എങ്ങും പോകേണ്ട ഒട്ടും അലയേണ്ട! ഏറ ഇവി ഇനി വിരൽത്തുമ്പിൽ ബുക്ക് ചെയ്യാം
ഇന്ത്യൻ വിപണിയിൽ നിലവിൽ ചൂടപ്പം പോലെയാണ് ഇവികൾ വിറ്റഴിയപ്പെടുന്നത്. ഫോർ വീലറുകളേക്കാൾ ഈ സെഗ്മെന്റിൽ മുൻപന്തിയിൽ നിൽക്കുന്നത് ടു വീലറുകൾ തന്നെയാണ് എന്ന് നിസംശയം പറയാം. പല നിർമ്മാതാക്കളും തങ്ങളുടെ പ്രൊഡക്ടുകൾ വളരെ വ്യത്യസ്തമായ രീതിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനും വിപണി വിഹിതം പിടിക്കാനുമുള്ള നെട്ടോട്ടത്തിലും പ്ലാനിംഗിലുമാണ്.
മാറ്ററും ഇതേ പാതയിൽ തന്നെയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക് ഇന്നൊവേഷൻ ഇവി സ്റ്റാർട്ടപ്പ് തങ്ങളുടെ ആദ്യം മോഡൽ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഉപഭോക്താക്കൾക്ക് മാറ്റർ ഏറ (AERA) മോട്ടോർബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനുമുള്ള അല്പം കൂടി ഇന്നോവേറ്റീവാക്കുകയാണ് കമ്പനി. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ടുമായി കൈകോർത്താണ് മാറ്റർ ഈ ഒരു പദ്ധതി സെറ്റ് ചെയ്തിരിക്കുന്നത്.

ഈ പങ്കാളിത്തം മൂലം ഉപഭോക്താക്കൾക്ക് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രീ-ബുക്കിംഗിൽ പ്രത്യേക ഇൻട്രൊഡക്ടറി (ആമുഖ) ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. ഫ്ലിപ്കാർട്ടിന്റെ എക്സ്റ്റെൻസീവ് റീച്ച്, കസ്റ്റമർ ഇൻസൈറ്റുകൾ, ഓൺലൈൻ മാർക്കറ്റ്പ്ലേസ് എക്സ്പീരിയൻസ് എന്നിവയിലൂടെ മാറ്റർ ഉപഭോക്താക്കൾക്ക് ഗിയർഡ് ഇലക്ട്രിക് മോട്ടോർബൈക്കിന്റെ തടസ്സങ്ങളില്ലാത്ത ഒരു പർച്ചേസ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഓൺലൈൻ, മൊബൈൽ, ഫിസിക്കൽ ഡീലർഷിപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ചാനലുകളിലൂടെ കൺസിസ്റ്റന്റും (സ്ഥിരം) സംയോജിതവുമായ എക്സ്പീരിയൻസുകൾ നൽകുന്നതിനുള്ള മാറ്ററിന്റെ ഓമ്‌നിചാനൽ പദ്ധതിയുടെ ഭാഗമാണ് ഈ കൂട്ടുകെട്ട് എന്ന് അധികൃതർ കൂട്ടിച്ചേർത്തു. വൈവിധ്യമാർന്ന ജനവാസ മേഖലകളിലും പ്രദേശങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഫ്ലിപ്പ്കാർട്ടുമായുള്ള പങ്കാളിത്തം വിശാലമായ ഓഡിയൻസിലേക്ക് തങ്ങളുടെ സാനിധ്യം വ്യാപിപ്പിക്കുമെന്നും മാറ്ററിന്റെ സ്ഥാപകനും ഗ്രൂപ്പ് CEO -മായ മോഹൽ ലാൽഭായ് പറഞ്ഞു.

2000 -ലധികം പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലുടനീളമുള്ള 25 സംസ്ഥാനങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും അതിനൊടുവിൽ മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രത്യേക ഓഫറുകളോടും ആനുകൂല്യങ്ങളോടും ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാനും കഴിയുമെന്നതിൽ തങ്ങൾക്ക് അതീവ സന്തോഷമുണ്ടെന്നും ഫ്ലിപ്കാർട്ട് ഇലക്‌ട്രോണിക്സ് ഡിവൈസസ് ആൻഡ് ഓട്ടോമൊബൈൽസ് വിഭാഗം മേധാവി ഭരത് കുമാർ ബിഎസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് മാറ്റർ ഏറ മോട്ടോർബൈക്ക് ഫ്ലിപ്പ്കാർട്ടിൽ മാറ്റർ സ്റ്റോറിൽ https://flipkart.com/matter-store-ൽ മുൻകൂട്ടി ബുക്ക് ചെയ്യാനാകും. പ്രത്യേക ഇൻട്രോഡക്ടറി ഓഫറുകളുടേയും ആനുകൂല്യങ്ങളുടേയും പ്രയോജനം നേടുത്തുന്നതിനൊപ്പം തന്നെ, ഇവി പർച്ചേസ് തടസ്സങ്ങളില്ലാതെ ആരംഭിക്കാൻ പ്രീ-ബുക്കിംഗ് ഓപ്ഷൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. 4000, 5000, 5000+, 6000+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഏറ ഇലക്ട്രിക് ബൈക്ക് മാറ്റര്‍ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. മാറ്റര്‍ ഏറ 5000 -ന് 1,43,999 രൂപയും ഏറ 5000+ ഇലക്ട്രിക് ബൈക്കിന് 1,53,999 രൂപയുമാണ് എക്സ്ഷോറൂം വില.
ആദ്യ ഘട്ടത്തില്‍ മാറ്റര്‍ ഏറ 5000, 5000+ എന്നീ വേരിയന്റുകള്‍ മാത്രമാണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്. ബാക്കി വേരിയന്റുകളുടെ ലോഞ്ച് പിന്നീടാവും. 6000+ ഒഴികെയുള്ള മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മറ്റെല്ലാ വേരിയന്റുകള്‍ക്കും ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 6000+ മോഡലിന് സിംഗിൾ ചാർജിൽ 150 കിലോമീറ്ററോളം റേഞ്ച് ഉണ്ടാവും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








