എൽഫീൽഡിന്റെ ഇളമുറ തമ്പുരാൻ; ഷോട്ട്ഗണ്ണിനെ സൂപ്പർ മീറ്റിയോറിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്കെ

റോയൽ എൻഫീൽഡിന്റെ മുൻനിര മോട്ടോർസൈക്കിളിന്റെ കിരീടം സൂപ്പർ മീറ്റിയോർ 650 -ൽ നിന്ന് അടുത്തിടെ അവതരപ്പിച്ചിരിക്കുന്ന ഷോട്ട്ഗൺ ട്വിൻ 650 -ലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ, റെട്രോ ബൈക്ക് നിർമ്മാതാക്കൾ സൂപ്പർ മീറ്റിയോറിനെ മൂന്ന് വേരിയന്റുകളിൽ 3.54 ലക്ഷം രൂപ മുതൽ 3.84 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ മറുവശത്ത്, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ ട്വിൻ 650 കസ്റ്റം നിലവിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്, ഇതിന്റെ വെറും 25 യൂണിറ്റുകൾ മാത്രമാവും കമ്പനി നിർമ്മിക്കുക. 4.25 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത്. സൂപ്പർ മീറ്റിയോറിൽ നിന്ന് വ്യത്യസ്തമായി ഷോട്ട്ഗൺ 650 -ൽ നമുക്ക് കാണാൻ കഴിയുന്ന മാറ്റങ്ങൾ എന്തെല്ലാം എന്ന് നോക്കാം.

ഷോട്ട്ഗൺ 650 vs സൂപ്പർ മീറ്റിയോർ 650

ഡിസൈൻ: ഷോട്ട്ഗൺ 650 -ലെ ടാങ്ക് ഒരു ചെറിയ ടിയർഡ്രോപ്പ് ആകൃതിയിലുള്ള 14 ലിറ്റർ ടാങ്കാണ്. ഇതിന് ഡാർക്ക് ബ്ലൂവിൽ നിന്ന് ലൈറ്റ് ബ്ലൂവിലേക്ക് ഫെയ്ഡായി വരുന്ന ഒരു കസ്റ്റം ഹാൻഡ് പെയിന്റ് ഫിനിഷ് ലഭിക്കുന്നുണ്ട്. കാൻഡി ഗ്ലോസ് ഫിനിഷിനോട് സാമ്യമുള്ള ഒന്നാണ് ഇതിന്റെ ഓവർകോട്ട്.

EICMA 2021 -ൽ പ്രദർശിപ്പിച്ച SG 650 കൺസെപ്‌റ്റുമായി സാമ്യമുള്ളതാണ് ടാങ്കിലെ ഡീക്കലുകൾ. ഇതേ തീമിൽ ഹെഡ്‌ലൈറ്റിന് ഗ്ലോസ് ബ്ലാക്ക് ഷെയ്ഡിൽ പുനർരൂപകൽപ്പന ചെയ്‌ത കൗൾ ലഭിക്കുന്നു. എഞ്ചിൻ ഘടകങ്ങളിലും അലോയി വീലുകളിലും കാണാനാവുന്ന എല്ലാ പാർട്സുകളും ബ്ലാക്ക് തീമും പിന്തുടരുന്നു. തൽഫലമായി സസ്‌പെൻഷനും ഫ്രെയിമും കറുപ്പിച്ചിരിക്കുന്നു.

ഷോട്ട്ഗൺ 650 vs സൂപ്പർ മീറ്റിയോർ 650

ഫീച്ചറുകൾ: ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സൂപ്പർ മീറ്റിയോറിന്റേതുമായി സാമ്യത പുലർത്തുന്നു, എന്നാൽ ട്രിപ്പിൾ ക്ലാമ്പിനൊപ്പം ബെറ്റർ അലൈൻമെന്റിനായി ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്വിച്ച് ക്യൂബുകൾ റോട്ടറി ശൈലി നിലനിർത്തുന്നു, എന്നാൽ മീറ്റിയോറിലെ അലുമിനിയം ബോഡി ഇപ്പോൾ ഷോട്ട്ഗണ്ണിൽ ഗ്ലോസി ബ്ലാക്ക് ഷെയ്ഡിലാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർ മീറ്റിയോർ 650 -ൽ കാണുന്ന റോ മെറ്റൽ സിൽവർ ഫിനിഷിന് പകരം ഇത് ഒരു പ്രീമിയം ഫിനിഷ് നൽകുന്നു.

എർഗണോമിക്സ്: ബോബർ ശൈലിയുമായി അലൈൻ ചെയ്യാൻ, ഷോട്ട്ഗൺ ട്വിൻ 650 ഫ്ലാറ്റ് ഡ്രാഗ് സ്റ്റൈൽ ഹാൻഡിൽബാർ അവതരിപ്പിക്കുന്നു. ഒരു ക്ലീൻ ലുക്കിനായി ബാർ എൻഡ് മിററുകളാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്. കൈകൾക്ക് ഒരു സ്ട്രെച്ച്ഡ് ഔട്ട് എന്നാൽ ഒരു നാച്ചുറൽ പൊസിഷൻ ഇത് നൽകുന്നു. ക്ലാസിക് ബോബർ സൗന്ദര്യത്തെ വർധിപ്പിക്കുന്ന സിംഗിൾ പീസ് ഫ്ലോട്ടിംഗ് സീറ്റുമായാണ് ഷോർട്ട്ഗൺ വരുന്നത്.

ഷോട്ട്ഗൺ 650 vs സൂപ്പർ മീറ്റിയോർ 650

കൂടാതെ ഫുട്‌പെഗുകൾ കൂടുതൽ ന്യൂട്രൽ ആംഗിളിൽ റൈഡറുടെ സീറ്റിന് താഴെയായി സ്ഥാപിച്ചിരിക്കുന്നു. എന്നാൽ മറുവശത്ത്, സൂപ്പർ മീറ്റിയോറിന് ഫോർവേഡായി പൊസിഷൻ ചെയ്ത ഫുട്‌പെഗുകളും ബാക്ക്‌സ്‌വെപ്‌റ്റ് ബാറുകളും നാം തെരഞ്ഞെടുക്കുന്ന പതിപ്പിനെ ആശ്രയിച്ച് ലോ സ്ലംഗ് സീറ്റുകളും ഉണ്ട്. പിന്നെ, സൂപ്പർ മീറ്റിയോറിന് സ്റ്റാൻഡേർഡായി ഒരു പില്യൺ സീറ്റ് ലഭിക്കുന്നു, ഷോട്ട്ഗൺ 650 -ൽ ആക്‌സസറിയായി ഇത് ലഭിച്ചേക്കാം.

എഞ്ചിൻ വിശദാംശങ്ങൾ: ഷോട്ട്ഗൺ ട്വിൻ 650 -യുടെ പവർ യൂണിറ്റിന്റെ ഔദ്യോഗിക ഔട്ട്‌പുട്ട് കണക്കുകൾ ഒന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, സൂപ്പർ മീറ്റിയോർ 650 -യുടെ അതേ ട്യൂൺ റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിൽ മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ, 648 സിസി പാരലൽ ട്വിൻ യൂണിറ്റ് 46.2 bhp മാക്സ് പവറും 52 Nm പീക്ക് torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷോട്ട്ഗൺ 650 vs സൂപ്പർ മീറ്റിയോർ 650

ബോബറിലെ വ്യത്യസ്തമായ മറ്റൊരു ഫീച്ചർ എന്തെന്നാൽ, ക്രാങ്കകേസിന് ഒരു കൂറ്റൻ 'റോയൽ എൻഫീൽഡ്' മെഷീൻ ഫിനിഷ്ഡ് ബാഡ്‌ജിംഗിനൊപ്പം ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു എന്നതാണ്. ക്രൂയിസറിന് ഒരു 'RE' ലോഗോയും ഗ്രേയിഷ് ക്രാങ്ക് കേസ് ട്രീറ്റ്മെന്റും വരുന്നുണ്ട്. കൂടാതെ, ഷോട്ട്ഗണിന് പീഷൂട്ടർ എക്‌സ്‌ഹോസ്റ്റുകൾ ലഭിക്കുമ്പോൾ സൂപ്പർ മീറ്റിയോറിൽ റൗണ്ട് ഷെയ്പ്പ് എൻഡ് ക്യാനുകൾ നമുക്ക് കണ്ടെത്താം.

വീലുകൾ: റോയൽ എൻഫീൽഡ് ബോബറിന്റെ വീൽ അസംബ്ലിയിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫ്രണ്ട് വീൽ ചെറുതാണ്, ടയറുകൾ അല്പം ചങ്കിയാണ്, കോമ്പൗണ്ട് കൂടുതൽ സ്റ്റിക്കിയർ ആയിരിക്കണം. മൊത്തത്തിൽ, മുകളിൽ സൂചിപ്പിച്ച മാറ്റങ്ങളും പുതിയ സെറ്റ് വീലുകളും ബോബറിനെ കോണുകളിൽ കൂടുതൽ മികച്ച ഫീൽ നൽകാൻ സഹായിക്കും.

More from DriveSpark

Article Published On: Tuesday, November 28, 2023, 17:20 [IST]
English summary
Major differences between royal enfield shotgun 650 and super meteor 650 explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X