വെറും മുഖം മിനുക്കൽ അല്ല അടിമുടി മാറ്റം; 390 ഡ്യൂക്കിൽ വരുന്ന പ്രധാന ഹൈലൈറ്റുകൾ ഇങ്ങനെ
ഏറെ നാളായി വിപണി കാത്തിരുന്ന പുതിയ തലമുറ 390 ഡ്യൂക്ക് മോട്ടോർസൈക്കിൾ കെടിഎം ഇന്ത്യ പുറത്തിറക്കിയിരിക്കുകയാണ്. മുൻ തലമുറ മോഡലിൽ നിന്ന് ഡിസൈനിൽ മാത്രമല്ല എഞ്ചിനിലും മറ്റ് മെക്കാനിക്കലുകളിലും കാര്യമായ മാറ്റങ്ങളോടെയും അപ്പ്ഡേറ്റുകളോടെയുമാണ് ഈ പുതിയ ജെൻ 3 മോഡൽ എത്തുന്നത്.
ജെൻ 1 -ൽ നിന്ന് ജെൻ 2 -ലേക്ക് വന്നപ്പോൾ പവറിലും മറ്റും തോന്നിയ ഒരു ചെറു ലാഗ് ഒഴിവാക്കി കൊണ്ടാണ് ജെൻ 3 യൂടെ വരവ്. സ്റ്റൈലിംഗിന്റെ കാര്യത്തിലും കൂടുതൽ അഗ്രസ്സീവ് ലുക്ക് നമുക്ക് കാണാനാവും. ഒരു നേക്കഡ് സ്ട്രീറ്റ് മോഡലിനായി തിരയുന്നവരാണ് നിങ്ങൾ എങ്കിൽ പുതിയ തലമുറ 390 ഡ്യൂക്കിൽ വരുന്ന ഫീച്ചർ അപ്പ്ഡേറ്റുകളും മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകളും നമുക്ക് നോക്കാം:

പവർട്രെയിൻ: 2023 കെടിഎം 390 ഡ്യൂക്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്ന് അതിന്റെ പുതിയ പവർട്രെയിൻ സംവിധാനമാണ്. ഈ പുതിയ പവർട്രെയിൻ 8,500 rpm -ൽ 45.37 bhp മാക്സ് പവറും 6,500 rpm -ൽ 39 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന വലിയ 399 സിസി, സിംഗിൾ സിലിണ്ടർ, DOHC, ലിക്വിഡ് കൂൾഡ് എഞ്ചിൻ യൂണിറ്റാണ്.
ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, പഴയ എഞ്ചിൻ എന്നത് 373 സിസി, സിംഗിൾ സിലിണ്ടർ, DOHC, ലിക്വിഡ് കൂൾഡ് യൂണിറ്റായിരുന്നു. ഇത് 9,000 rpm -ൽ 42.9 bhp പരമാവധി കരുത്തും, 7,000 rpm -ൽ 37 Nm torque ഉം സൃഷ്ടിച്ചിരുന്നു. അതോടൊപ്പം സ്ലിപ്പ് & അസിസ്റ്റ് ക്ലച്ചുമായി വരുന്ന ആറ്-സ്പീഡ് ഗിയർബോക്സുമായിട്ടാണ് പുതിയ പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നത്.

മുൻ മോഡലിലെ എഞ്ചിന് സമാനമായ 89 mm ബോറ് തന്നെയാണ് പുതിയ എഞ്ചിനുള്ളത് എന്നതും എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും, വലിയ ഡിസ്പ്ലേസ്മെന്റ് എന്നത് ഒരു ലോംഗർ സ്ട്രോക്കിന്റെ ഫലമാണ്. ഇത് കുറഞ്ഞ എഞ്ചിൻ സ്പീഡിൽ കൂടുതൽ ശക്തിയും ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള മികവുറ്റ ട്രാക്ടബിൾ മോട്ടോർ ഉരുവാക്കി.
ഷാസിയും സസ്‌പെൻഷനും: പുതുതായി പുറത്തിറക്കിയ കെടിഎം 390 ഡ്യൂക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിലേക്ക് വരുന്ന മോട്ടോർസൈക്കിളിൽ ഇപ്പോൾ പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റിനൊപ്പം റീബൗണ്ട് അഡ്ജസ്റ്റ്‌മെന്റ് സജ്ജീകരണവും നിർമ്മാതാക്കൾ ക്രമീകരിച്ചിരിക്കുന്നു. ഫ്രണ്ടിൽ അഞ്ച് സ്റ്റെപ്പ് കംപ്രഷൻ & റീബൗണ്ട് അഡ്ജസ്റ്റമെന്റ് ലഭിക്കുമ്പോൾ പിന്നിൽ 10 സ്റ്റെപ്പ് പ്രീ-ലോഡ് & അഞ്ച് സ്റ്റെപ്പ് റീബൗണ്ട് അഡ്ജസ്റ്റമെന്റ് സെറ്റപ്പ് വരുന്നു.

കസ്റ്റമൈസേഷന്റെ ഈ തലം ഉപഭോക്താക്കളെ തങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് സസ്പെൻഷൻ സജ്ജീകരണം സജ്ജമാക്കാനും അഡ്ജസ്റ്റ് ചെയ്യാനും പ്രാപ്തമാക്കുന്നു. മുൻവശത്ത് WP ആപെക്സ് 43 mm USD ഫോർക്കുകൾ ഫീച്ചർ ചെയ്യുന്നത് തുടരുന്നു, എന്നാൽ പിൻഭാഗത്ത് ഇപ്പോൾ ഓഫ്‌സെറ്റ് മോണോ സസ്പെൻഷൻ സജ്ജീകരണമാണ് കെടിഎം ഒരുക്കുന്നത്.
ബ്രേക്കുകൾ: ബ്രേക്കിംഗ് സിസ്റ്റത്തിലേക്ക് വരുമ്പോൾ, 390 ഡ്യൂക്ക് എല്ലായ്പ്പോഴും മികച്ച ഹാർഡ്‌വെയർ ഫീച്ചർ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ആവർത്തനവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല, കാരണം 2024 കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിളിൽ മുൻവശത്ത് വലിയ 320 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുമായി കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, മോട്ടോർസൈക്കിളിന് ഡ്യുവൽ-ചാനൽ ABS സംവിധാനവുമുണ്ട്.

ഡിസൈൻ: പുതിയ കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിൾ അതിന്റെ വലിയ ടാങ്ക് ആവരണങ്ങളാൽ കൂടുതൽ അഗ്രസ്സീവും മസ്കുലാറുമായി കാണപ്പെടുന്നു. അതോടൊപ്പം, പുതിയ 390 ഡ്യൂക്കിന്റെ പിൻഭാഗത്ത് ഇപ്പോൾ ഫോക്‌സ് ഔട്ട്‌ലെറ്റുകൾ ഉണ്ട്, അത് മോട്ടോർസൈക്കിളിന്റെ ലുക്ക് വർധിപ്പിക്കുന്നു. മാത്രമല്ല, ഏറ്റവും പുതിയ മോഡൽ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ തിരിച്ചുവരവിനെയും അടയാളപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമാണ്.
ഫീച്ചറുകൾ: പുതുതായി അവതരിപ്പിച്ച കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിളിൽ ഓൾ-എൽഇഡി ലൈറ്റിംഗ്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ ABS, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച്, കോർണറിംഗ് ABS, ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, മൾട്ടിപ്പിൾ റൈഡ് മോഡുകൾ തുടങ്ങി പല ഫീച്ചറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








