യൂത്തന്‍മാരുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഇത് തന്നെ! ഏഥര്‍ 450 അപെക്‌സിന്റെ ബുക്കിംഗ് തുടങ്ങി

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി വിദേശ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചത് അടുത്തിടെയാണ്. നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ എക്‌സ്പീരയന്‍സ് സെന്റര്‍ തുറന്ന ഏഥര്‍ ഇന്ത്യയില്‍ അവരുടെ മോഡല്‍ ലൈനപ്പ് വിപുലീകരിക്കാന്‍ പോകുകയാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഥറിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഏഥര്‍ 450 അപെകസിന്റെ ലോഞ്ചിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

പുതിയ ഫ്‌ലാഗ്ഷിപ്പ് ഇവിയുടെ ടീസറുകള്‍ പുറത്തുവിട്ട് കമ്പനി ഹൈപ്പുയര്‍ത്തുകയാണ്. ഇപ്പോള്‍ ഏഥര്‍ 450 അപെക്‌സിന്റെ ബുക്കിംഗ് ജാലകം തുറന്നിരിക്കുകയാണ് കമ്പനി. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏഥറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇവി ബുക്ക് ചെയ്യാം. 2500 രൂപ ടോക്കണ്‍ തുകയാണ് ബുക്കിംഗിന് ഈടാക്കുന്നത്. 450 അപെക്സിന്റെ ഡെലിവറികള്‍ 2024 മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ather 450 apex teased

ടീസറിലൂടെ 450X അപെക്‌സില്‍ പുതിയൊരു റൈഡ് മോഡ് സജ്ജീകരിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട് ഏഥര്‍. ഇതിനെ വാര്‍പ്പ് പ്ലസ് എന്നായിരിക്കും വിളിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ നിലവിലെ വാര്‍പ്പ് മോഡിന് മുകളില്‍ ആയിരിക്കും ഇതിന്റെ സ്ഥാനം. ഒരുപക്ഷേ വാര്‍പ്പ് മോഡിന്റെ പകരമായിരിക്കും ഏഥര്‍ 450X അപെക്‌സില്‍ വാര്‍പ്പ് പ്ലസ് റൈഡിംഗ് മോഡ് എത്തുക.

വാര്‍പ്പ് മോഡ് ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും വേഗതയുള്ള ഇവികളില്‍ ഒന്നാക്കി ഏഥര്‍ 450X-നെ മാറ്റുന്നു. എന്നാല്‍ 450X ഇവിയെ ഡ്രാഗ് റേസില്‍ 450X അപെക്‌സ് തോല്‍പ്പിക്കുന്നതാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ മുന്‍ ടീസറില്‍ ഏഥര്‍ സിഇഒ തരുണ്‍ മേത്ത സൂചിപ്പിച്ച പോലെ ഏറ്റവും വേഗതയേറിയ ഏഥര്‍ ഇവിയാകും 450 അപെക്‌സ് എന്ന് ഉറപ്പിക്കുകയാണ് പുതിയ ടീസര്‍.

ather 450 apex booking open

നിലവിലെ 450X-ന് 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. അതേസമയം 450X അപെക്‌സിന് ഇതിനേക്കാള്‍ വേഗമുള്ള ആക്‌സിലറേഷന്‍ ടൈം ഉണ്ടാകും. 450 അപെക്‌സ് വേരിയന്റിലൂടെ ടോപ് ക്ലാസ് പെര്‍ഫോമന്‍സ് ഇവികള്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനാണ് ഏഥര്‍ എനര്‍ജിയുടെ ശ്രമം. റൈഡര്‍ക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ലെന്നും ടീസറില്‍ പറയുന്നുണ്ട്.

ഇത് ഒരുപക്ഷേ ബ്രേക്ക് റീജനറേഷന്റെ മള്‍ട്ടി-ലെവലുകളിലേക്കാണ് വെളിച്ചം വീശുന്നത്. അതിനാല്‍, ബ്രേക്ക് റീജനറേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ത്രോട്ടില്‍ മറുവശത്തേക്ക് ട്വിസ്റ്റ് ചെയ്യാന്‍ കഴിയും. ഇതുവഴി ഇവിയുടെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. ടീസറില്‍ ഏഥര്‍ 450X അപെക്‌സ് മറഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇ-സ്‌കൂട്ടറില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി എന്തൊക്കെ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുകയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

എന്നിരുന്നാലും ട്രാന്‍സ്പരന്റ് കളര്‍ ഓപ്ഷന്‍ തിരികൊണ്ടുവരുമെന്ന് കമ്പനി സിഇഒ തരുണ്‍ മേത്ത സ്ഥിരീകരിച്ചതിനാല്‍ അത് അപെക്‌സില്‍ കണ്ടേക്കാം. ഇന്‍ഡിയം ബ്ലൂ എന്ന കളര്‍ സ്‌കീമിലും ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമായേക്കാം. അതുപോലെ തന്നെ ഇവിയുടെ ബാറ്ററി പായ്ക്ക്, പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ച് കൃത്യമായ അറിവില്ല. 450 അപെക്സിന് 450X-ന്റെ അതേ 3.7 kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ 450X-ന്റെ 6.4 kW ഔട്ട്പുട്ടിനപ്പുറം മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സിനായി അല്‍പ്പം വ്യത്യസ്തമായ ട്യൂണിംഗ് ഉണ്ടായിരിക്കും. ക്രൂയിസ് കണ്‍ട്രോളും കുറഞ്ഞത് സിംഗിള്‍-ചാനല്‍ എബിഎസും ഇതില്‍ സജ്ജീകരിച്ചേക്കാം. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ 'മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍' ലോഡുചെയ്യുമെന്നും കമ്പനി പറയുന്നുണ്ട്. അധിക പെര്‍ഫോമന്‍സും ഫീച്ചറുകളും വരുന്നതിനാല്‍ വില അല്‍പ്പം കൂടുമെങ്കിലും അതിനൊത്ത മൂല്യമുണ്ടാകുമെന്നാണ് കമ്പനി സിഇഒ ഉറപ്പുനല്‍കുന്നത്.

1.60 ലക്ഷം രൂപയാണ് ഏഥര്‍ 450 അപെക്സിന് പ്രതീക്ഷിക്കുന്ന വില. ഫെയിം II സബ്സിഡി ഉള്‍പ്പെടെയുള്ള വിലയാണിത്. ഓല S1 പ്രോ , സിമ്പിള്‍ വണ്‍, ടിവിഎസ് X എന്നിവയുമായിട്ടായിരിക്കും മത്സരം. 450 അപെക്‌സിന് പുറമെ ഏഥര്‍ അടുത്ത വര്‍ഷം മറ്റൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ഇതിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, December 12, 2023, 18:00 [IST]
English summary
New ather 450 apex electric scooter booking started delivery time and more details revealed
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X