മോട്ടോജിപി ഭാരത് 2023 സ്പ്രിന്റ് റേസില്‍ ജോര്‍ജ് മാര്‍ട്ടിന്‍; നാളെ ട്രാക്കിന് തീപിടിക്കും

ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂവീലര്‍ സ്പോര്‍ട്ടിംഗ് റേസായ മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ സീസണിലെ 13-ാമത്തെ റേസിന് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ട്രാക്കുണര്‍ന്നു. മഴ മൂലം വൈകി തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ മോട്ടോജിപി സ്പ്രിന്റ് റേസില്‍ പ്രൈമ പ്രമാക് റേസിംഗിന്റെ ജോര്‍ജ് മാര്‍ട്ടിന്‍ വിജയം നേടി.

ഓരോ ലാപ്പിലും മുന്നേറിയ സ്പാനിഷ് റൈഡര്‍ ഡ്യുക്കാട്ടിയുടെ ചാമ്പ്യന്‍ റൈഡര്‍ ഫ്രാന്‍സെസ്‌കോ ബഗ്‌നയയെക്കാള്‍ 1.4 സെക്കന്‍ഡ് മുന്നില്‍ ചെക്കര്‍ഡ് ഫ്ലാഗ് കടന്നു. റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍കസാണ് മൂന്നാമതെത്തിയത്. മാര്‍ട്ടിന്റെ തുടര്‍ച്ചയായ രണ്ടാമത്തെയും സീസണിലെ നാലാമത്തെയും സ്പ്രിന്റ് റേസ് വിജയമാണിത്. 21-ല്‍ ആറ് സ്റ്റാര്‍ട്ടേര്‍സിന് റേസ് മുഴുമിപ്പിക്കാനായില്ല.

jorge martin sprint race

സ്പ്രിന്റ് റേസിനിടെ മാര്‍ക്കോ ബെസച്ചി അപകടത്തില്‍ പെട്ടത് മൂണി VR46 റേസിംഗ് ടീമിന് കനത്ത തിരിച്ചടിയായി. ആദ്യ കോര്‍ണറില്‍ തന്നെ വേഗത കുറക്കുന്നതിനിടെ സഹതാരമായ ലൂക്ക മറിനി പിന്നില്‍ നിന്നിടിച്ചതോടെയാണ് ബെസെച്ചിക്ക് അപകടം പറ്റിയത്. ഇതേ സംഭവത്തില്‍ മറ്റ് രണ്ട് റൈഡര്‍മാര്‍ കൂടി ട്രാക്കിന് വെളിയിലെത്തി. 17ാം സ്ഥാനത്ത് വീണ്ടും മത്സരത്തില്‍ പ്രവേശിച്ച ബെസെച്ചി വീറുറ്റ പോരാട്ടം കാഴ്ചവെച്ച് അഞ്ചാം സ്ഥാനത്ത് കുതിച്ചെത്തി.

2023-ലെ റൈഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 292 പോയിന്റുമായി ബഗ്‌നയ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്പ്രിന്റ് റേസിലെ വിജയത്തന്റെ ബലത്തില്‍ രണ്ടാം സ്ഥാനക്കാരനായ മാര്‍ട്ടിന്‍ പോയിന്റ് വ്യത്യാസം മൂന്ന് പോയിന്റായി കുറച്ചു. 223 പോയിന്റുമായി ഡ്യുക്കാറ്റിയുടെ മാര്‍ക്കോ ബെസെച്ചി മൂന്നാം സ്ഥാനത്താണ്. മെയിന്‍ റേസിന് നാളെ (ഞായറാഴ്ച) ഉച്ചക്ക് 12.30നാണ് ഫ്ലാഗ്ഓഫ്. 21 ലാപ്പുള്ള മെയിന്‍ റേസില്‍ ബെസെച്ചിയാണ് പോള്‍ പൊസിഷനില്‍. അപകടത്തില്‍ പരിക്കേറ്റ മറിനിക്ക് മത്സരം നഷ്ടമാകും.

marc marquez sprint race

2011 മുതല്‍ 2013 വരെ മൂന്ന് ഫോര്‍മുല 1 റേസുകള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റേസിംഗ് ഇവന്റുകളില്‍ ഒന്നാണ് മൂന്ന് ദിവസത്തെ ഈ റേസിങ്ങ് മാമാങ്കം. ലോകത്തിലെ ഏറ്റവു വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയുടെ ഈ ഭൂപടത്തിലെ ഭാവി മുന്നില്‍ കണ്ട് അധികൃതര്‍ ഇക്കുറി മോട്ടോജിപിക്ക് കാര്യമായ പിന്തുണ നല്‍കിയിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്ട്രാക്കിന്റെ വിശദാംശങ്ങളിലേക്ക് വന്നാല്‍ ഏകദേശം 5 കിലോമീറ്റര്‍ നീളവും 16 കോര്‍ണറുകളുമാണുള്ളത്. 1 ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. ഇന്ത്യയ്ക്ക് പുറമേ കസാഖ്സ്ഥാനും മോട്ടോ ജിപിയ്ക്കായി തെരഞ്ഞെടുത്ത പുതിയ വേദികളില്‍ ഒന്നാണ്. ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ.

buddh international circuit

1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായുന്നത് കാണാം. മോട്ടോജിപിയുടെ നടപ്പ് സീസണിലെ ആദ്യ റേസ് പോര്‍ച്ചുഗലിലായിരുന്നു. ഈ വര്‍ഷം നവംബറില്‍ സ്പെയിനില്‍ വെച്ചാണ് 20 റൗണ്ട് സീസണിലെ അവസാനത്തെ റേസ്. വെള്ളിയാഴ്ച പ്രാക്ടീസ് സെഷനോടെയാണ് മോട്ടോജിപി ഭാരതിന് തുടക്കമായത്. ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യുട്ടില്‍ എത്തി മോട്ടോജിപി ഭാരത് നേരിട്ട് വീക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജിയോ സിനിമയിലൂടെ ലൈവ് സ്ട്രീമിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജിയോ സിനിമ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും തീതുപ്പുന്ന പോരാട്ടം ലൈവായി കാണാം. ഇത് കൂടാതെ സ്പോര്‍ട്സ് 18 ചാനലിലും മോട്ടോജിപിയുടെ തത്സമയ സംപ്രേഷണമുണ്ട്. 800 രൂപ മുതല്‍ 1,80000 രൂപ വരെ നിരക്കില്‍ മോട്ടോജിപിയുടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ബുക്ക്മൈഷോ ആപ്പിലൂടെയാണ് ടിക്കറ്റുകള്‍ ലഭിക്കുക. മൂന്ന് ദിവസത്തെ ഇവന്റില്‍ മൊത്തം ലക്ഷത്തിലധികം കാഴ്ചക്കാര്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 23, 2023, 20:03 [IST]
English summary
Motogp bharat 2023 jorge martin wins sprint race bezzecchi grabs pole details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X