കുറഞ്ഞ വിലയില്‍ ഏഥറിന്റെ പുതിയ 'ഫാമിലി' ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു! ഐക്യൂബും ചേതകും ഭീതിയില്‍

ഇന്ത്യയുടെ ഐടി ഹബും ഇവി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രവുമായ ബെംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയണ്. മുന്‍നിര ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയുടെ പുത്തന്‍ ഉല്‍പ്പന്നമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

ഓല ഇലക്ട്രിക് കഴിഞ്ഞാല്‍ നിലവില്‍ കേരളത്തിലടക്കം വന്‍ സ്വീകാര്യതയുള്ള ഇവി നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. ഏഥര്‍ 450X എന്ന സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുമായി എത്തി വിപണി പിടിച്ചവരാണ് കമ്പനി. ഇതുവരെ ഏഥര്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് കാര്യമായ പരാതികള്‍ ഒന്നും ഉയര്‍ന്ന് കേട്ടിട്ടില്ല. റേഞ്ച് താരതമ്യേന കുറവാണെന്ന പരാതി തീര്‍ക്കാനായി ഇലക്ട്രിക് 450X, 450S ഇവികളുടെ ഹൈറേഞ്ച് പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ather 450x

ഇതിനിടെയാണ് ഏഥറിന്റെ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായത്. ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചില ഓട്ടോമൊബൈല്‍ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറയ്ക്കപ്പെട്ട നിലയിലാണെങ്കിലും വരാനിരിക്കുന്ന ഇവിയുടെ എക്‌സ്റ്റീരിയര്‍ ഡിസൈനിനെ കുറിച്ചുള്ള ഏകദേശ ധാരണ ചിത്രങ്ങള്‍ നല്‍കുന്നു. സ്‌പൈ ഷോട്ടുകള്‍ വിലയിരുത്തിയാല്‍ പുതിയ ഏഥര്‍ സ്‌കൂട്ടര്‍ ഫാമിലി കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെക്കുന്ന ഡിസൈനിലാണ് വരുന്നത്.

450X ഇലക്ട്രിക് സ്‌കൂട്ടറില്‍ കണ്ട ഷാര്‍പ്പ്‌സ്‌പോര്‍ട്ടി ഡിസൈനില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലായിരിക്കും പുതുമുഖത്തിന്റെ വരവ്. അതായത് പുത്തന്‍ ഏഥര്‍ ഇവി ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയായിരിക്കും പ്രധാന ലക്ഷ്യം. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈനില്‍ പരമ്പരാഗതമായ സമീപനമാണ് കമ്പനി സ്വീകരിക്കുക. മിനിമല്‍ കട്ടുകളും ക്രീസുകളുമുള്ള സൈഡ് പാനലുകളും ഫ്‌ലാറ്റ് ഏപ്രണും പരമ്പരാഗത ഡിസൈനിനൊപ്പം പ്രായോഗികതയ്ക്കും ലാളിത്യത്തിനും കൂടി പ്രാമുഖ്യം നല്‍കുന്നു.

ather electric scooter spotted

കൂടുതല്‍ വിശാലമായ ഫ്‌ലോര്‍ബോര്‍ഡാണ് ഇവിക്ക് ലഭിക്കുന്നത്. സിംഗിള്‍ പീസ് സീറ്റും സിംഗിള്‍ പീസ് ഗ്രാബ് റെയിലുമാണ് വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ കാണാന്‍ സാധിക്കുന്നത്. മറ്റ് സ്‌കൂട്ടറുകളെപ്പോലെ ഈ പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിനും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഫോള്‍ഡബിള്‍ ഫൂട്ട്‌റെസ്റ്റ് ലഭിക്കുന്നു. മുന്‍വശത്തെ എല്‍ഇഡി ഹെഡ്ലൈറ്റ് ഫ്രണ്ട് പാനലിലേക്ക് തിരശ്ചീനമായി സംയോജിപ്പിച്ചിരിക്കുന്നു.

പിന്‍വശത്തെ റാപ്പഎറൗണ്ട് ടെയില്‍ലൈറ്റുകളും ഇവിയുടെ ഭംഗി കൂട്ടുന്നു. നിലവിലുള്ള ഏഥര്‍ ഉപഭോക്താക്കള്‍ ഇവിയുടെ ബെല്‍റ്റ്‌ഡ്രൈവ് സിസ്റ്റത്തിന്റെ ഡ്യൂറബിലിറ്റിയെ കുറിച്ച് ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. ഇവ പരിഹരിച്ചായിരിക്കും പുതിയ സ്‌കൂട്ടര്‍ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫീച്ചറുകളും മെച്ചപ്പെടുത്തും. 450X ഇലക്ട്രിക് സ്‌കൂട്ടറിന് സമാനമായി ഏഥറിന്റെ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുമെന്നാണ് സൂചന.

ather electric scooter spotted

ഫാമിലി ഫ്രണ്ട്‌ലി ഇവിയാണെങ്കിലും പ്രീമിയം ടച്ചില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഏഥര്‍ ഒരുക്കമല്ല. സ്‌റ്റൈലിഡ് മിററുകള്‍, സ്ലീക്ക് അലോയി വീലുകള്‍, ഭംഗിയുള്ള സൈഡ് സ്റ്റാന്‍ഡുകള്‍ എന്നിവ പുത്തന്‍ മോഡലില്‍ വരും. ടെസ്റ്റ് മ്യൂളില്‍ 12 ഇഞ്ച് വീലുകളാണ് കാണാന്‍ സാധിക്കുന്നത്. ഫ്രണ്ട് വീലില്‍ ഡിസ്‌ക് ബ്രേക്കുകള്‍ കാണാന്‍ സാധിക്കുന്നു. സ്‌റ്റൈലിനും പെര്‍ഫോമന്‍സിനും ഒരേസമയം പ്രാധാന്യം നല്‍കുന്നുവെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.

പുത്തന്‍ ഏഥര്‍ ഉല്‍പ്പന്നത്തിന്റെ ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ച് നിലവില്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും ഒന്നിലേറെ മോട്ടോര്‍-ബാറ്ററി കോംബിനേഷനുകള്‍ ഇവിയി വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 450S ഇലക്ട്രിക് സ്‌കൂട്ടറും 450X-ന്റെ 2.9 kWh ബാറ്ററി പായ്ക്ക് പതിപ്പും 100 കിലോമീറ്റര്‍ ക്ലെയിംഡ് റേഞ്ചാണ് പറയുന്നത്.

ather-series 2 scooter

അതേസമയം 3.7 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഏഥര്‍ 450X ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 450X-നൊപ്പം പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ മുമ്പന്‍മാരായി സ്ഥാനമുറപ്പിച്ച ഏഥര്‍ താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങളുമായി വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് കൂടി ആഴ്ന്നിറങ്ങാനുള്ള ശ്രമത്തിലാണ്.

ഇതിനകം വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഐക്യൂബിനും ചേതക്കിനും വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ ആകര്‍ഷകമായ വില കൂടിയേ തീരൂ. വരാന്‍ പോകുന്ന ഇവി 450 സീരീസിന് മുകളിലാണോ താഴെയാണോ എന്ന കാര്യം തീര്‍ച്ചയില്ല. ലോഞ്ച് അടുക്കുന്നതോടെ അതുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും.

More from DriveSpark

Article Published On: Monday, November 20, 2023, 11:08 [IST]
English summary
New ather electric scooter spotted testing in bangalore sporting family friendly styling
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X