കൊല്ലങ്ങളല്ല...അണ്‍ലിമിറ്റഡ് ബാറ്ററി ലൈഫ് വാഗ്‌ദാനവുമായി M7 ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് മോട്ടോവോള്‍ട്ട്

കേരളത്തിലെയടക്കം ഗ്രാമീണ മേഖലയില്‍ മള്‍ട്ടിപര്‍പ്പസ് ആവശ്യങ്ങള്‍ക്കായി ബജാജ് M 80 ഉപയോഗിക്കുന്ന കാഴ്ച നമ്മില്‍ പലരും കണ്ടിട്ടുണ്ടാകും. M 80 നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ പുതിയ തലമുറ സ്‌കൂട്ടറുകള്‍ ആ ഇടം കൈയ്യേലറി. പത്രക്കാരും പാല്‍ക്കാരും ചെറുകിട കച്ചവടക്കാരും മറ്റും തങ്ങളുടെ പരിപാടികള്‍ സ്‌കൂട്ടറിലാക്കി.

ഇന്നിപ്പോള്‍ ഇന്ധനച്ചെലവ് കൂടുന്ന സാഹചര്യത്തില്‍ അവരെല്ലാം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതും കാണാം. വിപണിയില്‍ സാധാരണക്കാരന്റെ ഉപജീവനമാര്‍ഗമായി മാറിയ ടിവിഎസ് XL പോലുള്ള മോട്ടോര്‍സൈക്കിളുകളുടെ സ്ഥാനം തട്ടിയെടുക്കാന്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ ഒരാള്‍ അവതരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മോട്ടോവോള്‍ട്ട് അവതരിപ്പിച്ച M7 മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

കൊല്ലങ്ങളല്ല...അണ്‍ലിമിറ്റഡ് ബാറ്ററി ലൈഫ് വാഗ്‌ദാനവുമായി M7 ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് മോട്ടോവോള്‍ട്ട്

ജനുവരി 11 മുതല്‍ ആരംഭിച്ച ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മോട്ടോവോള്‍ട്ട് M7 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ നിരവധി കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് നിരവധി ഇലക്ട്രിക് വാഹനങ്ങളാണ് ഈ ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചത്. ആ നിരയിലാണ് മോട്ടോവോള്‍ട്ടിന്റെ M7 മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്ഥാനം പിടിച്ചത്.

ഓരോ റൈഡറുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് മോട്ടോവോള്‍ട്ട് M7 ഇലക്ട്രിക് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഉയര്‍ന്ന കരുത്തും കൂടുതല്‍ സാധനങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഇതിന് നല്‍കിയിരിക്കുന്നു. M7 ഇലക്ട്രിക് സ്‌കൂട്ടറിലെ പിന്‍സീറ്റ് എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന തരത്തിലാണ് മോട്ടോവോള്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കസ്റ്റമറുടെ ആവശ്യാനുസരണം ഒരു പെട്ടിയോ മറ്റേതെങ്കിലും വസ്തുക്കളോ അതില്‍ ഘടിപ്പിക്കാം.

കൊല്ലങ്ങളല്ല...അണ്‍ലിമിറ്റഡ് ബാറ്ററി ലൈഫ് വാഗ്‌ദാനവുമായി M7 ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് മോട്ടോവോള്‍ട്ട്

10 കിലോയോളം ഭാരമുള്ള ബാറ്ററി വഹിക്കാനുള്ള സൗകര്യവും ഈ സ്‌കൂട്ടറിനുണ്ട്. ഈ M7 ഇലക്ട്രിക് സ്‌കൂട്ടര്‍ മോട്ടോവോള്‍ട്ട് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് റൈഡര്‍ക്ക് തടസ്സമില്ലാത്ത അനുഭവം സമ്മാനിക്കുന്നു.

'ഈ ഇ-സ്‌കൂട്ടര്‍ ഉപയോഗിച്ച്, റൈഡര്‍മാര്‍ക്കായി സുരക്ഷിതവും താങ്ങാനാവുന്നതും മള്‍ട്ടി-യൂട്ടിലിറ്റി യാത്രാമാര്‍ഗം അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഇതിന്റെ മോഡുലാരിറ്റി റൈഡ് അനുഭവം വര്‍ദ്ധിപ്പിക്കുന്നു. കാരണം ഇതിന്റെ ഫീച്ചറുകള്‍ വ്യത്യസ്ത ഉപയോഗങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ കഴിയും' മോട്ടോവോള്‍ട്ട് സ്ഥാപകനും സിഇഒയുമായ തുഷാര്‍ ചൗധരി M7 ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണ വേളയില്‍ പറഞ്ഞു.

കൊല്ലങ്ങളല്ല...അണ്‍ലിമിറ്റഡ് ബാറ്ററി ലൈഫ് വാഗ്‌ദാനവുമായി M7 ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് മോട്ടോവോള്‍ട്ട്

ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോ വോള്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ വാങ്ങാനും കഴിയും. വിപണിയില്‍ ലഭ്യമായ ഇഎംഐയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ ഇത് ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു. വിപണിയില്‍ ആദ്യമായി ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. AIS152 ഫേസ് 2 സാക്ഷ്യപ്പെടുത്തിയ ഈ മോട്ടോവോള്‍ട്ട് M7 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി മുഴുവനായും തീയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇവികള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്തായി പുറത്ത് വന്നിരുന്നു. അത്തരം ആശങ്കകള്‍ ഒന്നുമില്ലാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ട് നടക്കാന്‍ സാധിക്കുമെന്നതാണ് ഒരു മെച്ചം. ബാറ്ററി സ്വാപ്പ് ചെയ്യാവുന്നതിനാല്‍ വിവിധ ആപ്ലിക്കേഷനുകള്‍ക്കായി ഇത് ഉപയോഗിക്കാം. അടുത്തിടെ ദുബായ് കമ്പനിയില്‍ നിന്ന് 16 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ, നിലവില്‍ സേവനങ്ങള്‍ നല്‍കുന്ന നഗരങ്ങളുടെ എണ്ണം 100 മുതല്‍ 250 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

More from DriveSpark

Article Published On: Saturday, January 14, 2023, 15:27 [IST]
English summary
Motovolt m7 electric scooter with unlimited battery life debuts at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X