മോട്ടോജിപിയുടെ രണ്ടാ ദിനത്തിൽ മത്സരങ്ങളിങ്ങനെ; എങ്ങനെ കാണാൻ പറ്റും, ചെയ്യേണ്ടത് ഇത്രമാത്രം

ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇൻ്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന മോട്ടോ ജിപി ഭാരതിൻ്റെ രണ്ടാ ദിനമായ ഇന്ന് മൂന്ന് ക്വാളിഫൈയിങ്ങ് റേസുകളാണുളളത്.
2011 മുതൽ 2013 വരെ മൂന്ന് ഫോർമുല 1 റേസുകൾക്ക് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റേസിംഗ് ഇവന്റുകളിൽ ഒന്നാണ് മൂന്ന് ദിവസത്തെ ഈ റേസിങ്ങ് മാമാങ്കം.

റൈഡർമാർ ട്രാക്കിൽ നിന്ന് തെന്നി മാറി പോകുകയാണെങ്കിൽ അവർക്ക് പരിക്ക് പറ്റാതിരിക്കാൻ ട്രാക്കിന് ചുറ്റും ചരലുകൾ കൊണ്ടും മറ്റ് വേലികൾ കൊണ്ടും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഫോർമുല 1 ട്രാക്ക് ലേഔട്ടിൽ BIC-ൽ 16 വളവുകളായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ മോട്ടോ ജിപിക്കുള്ളത് 13 വളവുകൾ ആയിരിക്കും. ഈ ട്രാക്കിന് റേസിലെ ഏറ്റവും ദൈർഘ്യമേറിയ സ്‌ട്രെയ്‌റ്റുകൾ ഉണ്ട്. അത് കൊണ്ട് തന്നെ റൈഡർമാർ 370 kmph എന്ന റെക്കോർഡ് വേഗതയിൽ എത്താനുള്ള സാധ്യതയും കൂടുതലാണ്.

മോട്ടോജിപിയുടെ രണ്ടാ ദിനത്തിൽ മത്സരങ്ങളിങ്ങനെ; എങ്ങനെ കാണാൻ പറ്റും, ചെയ്യേണ്ടത് ഇത്രമാത്രം

ഇന്നത്തെ മോട്ടോ ജിപി ഭാരതിൻ്റെ ഷെഡ്യൂൾ

09:10-09:40 - പ്രാക്ടീസ് റേസ്

09:55-10:25 - പ്രാക്ടീസ് റേസ്

10:40-11:10 - ഫ്രീ റേസ്

11:20-11:35 - ക്വാളിഫൈയിങ്ങ് റേസ്

11:45-12:00 - ക്വാളിഫൈയിങ്ങ് റേസ്

13:20-13:35 - ക്വാളിഫൈയിങ്ങ് റേസ്

13:45-14:00 - ക്വാളിഫൈയിങ്ങ് റേസ്

14:15-14:30 - ക്വാളിഫൈയിങ്ങ് റേസ്

14:40-14:55 - ക്വാളിഫൈയിങ്ങ് റേസ്

15:30-16:15 - സ്പ്രിന്റ് റേസ്

മോട്ടോജിപിയുടെ രണ്ടാ ദിനത്തിൽ മത്സരങ്ങളിങ്ങനെ; എങ്ങനെ കാണാൻ പറ്റും, ചെയ്യേണ്ടത് ഇത്രമാത്രം

മോട്ടോ ജിപി ഭാരത് ഇവന്റ് ജിയോസിനിമ ആപ്പിൽ തത്സമയ സ്ട്രീം ചെയ്യാൻ കഴിയുന്നതിനോടൊപ്പം തന്നെ ഇവന്റ് സ്‌പോർട്‌സ് 18-ലും തത്സമയം സംപ്രേക്ഷണം ചെയ്യും. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും എക്‌സ്പ്രസ് വേകളിലെ ചരക്ക് വാഹനങ്ങളുടെ നീക്കം സംബന്ധിച്ച് ഗൗതം ബുദ്ധ നഗർ പോലീസ് സെപ്റ്റംബർ 22 ന് പുതുക്കിയ ട്രാഫിക് നിർദേശം പുറപ്പെടുവിച്ചിരുന്നു, ഈ നിയന്ത്രണങ്ങൾ സെപ്റ്റംബർ 25 വരെ നിലവിലുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും ചരക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല എന്നതാണ് പുതുക്കിയ നിർദേശത്തിലുളളത്. എന്നിരുന്നാലും, പാൽ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ഈ ദിവസങ്ങളിൽ എന്തെങ്കിലും സംശയങ്ങൾക്കോ സഹായങ്ങൾക്കോ വേണ്ടി Google Maps പോലുള്ള മാപ്പിംഗ് ആപ്പുകൾ ഉപയോഗിക്കാനും അല്ലെങ്കിൽ 9971009001 എന്ന പോലീസ് ഹെൽപ്പ്ലൈനിൽ ബന്ധപ്പെടാനും ട്രാഫിക് പോലീസ് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അത് കൊണ്ട് റേസ് കാണാനായി വരുന്നവർ ദയവായി മാർഗ നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക.

ഗ്രേറ്റര്‍ നോയിഡയിലുള്ള ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് റേസ്‌ട്രാക്കിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഏകദേശം 5 കിലോമീറ്റർ നീളവും 16 കോർണറുകളുമാണുള്ളത്. 1 ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. ഇന്ത്യയ്ക്ക് പുറമേ കസാഖ്‌സ്ഥാനും മോട്ടോ ജിപിയ്ക്കായി തെരഞ്ഞെടുത്ത പുതിയ വേദികളിൽ ഒന്നാണ്. ബൈക്ക് റേസിന്റെ 2023 സീസണിലെ പതിമൂന്നാമത്തെ വേദിയാണ് ഇന്ത്യ. 1000 സിസി ബൈക്കുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായുന്നത് കാണാം.

2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഒരു ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ടിക്കറ്റുകൾ മൂന്ന് ദിവസത്തേക്കും സാധുതയുള്ളതായിരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഫാബിയോ ക്വാർട്ടരാരോ, ഫ്രാൻസെസ്‌കോ ബഗ്‌നായ, അലിക്‌സ് എസ്പാർഗാരോ, മാർക്ക് മാർക്വേസ്, ജോഹാൻ സർക്കോ പോലുള്ള വലിയ താരങ്ങൾ ഇന്ത്യയിൽ മത്സരത്തിനെത്തിയിരിക്കുന്നത് ആരാധകരിൽ ആവേശം സൃഷ്‌ടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, September 23, 2023, 13:22 [IST]
English summary
Motogp bharat 2023 second day schedule all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X