മോട്ടോജിപി ഭാരത് 2023: യമഹ ഇന്ത്യ ജീവനക്കാരുമായി സംവദിച്ച് സ്റ്റാര്‍ റൈഡര്‍മാര്‍

വേഗതയുടെ ഉത്സവമാണ് മോട്ടോജിപി. ലോകത്തിലെ ഏറ്റവും ജനപ്രിയ മോട്ടോസ്‌പോര്‍ട് ഇവന്റിന് ഇന്ത്യ ആദ്യമായി വേദിയാകുകയാണ്. ഈ വാരാന്ത്യത്തില്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ മോട്ടോജിപി ഭാരതിന്റെ ആദ്യ പതിപ്പിന് ട്രാക്കുണര്‍ന്നതിനാല്‍ എല്ലാ ടീമിലെയും സ്റ്റാര്‍ റൈഡര്‍മാരും മുഴുവന്‍ സംഘവും ഇന്ത്യയിലുണ്ട്.

ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഇവന്റിന്റെ ഭാഗമായി മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപിയില്‍ നിന്നുള്ള ഫാബിയോ ക്വാര്‍ട്ടരാരോയും ഫ്രാങ്കോ മോര്‍ബിഡെല്ലിയും ഉത്തര്‍പ്രദേശിലെ സൂരജ്പൂരിലുള്ള യമഹയുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ എത്തി. യമഹയുടെ ആയിരത്തിലധികം വരുന്ന ജീവനക്കാരാണ് പ്രത്യേക മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഇവന്റിനായി ഒത്തുകൂടിയത്. ഒത്തുചേരല്‍ ചടങ്ങില്‍ വെച്ച് മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി ടീമി െറൈഡര്‍ ജോഡി മോട്ടോജിപിയിലെ തങ്ങളുടെ യാത്രകളെക്കുറിച്ച് ജീവനക്കാരോട് സംവദിച്ചു.

motogp bharath yamaha india empoyees meet

തങ്ങളുടെ റേസിംഗ് തന്ത്രങ്ങളെക്കുറിച്ച് കുറച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ച റൈഡര്‍മാര്‍ അവര്‍ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും സുവനീറുകളില്‍ കൈയ്യൊപ്പ് ചാര്‍ത്തി നല്‍കുകയും ചെയ്തു. റൈഡര്‍മാരും അവരുടെ ഇന്ത്യയിലെ ആരാധകവൃന്ദവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുക മാത്രമല്ല മോട്ടോജിപിയുടെ ആവേശം ഈ മേഖലയില്‍ അലയടിപ്പിക്കുന്നതിനുള്ള യമഹയുടെ അചഞ്ചലമായ പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്നതായിരുന്നു ഈ പരിപാടി.

മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി ടീമും യമഹ ഇന്ത്യയും ആരാധകര്‍ കാണിക്കുന്ന പിന്തുണക്കും ആവേശത്തിനും നന്ദി അറിയിച്ചു. യമഹ മോട്ടോജിപി ടീമിലെ സ്റ്റാര്‍ റൈഡര്‍മാരെ കുറിച്ച് നോക്കിയാല്‍ ഫ്രാന്‍സുകാരനായ ഫാബിയോ ക്വാര്‍ട്ടരാരോ 2019-ലാണ് മോട്ടോജിപി റേസിംഗ് ട്രാക്കിലേക്ക് വരവറിയിച്ചത്. 2020-ല്‍ മികച്ച വിജയങ്ങളിലൂടെ ഫാബിയോ തന്റെ ക്ലാസ് അറിയിച്ചു.

motogp bharath yamaha india empoyees meet

പ്രീമിയര്‍ ക്ലാസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഫ്രഞ്ച്കാരനായി അദ്ദേഹം 2021-ല്‍ ചരിത്രം രചിച്ചു. എന്നിരുന്നാലും YZR-M1 ബൈക്കിന്റെ പെര്‍ഫോമന്‍സ് കാരണം ഈ സീസണില്‍ ക്വാര്‍ട്ടരാരോയും യമഹ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്. ഈ സീസണില്‍ അമേരിക്കന്‍ ഗ്രാന്‍ഡ്പ്രീയിലെ മൂന്നാം സ്ഥാനമാണ് ഇതുവരെയുള്ള പ്രധാന നേട്ടം.

ഇറ്റലിക്കാരനായ ഫ്രാങ്കോ മോര്‍ബിഡെല്ലി മോട്ടോ2 ലോക ചാമ്പ്യനായി 2018-ലാണ് മോട്ടോജിപിയില്‍ അരങ്ങേറിയത്. 2020 സീസണില്‍ രണ്ടാം സ്ഥാനക്കാരനായി മോര്‍ബിഡെല്ലി കഴിവ് തെളിയിച്ചു. എന്നാല്‍ 2021ല്‍ കാല്‍മുട്ടിന് പരിക്കേറ്റത് തിരിച്ചടിയായി. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ ടീമില്‍ ക്വാര്‍ട്ടരാരോയ്ക്കൊപ്പം ചേര്‍ന്നെങ്കിലും പോയ വര്‍ഷം നിറംമങ്ങി. ഈ സീസണിലും കാര്യമായ നേട്ടങ്ങളുണ്ടാക്കാനായിട്ടില്ല.

motogp bharath yamaha india empoyees meet

പരിശീലന റൗണ്ടിലൂടെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ മോട്ടോജിപി ഭാരതിന് ഇന്ന് തുടക്കമായി. നാളെയും മറ്റന്നാളുമായാണ് യോഗ്യതാ റൗണ്ടുകളും ഫൈനല്‍ റൗണ്ടുകളും അരങ്ങേറുന്നത്. ശനിയാഴ്ച യോഗ്യത മത്സരവും സ്പ്രിന്റ് റേസും നടക്കും. പ്രധാന മത്സരം ഞായറാഴ്ചയാണ് നടക്കുക. മോട്ടോജിപിയുടെ 2023 സീസണിലെ 13-ാം റേസാണിത്.

മൂന്ന് ദിവസങ്ങളിലായി മോട്ടോജിപി, മോട്ടോ 2, മോട്ടോ 3 എന്നിവ ഉള്‍പ്പെടുന്ന മുന്‍നിര ടൂവീലര്‍ മോട്ടോര്‍സ്പോര്‍ട്ട് ഇവന്റില്‍ 82 റൈഡര്‍മാര്‍ ഉള്‍പ്പെടെ മൊത്തം 41 ടീമുകള്‍ പങ്കെടുക്കും. മെയിന്‍ മോട്ടോജിപി ഇവന്റില്‍ 12 ടീമുകളില്‍ നിന്നായി 28 റൈഡര്‍മാര്‍ പങ്കെടുക്കും. വിസ പ്രശ്നങ്ങള്‍ റേസര്‍മാരുടെ വരവ് വൈകിപ്പിച്ചുവെങ്കിലും എല്ലാ ടീമുകളും റൈഡര്‍മാരും മോട്ടോജിപി ഭാരതിന്റെ കന്നി അങ്കത്തിനായി രാജ്യത്ത് എത്തിയിട്ടുണ്ട്.

മോട്ടോജിപി ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്ന ഡോര്‍ണ സ്‌പോര്‍ട്‌സുമായുള്ള ലൈസന്‍സ് കരാറിന് കീഴില്‍ ഫെയര്‍സ്ട്രീറ്റ് സ്‌പോര്‍ട്‌സ് ആണ് മോട്ടോജിപി ഭാരത് അണിയിച്ചൊരുക്കുന്നത്. റേസിംഗ് കാണാന്‍ ആഗ്രഹമുള്ള ആരാധകര്‍ക്കായി മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റ് വില്‍പ്പന നേരത്തെ തന്നെ ഓണ്‍ലൈനായി ബുക്ക്മൈഷോയിലൂടെ തുടങ്ങിയിരുന്നു. 800 രൂപയില്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

1,80,000 രൂപ വരെ നിരക്ക് വരുന്ന ടിക്കറ്റുകളുണ്ട്. അതേസമയം മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ ടിക്കറ്റ് വില 20,000 മുതല്‍ 30,000 രൂപ വരെയാണ്. 40,000 രൂപ വിലയുള്ള പ്ലാറ്റിനം കോര്‍പറേറ്റ് ബോക്സില്‍ കൂടുതല്‍ എക്സ്‌ക്ലൂസിവായ കാഴ്ചാനുഭവത്തിനുള്ള അവസരവുമുണ്ട്. ടിക്കറ്റിന് മൂന്ന് ദിവസം സാധുതയുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, September 22, 2023, 17:48 [IST]
English summary
Motogp bharat 2023 fabio quartararo franco morbidelli meets employees at yamaha plant in surajpur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X