പെര്‍ഫോമന്‍സും സേഫ്റ്റിയും ഗ്യാരണ്ടി പറഞ്ഞ് പുത്തന്‍ ഇലക്ട്രിക് ബൈക്ക്; ഡിസൈനിംഗ് അങ്ങ് യൂറോപ്പില്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖല അനുദിനം വലുതാവുകയാണ്. വാഹന നിര്‍മാണ രംഗത്തെ പ്രമുഖര്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇവി സ്‌പെയ്‌സില്‍ പച്ചതൊടുന്നത് പുതിയ നിരവധി കമ്പനികളുടെ വരവിന് കാരണമാകുന്നു. ഇവികളുടെ കുത്തൊഴുക്കായതിനാല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ തനതായ എന്തെങ്കിലും സവിശേഷതകളുള്ള ഇവികള്‍ പുറത്തിറക്കിയേ മതിയാകൂ എന്ന സ്ഥിതിയാണ്.

അതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയാണ് ഓരോ കമ്പനികളുടെയും നീക്കം. ഒപ്പം ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചതുമെല്ലാം തിരിച്ചടിയാണ്. ഇതിന്റെയെല്ലാം ഇടയിലും നിരവധി മോഡലുകളാണ് നമ്മുടെ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ അടുത്ത മാസം ഒരു പുത്തന്‍ ഹൈസ്പീഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന mXmoto.

mxmoto mx9 high speed e-bike

ജൂലൈയിലാണ് കമ്പനിയുടെ കന്നി ഉല്‍പ്പന്നമായ MX9 വിപണിയില്‍ എത്താന്‍ പോകുന്നത്. ഇതിന് മുന്നോടിയായി ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. യൂറോപ്പില്‍ നിന്നുള്ള പ്രശസ്ത ഡിസൈനറും ക്രിയേറ്ററുമായ മാര്‍സെല്ലോ സില്‍വയാണ് ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സേഫ്റ്റിയും പെര്‍ഫോമന്‍സും മനസ്സില്‍ കണ്ടാണ് ഇലക്ട്രിക് ബൈക്ക് രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്റ്റാര്‍ട്ടപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ MX9 ഇലക്ട്രിക് ബൈക്കിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.

mXmoto ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്ന 17 ഇഞ്ച് വലിയ വീലുകളും 60 AMP കണ്‍ട്രോളറും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവുമെല്ലാം ഹൈ ലെവല്‍ സേഫറ്റി വാഗ്ദാനം ചെയ്യുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ഒപ്പം തന്നെ ഔട്ട്പുട്ട് പവറില്‍ 16% വര്‍ധനവ് നല്‍കാനും ഡ്രൈവിംഗ് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.

mxmoto mx9 high speed e-bike

ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന ലൈഫ്പിഒ4 ബാറ്ററി സാങ്കേതികവിദ്യയോടെയാണ് MX9 ഇലക്ട്രിക് ബൈക്ക് എത്തുന്നത്. റേഞ്ച് വര്‍ധിപ്പിക്കാനും റൈഡിംഗ് സമയം ദീര്‍ഘിപ്പിക്കാനും സഹായിക്കുമെന്നതിനാല്‍ ദൈനംദിന യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഇത് ഒരു പ്രായോഗിക ഓപ്ഷനായി മാറുന്നു. കമ്പനിക്ക് നിലവില്‍ ഗുരുഗ്രാമില്‍ ഒരു പ്ലാന്റ് ഉണ്ട്. പ്രതിവര്‍ഷം 3,000 മുതല്‍ 4,000 വരെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

ഇവിടെ ഇലക്ട്രിക് ബൈക്കിന്റെ ഉത്പാദനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന mXmoto മാനേജിംഗ് ഡയറക്ടര്‍ രാജേന്ദ്ര മല്‍ഹോത്ര പറഞ്ഞു. കമ്പനിയുടെ രാജ്യത്തെ ഡീലര്‍ നെറ്റ്വര്‍ക്കിലൂടെയും അതിന്റെ എക്സ്‌ക്ലൂസീവ് ഷോറൂമുകളിലുടെയുമാകും MX9 ഇലക്ട്രിക് ബൈക്ക് വില്‍പ്പനക്കെത്തുക.

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ബൈക്കുകളും ജനപ്രിയമാകുന്നുണ്ടെങ്കിലും ചാര്‍ജിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗോ ഈസി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തുടനീളം 1000 ഇവി സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

70 ചാര്‍ജിംഗ് സ്റ്റേഷനുകളും ഇന്ത്യയിലുടനീളം 33 ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. പുതിയ പദ്ധതിയിലൂടെ സംസ്ഥാന തലസ്ഥാനങ്ങള്‍, സംസ്ഥാന പാതകള്‍, ദേശീയ പാതകള്‍ എന്നിവയ്ക്കൊപ്പം ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വരെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോ ഈസി ഓട്ടോടെക് അറിയിച്ചു.

More from DriveSpark

Article Published On: Tuesday, June 27, 2023, 12:30 [IST]
English summary
Mxmoto teased mx9 high speed electric bike launch in july details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X