ഈ സ്‌കൂട്ടര്‍ ആരുടെയാണെന്ന് പറയാമോ? സംഗതി ഏതായാലും പൊളിച്ചൂട്ടോ....

കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം നല്‍കുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വരവോടെ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്‍ഡും വര്‍ധിച്ചുവരുന്നുണ്ട്. ഇതിനിടെ ബെംഗളൂരുവിൽ പരീക്ഷണ ഘട്ടത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം കണ്ടെത്തി. അതിനെ കുറിച്ച് നമുക്ക് നോക്കാം.

വാഹന നിര്‍മ്മാതാക്കള്‍ പൊതുനിരത്തുകളില്‍ തങ്ങളുടെ വാഹനങ്ങള്‍ പരീക്ഷണയോട്ടം നടത്താറുണ്ട്. ഈ വാഹനങ്ങളെ കുറിച്ച് പൂര്‍ണമായ അറിവ് പൊതുജനങ്ങള്‍ക്ക് കിട്ടാതിരിക്കാനായി മറച്ചുവെച്ച രീതിയിലായിരിക്കും ഇവ പരീക്ഷണയോട്ടം നടത്തുക. എന്നാല്‍ ചാരക്കണ്ണുകളില്‍ പതിയുന്ന ഇത്തരം ടെസ്റ്റ് മ്യൂളുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉടനടി പ്രത്യക്ഷപ്പെടുന്നു. ബെംഗളൂരുവില്‍ അടുത്തിടെ കാണപ്പെട്ട ഒരു 'മിസ്റ്ററി' സ്‌കൂട്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.

mystery scooter spied bangalore

സാധാരണയായി റോഡില്‍ പരീക്ഷിക്കുന്ന ഈ വാഹനം ഏത് കമ്പനിയുടേതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ നൂതനവും സവിശേഷവുമായ രൂപകല്‍പ്പനയി എത്തുന്ന ഈ സ്‌കൂട്ടര്‍ ആരുടേതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പൂര്‍ണമായും മറച്ചിരിക്കുന്നുവെങ്കിലും ഇത് ടിവിഎസ്, അള്‍ട്രാവയലറ്റ്, ഏഥര്‍ എന്നീ കമ്പനികളില്‍ ഏതെങ്കിലും ഒന്നിന്‍േറതാകാമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഈ സ്‌കൂട്ടര്‍ അള്‍ട്രാവയലറ്റിന്റെയോ അല്ലെങ്കില്‍ ഏഥറിന്റെയോ ആകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പ്രബല അഭിപ്രായം.

സ്‌പൈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ KA രജിസ്‌ട്രേഷന്‍ പ്ലേറ്റുകളാണ് ഇതിനുള്ളത്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ പ്ലന്റിലാണ് ടിവിഎസിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഇവ കര്‍ണാടകയില്‍ പരീക്ഷണയോട്ടം നടത്താനുള്ള സാധ്യത കുറവാണ്. ഹൊസൂരിലെ ഫാക്ടറിയുടെ പരിസരത്ത് വെച്ചാണ് ടിവിഎസ് ടൂവീലറുകള്‍ പ്രധാനമായും കാണപ്പെടാറുള്ളത്. ബെംഗളൂരുവില്‍ ആണെങ്കില്‍ ഏഥര്‍, അള്‍ട്രവയലറ്റ്, റിവര്‍ എന്നീ ഇവി സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇനി നമ്മുടെ പട്ടികയില്‍ ബാക്കിയുള്ളത് ഏഥറും അള്‍ട്രവയലറ്റുമാണ്. ഇവ രണ്ടില്‍ ഒരു കമ്പനിയുടേതാണോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ബ്രാന്‍ഡിന്റെയാണോ എന്നീ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. കാരണം ഈ ചിത്രങ്ങളില്‍ കാണുന്ന വണ്ടി ഇലക്ട്രിക് ആണോ അല്ലെങ്കില്‍ പെട്രോള്‍ വാഹനമാണോ എന്ന കാര്യം പോലും തീര്‍ച്ചയില്ല. ബാംഗ്ലൂരിലാണ് ടെസ്റ്റിംഗ് എന്നതിനാല്‍ തന്നെ ഇത് ഇവിയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പറയപ്പെടുന്നത്.

അതിന്റെ രൂപകല്‍പ്പനയും സ്‌റ്റൈലിംഗും കാണുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ ഒരു പുതിയ ഇവി അരങ്ങേറാന്‍ സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. സ്‌കൂട്ടറിന്റെ ഡിസൈന്‍ നോക്കുമ്പോള്‍ ഇതിന് സ്‌റ്റൈലിഷ് ഹാന്‍ഡില്‍ബാറുകള്‍ കാണാം. കാല്‍മുട്ടില്‍ നിന്ന് മാന്യമായി ഉയരത്തിലാണ് ഇത് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ വളവുകളില്‍ റൈഡര്‍മാര്‍ക്ക് വലിയ ആശ്വാസമാകും ഇത്. അത്യാവശ്യം ഉയരമുള്ള റൈഡര്‍മാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഇതിന്റെ സീറ്റിംഗ് പൊസിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കിനൊപ്പം ടെലിസ്‌കോപ്പിക് ഫോര്‍ക്കും ചിത്രങ്ങളില്‍ കാണാം. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും മുന്‍വശത്ത് നല്‍കിയിരിക്കുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ ഇതുവരുമോ എന്ന് അറിയില്ല. എന്തായാലും പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം സ്‌കൂട്ടറിന്റെ നിര്‍മ്മാതാവ് അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അതുവരെ നമുക്ക് ക്ഷമയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാം.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രാധാന്യമുണ്ട്. ഇന്ധനച്ചെലവ് കൂടുതല്‍ ആയതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലാണ് പലരും അഭയം കണ്ടെത്തുന്നത്. എന്നാല്‍ ഇവി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് വില്‍പ്പനയെ ചെറുതായി ബാധിച്ചിട്ടുണ്ട്. വിപണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ വരുന്നത് ഇവികള്‍ കൂടുതല്‍ ജനകീയമാക്കും. മികച്ച ഡിസൈനില്‍ വരുന്ന ഈ 'മിസ്റ്ററി' സ്‌കൂട്ടര്‍ ഏതായാലും നിരവധി പേരെ ആകര്‍ഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Image Courtesy:

More from DriveSpark

Article Published On: Friday, November 3, 2023, 19:06 [IST]
English summary
Mystery scooter spotted testing in bengaluru likely to be from ather or ultraviolette
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X