ഓലയെ ഒതുക്കാൻ കൂടുതൽ റേഞ്ചും മികച്ച ഫീച്ചറുകളുമായി അർബേൻ; ചേതക്കിന്റെ പുത്തൻ വേരിയന്റിന്റെ ഹൈലൈറ്റുകൾ

ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണി എന്നും പുതുമകളുടെ വിളനിലമാണ്. അതിനാൽ തന്നെ ഈ സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും മത്സരിച്ചാണ് പുത്തൻ മോഡലുകളും, അപ്പ്ഡേറ്റുകളും അവതരിപ്പിക്കുന്നത്. ഈ അപ്പ്ഡേറ്റുകളുടെ ഭാഗമായി ബജാജും തങ്ങളുടെ ഇലക്ട്രിക് മോഡലിനെ അപ്പ്ഡേറ്റ് ചെയ്തിരിക്കുകയാണ്.

അർബേൻ എന്ന പേരിലാണ് ബജാജ് ചേതക് ഇ-സ്കൂട്ടറിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യൻ വിപണിയിൽ എത്തുന്നത്. നിലവിലെ ചേതക് പ്രീമിയവുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ തോതിൽ ഉയർന്ന റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന അർബേൻ വേരിയന്റ് ചേതക് ഇലക്‌ട്രിക് ലൈനപ്പിന് ഒരു ഫ്രഷ്നെസ് നൽകുന്നു, എതിരാളികളിൽ നിന്ന് ഉയർന്നു വരുന്ന കോംപറ്റീഷൻ നേരിടാൻ ഇത് സഹായകമാവുന്നു. ബജാജ് ചേതക് അർബേനെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ എന്തെ നോക്കാം.

ചേതക്കിന്റെ പുത്തൻ വേരിയന്റിന്റെ ഹൈലൈറ്റുകൾ

1. വില: ബജാജ് ചേതക് അർബേനിന്റെ എക്സ്-ഷോറൂം വില 1.15 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. നിലവിൽ, ഇ-സ്‌കൂട്ടറിന്റെ പ്രീമിയം വേരിയന്റും ബജാജിന്റെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് ഇതേ എക്സ്-ഷോറൂം വിലയ്ക്കാണ്. ഇതൊരു സ്റ്റോക്ക് ക്ലിയറിംഗ് തന്ത്രമാണെന്ന് തോന്നുന്നു, കൂടാതെ വലിയ ബാറ്ററി പാക്കും കൂടുതൽ ഫീച്ചറുകളുമായി ബജാജ് ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്ത പ്രീമിയം വേരിയന്റ് പുറത്തിറക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2. പുതിയ 'ടെക്പാക്ക്': ബജാജ് ഓട്ടോയും ഒരു 'ടെക്പാക്ക്' വാഗ്ദാനം ചെയ്യുന്നു, 1.21 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ പായ്ക്ക് ലഭിക്കുന്നത്. ഇത് നിലവിലെ മോഡലിനേക്കാൾ 6,000 രൂപ അധിക വിലയ്ക്കാണ് വരുന്നത്. ഈ പായ്ക്ക് 74 കിലോമീറ്റർ വേഗതയും ഒരു പ്രത്യേക സ്പോർട്സ് മോഡും സ്കൂട്ടറിന് നൽകുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, 'ടെക്പാക്ക്' പാക്കേജിലേക്ക് ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, OTA അപ്ഡേറ്റ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ചേതക്കിന്റെ പുത്തൻ വേരിയന്റിന്റെ ഹൈലൈറ്റുകൾ

3. പവർട്രെയിൻ: സിംഗിൾ ചാർജിൽ 113 കിലോമീറ്റർ റൈഡിംഗ് റേഞ്ചുമായി ചേതക് അർബേൻ ശ്രേണിയിൽ മുന്നിലാണ്, ഇത് നിലവിലുള്ള പ്രീമിയം വേരിയന്റിനേക്കാൾ ഒല്പം മികച്ചതാണ് എന്ന് പറയാം. എന്നിരുന്നാലും, അർബേൻ വേരിയന്റിന്റെ കാര്യത്തിൽ, ലിസ്റ്റ് ചെയ്ത റേഞ്ച് IDC സർട്ടിഫൈഡ് ആണ്, എന്നാൽ നിലവിലെ പ്രീമിയം മോഡലിന്റെ IDC റേഞ്ച് എന്നത് 126 കിലോമീറ്ററാണ്. ഇതുകൂടാതെ, പുതിയ അർബേൻ ട്രിമ്മിന്റെ ബാറ്ററി പായ്ക്ക് കപ്പാസിറ്റി എന്നത് 2.9 kWh ആണ്.

4. ഡിസൈനും എക്യുപ്മെന്റുകളും: ചേതക് അർബേനിന്റെ രൂപകൽപ്പന പ്രീമിയം വേരിയന്റുമായി ഏറെക്കുറെ സമാനമാണ് എന്ന് തന്നെ പറയാം. ഇതിന് റൗണ്ട് ഷെയ്പ്പിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, മിനുസമാർന്നതും അതോടൊപ്പം തന്നെ മസ്കുലാറുമായ സിൽലൗട്ട്, ഫ്ലാറ്റ് ഫ്ലോർബോർഡ്, റെട്രോ അപ്പീൽ നിലനിർത്താൻ സഹായിക്കുന്ന സിംഗിൾ പീസ് സീറ്റ് എന്നിവ ലഭിക്കുന്നു.

ചേതക്കിന്റെ പുത്തൻ വേരിയന്റിന്റെ ഹൈലൈറ്റുകൾ

പരിചിതമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അർബേനിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്, സ്റ്റാൻഡേർഡ് ട്രിമ്മിന് 63 കിലോമീറ്റർ വേഗതയുള്ള ഒരു ഇക്കോ മോഡ് മാത്രമേ ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ, സസ്‌പെൻഷന്റെയും ബ്രേക്കിംഗ് ഹാർഡ്‌വെയറിന്റെയും കാര്യത്തിൽ ഇ-സ്‌കൂട്ടർ യാതൊരു മാറ്റവുമില്ലാതെ അതേപടി തന്നെ തുടരുന്നു.

5. ബജാജ് ചേതക് അർബേനിൽ എന്താണ് നഷ്ടമാവുന്നത്? ചേതക് അർബേനിന് ധാരാളം പുതിയ അഡീഷനുകൾ ലഭിക്കുമ്പോൾ, അതിന് ഒരു 800 -വാട്ട് ചാർജർ നഷ്‌ടമാവുന്നു. ഇതിനു പകരം, പുതിയ വേരിയൻറ് അല്പം വേഗത കുറഞ്ഞ 650 -വാട്ട് ചാർജറാണ് വരുന്നത്. ഇത് ചേതക് പ്രീമിയത്തിന്റെ മൂന്ന് മണിക്കൂർ 50 മിനിറ്റ് ചാർജിംഗ് സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ നാല് മണിക്കൂർ 50 മിനിറ്റായി ചാർജിംഗ് സമയം എടുക്കുന്നു.

More from DriveSpark

Article Published On: Wednesday, December 6, 2023, 10:00 [IST]
English summary
Major highlights of bajaj chetak urbane electric scooter
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X