ആരാധകരേ ആഹ്ളാദിപ്പിൻ; മോട്ടോ ജിപി ഭാരതിൻ്റെ ടിക്കറ്റുകൾ സ്വന്തമാക്കാം ബുക്ക് മൈ ഷോയിലൂടെ

മോട്ടോ ജിപി ഭാരതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർസ്പോർട്സ് പ്രേമികൾക്കായി പുതിയ സന്തോഷ വാർത്ത വന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ മോട്ടോ ജിപി ഭാരതിൻ്റെ പങ്കാളികളിൽ ഒരാളായി മാറിയിരിക്കുകയാണ്. ഈ ഒരു പങ്കാളിത്തം കൊണ്ട് ഏത് രാജ്യത്തുളളവർക്കും എവിടെയിരുന്നും മോട്ടോ ജിപി ഭാരതിനുളള ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

മോട്ടോർ സ്പോർട്സ് മാമാങ്കത്തിനായി ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല എന്ന് ചുരുക്കം. സെപ്റ്റംബർ 22 മുതൽ 24 വരെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് മോട്ടോ ജിപി ഭാരത് അരങ്ങേറുക. മോട്ടോജിപിടിഎമ്മിൻ്റെ ഇന്ത്യൻ പ്രൊമോട്ടർമാർ എന്ന് പറയുന്നത് ഫെയർസ്ട്രീറ്റ് സ്പോർട്സ് ആണ്.ആരാധകർക്കും ആവേശകരവും അത് പോലെ മറക്കാൻ പറ്റാത്ത ഒരു അനുഭവവുമാക്കി തീർക്കാൻ ഫെയർ സ്പോർട്സിൻ്റെ എല്ലാ പ്രമോട്ടർമാരും തിരക്കിട്ട് നടക്കുകയാണ്.

ആരാധകരേ ആഹ്ളാദിപ്പിൻ; മോട്ടോ ജിപി ഭാരതിൻ്റെ ടിക്കറ്റുകൾ സ്വന്തമാക്കാം ബുക്ക് മൈ ഷോയിലൂടെ

ബുക്ക് മൈ ഷോ ഇതിൻ്റെ പങ്കാളികളായി മാറുമ്പോൾ ഇന്ത്യൻ മോട്ടോർസ്പോർട്സ് പ്രേമികൾക്ക് സമാനതകളില്ലാത്ത ഒരു റേസിങ്ങ് അനുഭവം നൽകാന സാധിക്കുമെന്നാണ് ഫെയർസ്ട്രീറ്റ് സ്പോർട്സ് സിഒഒ പുഷ്കർ നാഥ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങൾക്ക് വിനോദത്തിനും, സംഗീതത്തിനും, സ്പോർട്സ് എന്നീ കലാപരിപാടികൾക്കായി ഏത് സ്ഥലത്തും ടിക്കറ്റ് ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ ഇപ്പോൾ മോട്ടോർ സ്പോർട്സിൻ്റെ ഒഫീഷ്യൽ ടിക്കറ്റ് ബുക്കിങ്ങ് പാർട്ണറായി മാറുമ്പോൾ തീർച്ചയായും ഇത് വരെയുളള യാത്രയിലെ മികച്ച നാഴിക കല്ല് തന്നെയായിരിക്കും.

ഇന്ത്യൻ കായികരംഗത്തെ വളർച്ചയിൽ എപ്പോഴും സജീവമായ പങ്ക് വഹിച്ചുകൊണ്ട് എല്ലാത്തരം കായിക ഇനങ്ങളെയും പരിപോഷിപ്പിക്കാനും അത് ജനങ്ങൾക്ക് പ്രാപ്യമാക്കാനുമുള്ള ആദ്യ നീക്കമായിട്ട് വേണം ഇതിനെ കാണാൻ എന്നാണ് ബുക്ക് മൈ ഷോ സിഒഒ ആയ അനിൽ മക്കീജ പറഞ്ഞത്. മോട്ടോ ജിപി ഭാരതിനും ബുക്ക് മൈ ഷോയ്ക്കും എല്ലാ വിധ ആശംസകളും അഭിനന്ദനവും ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് അക്ബർ ഇബ്രാഹിം അറിയിച്ചു.

ആരാധകരേ ആഹ്ളാദിപ്പിൻ; മോട്ടോ ജിപി ഭാരതിൻ്റെ ടിക്കറ്റുകൾ സ്വന്തമാക്കാം ബുക്ക് മൈ ഷോയിലൂടെ

ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ, ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമും, അത് പോലെ ഒരുപാട് ഓഫറുകളും നൽകുന്ന ഒരു പ്ലാറ്റ്ഫോമാണ് ബുക്ക് മൈ ഷോ. സ്‌പോർട്‌സ്, സംഗീതം എന്നിവയുൾപ്പെടെ വിവിധ വിനോദ വിഭാഗങ്ങളിലുടനീളം ഇവന്റുകളുടെ ഒരു നിര തന്നെ സംഘടിപ്പിക്കുന്നവരാണ് ഇവർ. ഫെയർസ്ട്രീറ്റുമായുള്ള ബുക്ക് മൈ ഷോയുടെ പങ്കാളിത്തം ഇന്ത്യയുടെ മോട്ടോർസ്‌പോർട്ട് വ്യവസായത്തിന് ഒരു സുപ്രധാന നാഴിക കല്ലായിരിക്കും.

എന്ന് മാത്രമല്ല റേസിങ്ങ് പ്രേമികൾക്കും ആരാധകർക്കും ഇത് വഴി അവർ കാത്തിരുന്ന സുവർണ നിമിഷത്തിലേക്ക് പെട്ടെന്ന് എത്താൻ സഹായിക്കുകയും ചെയ്യുന്നു. കായികരംഗത്ത് നിരവധി വർഷത്തെ പരിചയസമ്പന്നതയുളളവർ നയിക്കുന്ന മോട്ടോർസ്പോർട്സ് ഇവൻ്റ് കമ്പനിയാണ് ഫെയർസ്ട്രീറ്റ്. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന മോട്ടോ ജിപി ഇവൻ്റ് നടത്താന സാധിക്കുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടം തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ആരാധകരേ ആഹ്ളാദിപ്പിൻ; മോട്ടോ ജിപി ഭാരതിൻ്റെ ടിക്കറ്റുകൾ സ്വന്തമാക്കാം ബുക്ക് മൈ ഷോയിലൂടെ

മോട്ടോ ജിപി റ്റിഎം 2023 സീസണിലെ പതിമൂന്നാമത്തെ മത്സരമാണ് ഇന്ത്യയിൽ വച്ച് നടത്തുന്നത്. ആയിരം സിസി ബൈക്കുകൾ മണിക്കൂറിൽ 350 കിലോമീറ്റർ സ്പീഡിൽ ഗർജ്ജിക്കുന്നത് കേൾക്കാനുളള സുവർണാവസരമാണ് ഇത്. മോട്ടോർസ്പോർ്ടസ് പ്രേമിയാ നിങ്ങൾക്ക് പരിചിതമായ പേരുകളും അതിനോടൊപ്പം ഉണ്ടാകും, ഉദാഹരണത്തിന് ഡ്യുക്കാട്ടിയുടെ ഫ്രാൻസെസ്കോ ബഗ്‌നായ, റെപ്‌സോൾ ഹോണ്ട ടീമിന്റെ മാർക്ക് മാർക്വേസ് എന്നിവരെല്ലാം ഇത്തവണ കാണും.

മോട്ടോ ജിപി ഭാരതിൻ്റെ ടിക്കറ്റിനായി ബുക്ക് മൈ ഷോയിൽ നിങ്ങളുടെ പേരും വിവരങ്ങളും ഫോൺ നമ്പറും നൽകി ലോഗിൻ ചെയ്യുക. എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു. ഒട്ടും സമയം കളയാതെ നിങ്ങളുടെ സീറ്റുകൾ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക. അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങലുടെ വിവരങ്ങൾ നൽകി ടിക്കറ്റ് ബുക്ക് ചെയ്യു. അതിന് ശേഷം റേസിങ്ങിനായി കാത്തിരിക്കു ആരാധകരേ...

https://in.bookmyshow.com/sports/motogp-grand-prix-of-india-2023/ET00360797

More from DriveSpark

Article Published On: Thursday, June 1, 2023, 19:16 [IST]
English summary
Motogp india tickets how to buy on bookmyshow price details bharatgp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X