ഈ ബൈക്കുകളും സ്‌കൂട്ടറും വാങ്ങിയാല്‍ സുഖമായി ഉറങ്ങാനാവില്ല! കള്ളന്‍മാര്‍ക്ക് പെരുത്തിഷ്ടമാണിവ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ ഇല്ലാത്ത വീടുകള്‍ കുറവാണെന്ന് തന്നെ പറയാം. ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ ചിലവില്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനാലാണ് ടൂവീലറുകള്‍ ജനപ്രിയമാകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 13.47 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയതായാണ് കണക്കുകള്‍.

എന്നാല്‍ വണ്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കള്ളന്‍മാരുടെ ശല്യവും കൂടും. പലപ്പോഴും നമ്മുടെ നാട്ടില്‍ നിന്നെല്ലാം മോഷണം പോകുന്ന ടൂവീലറുകളുടെ അഡ്രസ് പോലും ഉണ്ടാകാറില്ല. കാരണം അവ പൊളിച്ച് പാര്‍ട്‌സുകളാക്കി കയറ്റി അയക്കാന്‍ റാക്കറ്റുകള്‍ തന്നെ സജീവമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന ടൂവീലറുകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ. അറിയില്ലെങ്കില്‍ പറഞ്ഞുതരാം.

hero splendor plus

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. തലമുറകളായി ഇന്ത്യന്‍ ജനതയുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന കള്‍ട്ട്ക്ലാസിക് മോഡല്‍ ഇന്നും വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റാണ്. അതുപോലെ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളും സ്‌പ്ലെന്‍ഡറാണ്. ഇരുചക്ര വാഹന വിപണിക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ഹോണ്ട ആക്ടിവ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്ടിവ സ്‌കൂട്ടറുകളുടെ പര്യായമായി മാറിയത് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടെ നാം കണ്ടതാണ്. ഒപ്പം തന്നെ കള്ളന്‍മാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സ്‌കൂട്ടറായതിനാല്‍ ആക്ടിവ മോഷണക്കേസുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന രണ്ടാമത്തെ ടൂവീലറാണ് ഹോണ്ട ആക്ടിവ.

honda activa

സ്‌പ്ലെന്‍ഡറിനെ പോലെ തന്നെ യുവാക്കളുടെ ഹരമായ ഒരു ബൈക്ക് റേഞ്ചാണ് പള്‍സര്‍. വിവിധ മോഡല്‍ നാമങ്ങള്‍ക്ക് കീഴില്‍ നിരവധി പള്‍സറുകള്‍ ഇന്ന് നമ്മുടെ രാജ്യത്ത് വില്‍പ്പനക്കെത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌പോര്‍ട്ടി കംഫര്‍ട്ടബിള്‍ ബൈക്കിന് യൂസ്ഡ് വാഹന മാര്‍ക്കറ്റിലും വന്‍ ഡിമാന്‍ഡാണ്. ഈ ബൈക്കും കള്ളന്‍മാര്‍ക്ക് പെരുത്ത് ഇഷ്ടമായതിനാല്‍ പള്‍സറും രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന ബൈക്കുകളുടെ പട്ടികയിലുണ്ട്. മൂന്നാമതായാണ് പള്‍സര്‍ പട്ടികയിലുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന മറ്റൊരു ടൂവീലര്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആണ്. ഐക്കണിക് ബ്രാന്‍ഡിന് വില്‍പ്പനയില്‍ വലിയ സംഭാവന നല്‍കുന്ന ഈ മോഡല്‍ തസ്‌കരന്‍മാര്‍ കണ്ണുവെക്കുന്ന വാഹനങ്ങളില്‍ ഒന്നാണ്. ബ്ലാക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുള്ള മോഡലുകളില്‍ ഒന്നായ ക്ലാസിക് 350 പട്ടികയില്‍ നാലാമതാണ്.

royal enfield classic 350

ഡെയ്ഞ്ചര്‍ സോണിലുള്ള മറ്റൊരു ജനപ്രിയ ഇരുചക്ര വാഹനമാണ് ടിവിഎസ് അപ്പാച്ചെ. ഇതിനോടകം 4 ദശലക്ഷത്തിലധികം അപ്പാച്ചെ ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ പല മോഡലുകളെയും പോലെ ഈ ബെസ്റ്റ് സെല്ലര്‍ സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ മോഡലിനെയും കള്ളന്‍മാര്‍ വിട്ടിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന അഞ്ചാമത്തെ ടൂവീലറാണ് ടിവിഎസ് അപ്പാച്ചെ.

ഈ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് പ്രമീയം മോട്ടോര്‍സൈക്കിളുകള്‍ മാത്രമല്ല എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വരെ കള്ളന്‍മാരുടെ ലക്ഷ്യങ്ങളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന മോഷണം നടക്കുന്ന നഗരം ഡല്‍ഹിയാണ്. ഇന്ത്യയിലെ 56 ശതമാനത്തിലധികം വാഹന മോഷണവും ഡല്‍ഹിയിയാണ് അരങ്ങേറുന്നതെന്നാണ് പറയപ്പെടുന്നത്. ബെംഗളൂരുവും ചെന്നൈയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

tvs apache

ഇത് കണ്ട് നമ്മുടെ സംസ്ഥാനത്ത് ബൈക്ക് മോഷണം കുറവാണെന്ന് ആശ്വസിക്കേണ്ട. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ രോഗം വരാതെ കാക്കുന്നതെന്ന് പറയാറുണ്ടല്ലോ. അതിനാല്‍ ടൂവീലര്‍ മോഷണം തടയാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില്ലറ കാര്യങ്ങള്‍ നോക്കാം. മോട്ടോര്‍ സൈക്കിള്‍ മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ആന്റി-തെഫ്റ്റ് അലാറം ഇന്‍സ്റ്റാള്‍ ചെയ്യുുക എന്നത്.

ഇത് നിങ്ങളുടെ മോട്ടോര്‍സൈക്കിളിലോ സ്‌കൂട്ടറിലോ ഘടിപ്പിച്ചാല്‍ അതിന്റെ ശബ്ദം കാരണം വാഹന മോഷണ ശ്രമം ചുറ്റുവട്ടത്തുള്ള ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്. രണ്ടാമത്തെ സംഗതിയാണ് കില്‍ സ്വിച്ച്. ആധുനിക കാലത്തെ പല മോട്ടോര്‍സൈക്കിളുകളും ഒരു കില്‍ സ്വിച്ചോടെയാണ് വരുന്നത്. നിങ്ങളുടെ ബൈക്കില്‍ കില്‍ സ്വിച്ച് ഇല്ലെങ്കില്‍ ഒന്ന് വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. കില്‍ സ്വിച്ച് സ്പാര്‍ക്ക് പ്ലഗുകളില്‍ വൈദ്യുതി എത്തുന്നത് തടഞ്ഞ് മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു.

bajaj pulsar n160

കില്‍ സ്വിച്ച് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത സ്ഥലത്ത് ഘടിപ്പിക്കുന്നതാണ് സുരക്ഷിതം. ഈ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ ബൈക്ക് മോഷ്ടിക്കപ്പെടുന്നത് തടാന്‍ ഈ സംഗതി ഏറെ സഹായകമാണ്. മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേര്‍ഡായി ലോക്കുണ്ടാകും. ഇതിന് പുറമെ കുറഞ്ഞത് രണ്ടോ അതിലധികമോ ലോക്കുകള്‍ ഉപയോഗിക്കുന്നത് സേഫ്റ്റി ഡബിള്‍ സ്‌ട്രോംഗ് ആക്കും.

പ്രത്യേകിച്ച് നിങ്ങള്‍ മോഷണ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതെങ്കില്‍. ഹാന്‍ഡില്‍ ലോക്കുകള്‍, ഡിസ്‌ക് ബ്രേക്ക് ലോക്കുകള്‍, ഇഗ്നിഷന്‍ ലോക്കുകള്‍, ഫോര്‍ക്ക് ലോക്കുകള്‍ എന്നിവയടക്കം ഇന്ന് വിപണിയില്‍ കിട്ടുന്ന ലോക്കുകള്‍ ബൈക്കിന് എക്‌സ്ട്ര സുരക്ഷയൊരുക്കും. പലപ്പോഴും ഉടമകളുടെ അശ്രദ്ധയും കള്ളന്‍മാര്‍ക്ക് പണി എളുപ്പമാക്കാറുണ്ട്. നമ്മുടെ വീടിന്റെ മുറ്റത്താണ് വണ്ടി നിര്‍ത്തിയിടുന്നതെങ്കിലും അവ ലോക്കാക്കി കീ ഊരിയെടുക്കാന്‍ മറക്കരുത്.

More from DriveSpark

Article Published On: Wednesday, August 23, 2023, 17:53 [IST]
English summary
Most stolen two wheelers in india tips to protect them from theft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X