന്‍പുട്ട് വഴി മഹീന്ദ്ര കമ്പനിക്ക് ചില ബില്ലുകളില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എന്നാല്‍ ആ ബില്ലുകള്‍ക്കായി കമ്പനിയില്‍ നിന്ന് പണം പിരിച്ചെടുത്ത വെണ്ടര്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാലാണ് ഈ പിഴ ചുമത്തുന്നത്.
എഡ്യൂക്കേഷന്‍ സെസ് ക്രെഡിറ്റ് ബാലന്‍സുമായി ബന്ധപ്പെട്ടുള്ള ചില വിഷയങ്ങളും മഹീന്ദ്രക്ക് പിഴ ചുമത്താന്‍ കാരണമായതായും ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഏതായാലും മഹീന്ദ്രക്ക് 4.12 കോടി രൂപ പിഴ ലഭിച്ചത് വാഹന ലോകത്ത് വലിയ വാര്‍ത്തയായി മറിയിട്ടുണ്ട്. പിഴ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അനുകൂലമായ ഫലം പ്രതീക്ഷിക്കുന്നുവെന്നും ഇതുമുലം കമ്പനിക്ക് ഒരു തരത്തിലുമുള്ള നഷ്ടം ഉണ്ടായിട്ടില്ലെന്നും മഹീന്ദ്ര പറയുന്നു.

ഇരുചക്രവാഹന കമ്പനി മഹീന്ദ്രയുമായി ലയിച്ചതിനാലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. മഹീന്ദ്ര ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിന് തെളിവുകള്‍ ഉള്ളതിനാല്‍ വെണ്ടര്‍മാരാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഏതായാലും അപ്പീലില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍. വിധി കമ്പനിക്ക് അനുകൂലമാകുമോ എന്ന് കാത്തിരുന്ന് കാണാം. പ്യൂഷോ SA ഗ്രൂപ്പിന്റെ ഭാഗമായ ഫ്രാന്‍സ് ആസ്ഥാനമായുള്ള പ്യൂഷോ മോട്ടോര്‍സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികള്‍ മഹീന്ദ്രയുടെ ടൂ വീലേഴ്‌സ് ഡിവിഷന്‍ അടുത്തിടെ ഏറ്റെടുത്തിരുന്നു.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 40-ലധികം രാജ്യങ്ങളില്‍ പ്യൂഷോ സ്‌കൂട്ടറുകള്‍ക്ക് സാന്നിധ്യമുണ്ട്. ഐക്കണിക് ബ്രാന്‍ഡുകളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ബിഎസ്എ എന്നിവയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നത് മഹീന്ദ്രയുടെ പിന്തുണയുള്ള ക്ലാസിക് ലെജന്‍ഡ്‌സാണ്. ഇന്ത്യയില്‍ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്താനായി ക്ലാസിക് ലെജന്‍ഡ് കോടികള്‍ നിക്ഷേപിക്കാന്‍ പോകുകയാണ്.
നിലവില്‍ ഈ വിഭാഗം അടക്കിഭരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ മൃഗീയ ആധിപത്യം അവസാനിപ്പിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ ലക്ഷ്യം. എന്‍ഫീല്‍ഡിനെ കൂടതെ നിലവില്‍ ജാവക്കും യെസ്ഡിക്കും ഹാര്‍ലി ഡേവിഡ്‌സണ്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് എന്നിവയുടെ വെല്ലുവിളി കൂടി നേരിടേണ്ടതായുണ്ട്.


Click it and Unblock the Notifications








