800 രൂപയുടെ ടിക്കറ്റ് വിറ്റ് തീര്‍ന്നു! ഇനി മോട്ടോജിപിയുടെ ഏത് ടിക്കറ്റ് എടുക്കാമെന്ന് പറയാം...

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സ്‌പോര്‍ട്ട് ഇവന്റുകളില്‍ ഒന്നായ മോട്ടോജിപിക്ക് ഇന്ത്യ ഈ വര്‍ഷം വേദിയാകുകയാണ്. ഉത്തര്‍ പ്രദേശിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്ക്യൂട്ടില്‍ നടക്കാന്‍ പോകുന്ന ബൈക്കോട്ട മത്സരത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയാണ്. ഇന്ത്യ കാത്തിരിക്കുന്ന ഇവന്റിന്റെ ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് ആദ്യ ടിക്കറ്റ് കൈമാറിയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. മോട്ടോ ജിപി ഭാരതിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക്‌മൈഷോയിലൂടെ ഓണ്‍ലൈനായും ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ബോക്സ് ഓഫീസിലും വാങ്ങാനാകും. 2023 സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് മോട്ടോജിപി ഭാരത് അരങ്ങേറുന്നത്. മോട്ടോജിപി, മോട്ടോ2, മോട്ടോ3 റേസുകള്‍ ഉള്‍പ്പെടെ ഇവന്റ് നടക്കുന്ന മൂന്ന് ദിവസത്തേക്കാണ് ടിക്കറ്റ് സാധുത.

 motogp bharat

800 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക് ആരംഭിച്ചിരുന്നത്. എന്നാല്‍ ഇവ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ആദ്യ കോണില്‍ നിന്നുള്ള കാഴ്ച ലഭ്യമാകുന്ന 'പിക്‌നിക് സ്റ്റാന്‍ഡ് നോര്‍ത്തില്‍ വെച്ചാണ് ഈ ടിക്കറ്റ് വാങ്ങിയവര്‍ക്ക് റേസ് വീക്ഷിക്കാനാകുക. 2500 രൂപയുടേതാണ് 800 കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാങ്ങാനാകുന്ന മോട്ടോജിപി ടിക്കറ്റ് രൂപ.

ഇതില്‍ 'പിക്‌നിക് സ്റ്റാന്‍ഡ് നോര്‍ത്ത്', 'പിക്‌നിക് സ്റ്റാന്‍ഡ് സൗത്ത്', 'നാച്ചുറല്‍ സ്റ്റാന്‍ഡ് സൗത്ത്' എന്നിവിടങ്ങളിലെ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടുന്നു. 'നാച്ചുറല്‍ സ്റ്റാന്‍ഡ് സൗത്ത്' ട്രാക്കിന്റെ 9, 10 കോര്‍ണറുകളുടെ കാഴ്ച നല്‍കും. അതേസമയം 'പിക്‌നിക് സ്റ്റാന്‍ഡ് സൗത്ത്' ട്രാക്കിന്റെ 12, 13, 14 കോര്‍ണറുകളുടെ കാഴ്ചയാണ് നല്‍കുക.

buddh international circuit

ഇത് കഴിഞ്ഞാല്‍ അടുത്ത ഏറ്റവും ചെലവേറിയ മോട്ടോജിപി ഭാരത് ടിക്കറ്റ് 6,000 രൂപയുടേതാണ്. ടേണ്‍ 4-നെ ഇത് അഭിമുഖീകരിക്കുന്നു. ട്രാക്കിന്റെ ഏറ്റവും നീളം കൂടിയ നേരായ ട്രാക്കിലൂടെ റേസ്് ബൈക്കുകള്‍ ചീറിപ്പായുന്നത് ഇവിടെ കാണാം. 'സ്റ്റാര്‍ സ്റ്റാന്‍ഡ് 3 ഈസ്റ്റ്' അവിടെ ബൈക്കുകള്‍ ടേണ്‍ 4-ലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും. 'ക്ലാസിക് സ്റ്റാന്‍ഡ് 2 ഈസ്റ്റ്' നമുക്ക് ടേണ്‍ 7, 8 എന്നിവയുടെ കാഴ്ച നല്‍കും.

ട്രാക്കിന്റെ മധ്യഭാഗങ്ങള്‍ കാണുന്നതിനാല്‍ മികച്ച സീറ്റുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ട്രാക്കിന്റെ ഭൂരിഭാഗവും കാണാന്‍ സാധിക്കുന്ന ടേണ്‍ 14,15 എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 'ക്ലാസിക് സ്റ്റാന്‍ഡ് 1 വെസ്റ്റ്' മികച്ച സീറ്റുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നുണ്ട്. 8,000 രൂപ മുടക്കിയാല്‍ 'സ്റ്റാര്‍ സ്റ്റാന്‍ഡ് 2 ഈസ്റ്റ്' സ്റ്റാന്‍ഡില്‍ ഇരിപ്പിടം ലഭിക്കും. അവിടെ ബൈക്കുകള്‍ അതിവേഗം സഞ്ചരിക്കുന്ന കാഴ്ച കാണാം. ഏറ്റവും ദൈര്‍ഘ്യമേറിയ നേരേയുള്ള ട്രാക്കിന്റെ കാഴ്ച ഇവിടെ കാണാം.

 motogp bharat

ടേണ്‍ 15-നും 16-നും ഇടയിലുള്ള 'ക്ലാസിക് സ്റ്റാന്‍ഡ് 2 വെസ്റ്റ്' മോട്ടോജിപി ഫാന്‍സോണിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുന്നു. 10,000 രൂപയുടെ ടിക്കറ്റ് എടുത്താല്‍ ടേണ്‍ 11-നും ടേണ്‍ 12-നും സമീപം നമുക്ക് ഇരിപ്പിടം ലഭിക്കും. പ്രീമിയം സീറ്റിംഗിനൊപ്പം തണലത്തിരുന്ന് റേസ് വീക്ഷിക്കുകയും ചെയ്യാം. ഇവിടെ നിന്നും മോട്ടോജിപി ഫാന്‍സോണിലേക്ക് എളുപ്പം പോകാം.

ടേണ്‍ 1-ന്റെയും സര്‍ക്യൂട്ടിലെ ഏറ്റവും ആക്രമണാത്മക കോര്‍ണറുകളില്‍ ഒന്നായ 3-ലേക്ക് അടുക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന 12,000 രൂപയുടെ ടിക്കറ്റ് ആണ് അടുത്തത്. 15,000 രൂപയുടെ മോട്ടോജിപി ടിക്കറ്റുകള്‍ ആദ്യ ടേണിനടുത്തുള്ള 'പ്രീമിയം സ്റ്റാന്‍ഡ് നോര്‍ത്തില്‍ ഇരിപ്പിടം സമ്മാനിക്കുന്നു. റേസിന്റെ ആവേശകരമായ തുടക്കത്തിനും ആദ്യ കോര്‍ണില്‍ വരുന്ന റൈഡര്‍മാരെയും ഇവിടെ നിന്ന് കാണാം. തണലുകളുണ്ടെന്നതാണ് ഈ സീറ്റിന്റെയും പ്രത്യേകതകളിലൊന്ന്.

buddh international circuit

മെയിന്‍ ഗ്രാന്‍ഡ്സ്റ്റാന്‍ഡില്‍ ഇരിക്കാന്‍ 20,000 രൂപയിടെ ടിക്കറ്റ് എടുക്കണം. ബ്ലോക്ക് C മുതല്‍ ബ്ലോക്ക് AB വരെ സ്റ്റാന്‍ഡിന്റെ മുകള്‍ നിരയാണ് ഈ സീറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഇവിടെ നിന്നും മോട്ടോജിപി ഫാന്‍സോണിലേക്ക് എളുപ്പം ആക്സസ് ഉണ്ട്. നല്ല തണലുകളുള്ള ഇവിടെ നിന്ന് റേസിന്റെ തുടക്കം വീക്ഷിക്കാം.

മോട്ടോജിപി ഭാരത് മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ മുകളിലെ A, B, AB, AC ബ്ലോക്കുകളില്‍ ഇരുന്ന് കാണാന്‍ 25000 രൂപയുടെ ടിക്കറ്റ് എടുക്കണം. ഇത് സ്റ്റാര്‍ട്ടിംഗ് ഗ്രിഡിന്റെ അടുത്ത് നിന്നുള്ള കാഴ്ച, തണലോടുകൂടിയ പ്രീമിയം സീറ്റിംഗ്, മോട്ടോജിപി ഫാന്‍സോണിലേക്കുള്ള ലളിതമായ ആക്സസ് എന്നിവ നല്‍കുന്നു. 20,000 രൂപയുടെ ടിക്കറ്റ് എടുത്താല്‍ മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ താഴത്തെ നിരയിലാണ് ഇരിക്കാന്‍ സാധിക്കുക.

ഇത് സ്റ്റാര്‍ട്ടിംഗ് ഗ്രിഡിന്റെ കാഴ്ച നല്‍കുന്നതിനൊപ്പം പ്രീമിയം സീറ്റിംഗും മോട്ടോജിപി ഫാന്‍സോണിലേക്കുള്ള ആക്സസും വാഗ്ദാനം ചെയ്യുന്നു. ലോവര്‍ ടയര്‍ സീറ്റുകള്‍ C മുതല്‍ AB വരെയുള്ള ബ്ലോക്കുകള്‍ക്ക് കീഴിലാണ്.

ഇത് റേസ് സ്റ്റാര്‍ട്ട്/ഫിനിഷിനോട് അടുത്ത് സ്ഥിതി ചെയ്യുന്നതും മെയിന്‍ ഗ്രാന്‍ഡ്സ്റ്റാന്‍ഡിന്റെ ലോവര്‍ ലെവലിലാണ് 30,000 രൂപയുടെ ടിക്കറ്റ്കാര്‍ക്ക് സീറ്റുകള്‍ ലഭിക്കുന്നത്. ബ്ലോക്ക് A, B എന്നിവ ഫിനിഷ് ലൈനിന് അടുത്താണ്. അതേസമയം ബ്ലോക്ക് AC-യും AD-യും സ്റ്റാര്‍ട്ടിംഗിനോട് അടുത്താണ്. ഈ നാല് ബ്ലോക്കുകളിലെ സീറ്റുകളും തണലിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം തന്നെ മോട്ടോജിപി ഫാന്‍സോണും അടുത്താണ്.

മോട്ടോജിപി ഭാരതിന്റെ ഏറ്റവും വിലയേറിയ ടിക്കറ്റിനായി 40,000 രൂപയാണ് ചെലവിടേണ്ടത്. പ്ലാറ്റിനം സ്റ്റാന്‍ഡേര്‍ഡ് കോര്‍പറേറ്റ് ബോക്‌സിലായിരിക്കും ഇരിപ്പിടം. ബോക്സ് 1 മുതല്‍ ബോക്സ് 55 വരെയുള്ള പ്ലാറ്റിനം സ്റ്റാന്‍ഡേര്‍ഡ് കോര്‍പ്പറേറ്റ് ബോക്സില്‍ ഈ ടിക്കറ്റുകള്‍ സ്വന്തമാക്കിയവര്‍ക്ക് ഇരിക്കാം. എയര്‍കണ്ടീഷന്‍ ചെയ്ത റൂമിലിരുന്ന് റേസ് കാണാന്‍ സാധിക്കുന്നതിനൊപ്പം ഭക്ഷണവും പാനീയങ്ങളും ലഭ്യമാകും.

മുകളില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ടതിനാല്‍ എന്താണ് മോട്ടോജിപി ഫാന്‍സോണ്‍ എന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. മോട്ടോജിപി ഫാന്‍സോണ്‍ മെയിന്‍ ഗ്രാന്‍ഡ്സ്റ്റാന്‍ഡിന് പിന്നിലാണ് സ്ഥിതിചെയ്യുന്നത്. എന്റര്‍ടെയിന്‍മെന്റ് സോണുകള്‍ക്കൊപ്പം ഭക്ഷണ പാനീയങ്ങള്‍ ഇവിടെ ലഭ്യമാകും. ഇത് കൂടാതെ ഒഫീഷ്യല്‍ മെര്‍ച്ചന്‍ൈറസുകള്‍ വാങ്ങാന്‍ സാധിക്കുന്നതിനൊപ്പം റൈഡര്‍മാരുമായി സംവദിക്കുന്നതും ഇവിടെ വെച്ചാണ്.

മെയിന്‍ ഗ്രാന്‍ഡ്സ്റ്റാന്‍ഡ്, പ്രീമിയം സ്റ്റാന്‍ഡ് നോര്‍ത്ത്, പ്രീമിയം സ്റ്റാന്‍ഡ് സൗത്ത്, ക്ലാസിക് സ്റ്റാന്‍ഡ് 2 വെസ്റ്റ് എന്നിവിടങ്ങളിലെ സീറ്റുകള്‍ റിസര്‍വ് ചെയ്തവര്‍ക്ക് എളുപ്പം ഇവിടെ എത്തിച്ചേരാം. മറ്റ് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് എടുത്തവര്‍ക്കും ഇവിടെ എത്താമെങ്കിലും അതിനെ കുറിച്ച് അധികം വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഏതായാലും ഇവന്റിനോട് അടുക്കുമ്പോള്‍ മോട്ടോജിപി ഭാരത് കൂടുതല്‍ ശ്രദ്ധേയമാകുകയാണ്. എല്ലാതരത്തിലുള്ള ആളുകളെയും ആകര്‍ഷിക്കാനായി വിവിധ വില നിലവാരത്തിലുള്ള ടിക്കറ്റുകളാണ് സംഘാടകര്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഇതില്‍ 800 രൂപയുടെ ടിക്കറ്റുകള്‍ എളുപ്പം വിറ്റ് തീര്‍ന്നത് മോട്ടോജിപിക്ക് ലഭിച്ചേക്കാവുന്ന ജനപ്രീതി സൂചിപ്പിക്കുന്നു. കൂടുതല്‍ പണം മുടക്കുമ്പോള്‍ ആസ്വാദന നിലവാരം കൂടും. എന്നാല്‍ 2500 രൂപയുടെ ടിക്കറ്റെടുത്താലും ബൈക്കുകളുടെ ലോകോത്തര റേസ് ത്രില്ലടിച്ച് കാണാന്‍ പറ്റും.

More from DriveSpark

Article Published On: Monday, June 26, 2023, 12:03 [IST]
English summary
Motogp bharat tickets complete guide which one should you buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X