മോട്ടോ ജിപി ഭാരത് 2023; വേഗരാജാവായി ഇറ്റലിയുടെ മാർക്കോ ബെസെച്ചി
ചരിത്രത്തിലാദ്യമായി മോട്ടോജിപി രാജ്യാന്തര ബൈക്കോട്ട മത്സരത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഗ്രാൻഡ് പിക്സിൽ ഇറ്റാലിയൻ മോട്ടോർസൈക്കിൾ റേസർ മാർക്കോ ബെസെച്ചി വിജയിക്കുകയും ഇന്ത്യൻ ജിപിയുടെ കന്നി വിജയിയായി മാറുകയും ചെയ്തു. 2023 സീസണിലെ പതിമൂന്നാമത്തെ മത്സരമാണ് ഇന്ന് അരങ്ങേറിയത്.
സ്‌പെയിനിന്റെ ജോർജ് മാർട്ടിൻ രണ്ടാം സ്ഥാനവും ഫ്രാൻസിന്റെ ഫാബിയോ ക്വാർട്ടരാരോ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രോഫി ജേതാക്കൾക്ക് കൈമാറി. മൂണി VR46 റേസിംഗ് ടീമിനെ പ്രതിനിധീകരിച്ച് 36 മിനിറ്റും 59 സെക്കൻഡും 15 മൈക്രോസെക്കൻഡും കൊണ്ടാണ് ബെസെച്ചി ഒന്നാമതെത്തിയത്.

പ്രൈം പ്രമാക് റേസിംഗിനെ പ്രതിനിധീകരിച്ച ജോർജ് മാർട്ടിനും തമ്മിലുള്ള സമയ വ്യത്യാസം 8.649 സെക്കൻഡ് ആയിരുന്നു. റെഡ്ബുൾ കെടിഎം ഫാക്ടറി റേസിംഗിനെ പ്രതിനിധീകരിച്ച ദക്ഷിണാഫ്രിക്കയുടെ ബ്രാഡ് ബൈൻഡറാണ് നാലാം സ്ഥാനം നേടിയത്. സ്‌പെയിനിന്റെ ജോവാൻ മിർ റെപ്‌സോൾ ഹോണ്ട ടീമിനെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനത്തെത്തി. 7 തവണ ചാമ്പ്യനായ മാർക്ക് മാർക്വേസ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ജയത്തോടെ ബെസെച്ചി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. റൈഡർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും ടയർ ലൈഫ് നിലനിർത്തുന്നതിനുമായി നോയിഡയിലെ ബുദ്ധ ഇൻ്റർനാഷണൽ സർക്യൂട്ടിലെ ഇന്ത്യൻ ജിപി മെയിൻ റേസിന്റെ ദൂരം 34 ൽ നിന്ന് 21 ലാപ്പുകളായി കുറച്ചിരുന്നു.

ക്രാഷുകളുടെയും അതിവേഗ ചേസുകളുടെയും ആവേശകരമായ റേസിൽ എതിരാളികളെ മാർക്കോ ബെസെച്ചി മറികടക്കുന്നത് കാണികൾ ആവേശമുയർത്തി. മറ്റ് റേസിംഗ് വിഭാഗങ്ങളിൽ, കെടിഎം അജോ ടീമിനെ പ്രതിനിധീകരിച്ച് മോട്ടോ2 റേസിലെ വിജയിയായി പെഡ്രോ അക്കോസ്റ്റ മാറി, മോട്ടോ3 റേസിംഗിൽ ലെപ്പാർഡ് റേസിംഗിന്റെ ജൗമെ മാസിയ വിജയിച്ചു.
വരാനിരിക്കുന്ന റൈഡർമാർക്ക് Moto3 റേസ് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്, 125 സിസി റേസ് ബൈക്കുകളിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചത്. ക്രിക്കറ്റ് താരം ശിഖർ ധവാൻ, നടൻ ജോൺ എബ്രഹാം തുടങ്ങിയ പ്രമുഖരും മോട്ടോ ജിപി ഭാരത് കാണാൻ എത്തിയിരുന്നു.
ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. പക്ഷേ സമീപകാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു. ഇതോടെയാണ് അധികൃതര്‍ പുതിയ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത്. ഇന്ത്യയ്ക്ക് പുറമേ കസാഖ്‌സ്ഥാനും മോട്ടോ ജിപിയ്ക്കായി തെരഞ്ഞെടുത്ത പുതിയ വേദികളിൽ ഒന്നാണ്. ഇന്ത്യയ്ക്ക് പുറമേ കസാഖിസ്ഥാനും മോട്ടോ ജിപിയ്ക്കായി തെരഞ്ഞെടുത്ത പുതിയ വേദികളിൽ ഒന്നാണ്.


Click it and Unblock the Notifications








