2023 Bajaj Pulsar 125 കാര്‍ബുറേറ്ററിനോട് ബൈ പറയും; മൈലേജിന്റെ കാര്യം ഇനി ഒരു വിഷയമേയല്ല

ഇന്ത്യയിലെ ഏറ്റവും ഗാംഭീര്യമുള്ള നെയിംപ്ലേറ്റുകളില്‍ ഒന്നാണ് 'ബജാജ് പള്‍സര്‍'. ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ ടാഗ്‌ലൈനുമായി വന്ന പള്‍സര്‍ ശ്രേണിക്ക് കീഴില്‍ ഒരുപിടി മോട്ടോര്‍സൈക്കിളുകള്‍ ബജാജ് പുറത്തിറക്കുന്നുണ്ട്. അതെല്ലാം വലിയ മോശമല്ലാത്ത വില്‍പ്പനയും നേടി കമ്പനിക്ക് താങ്ങാകുന്നു. കാലോചിതമായി നിലനിര്‍ത്താന്‍ പള്‍സര്‍ മോഡലുകള്‍ക്ക് ഇടക്കിടെ അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട് ബജാജ്.

ഇപ്പോള്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി 2023 ബജാജ് പള്‍സര്‍ 125 (2023 Bajaj Pulsar) വിപണിയില്‍ എത്താന്‍ പോകുകയാണ്. പുതിയ ബജാജ് പള്‍സര്‍ 125 ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പരിഷ്‌കാരങ്ങളുടെ ഭാഗമായി ബജാജ് പള്‍സര്‍ 125 ബൈക്കിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പലരും ഊഹിച്ചപോലെ ബിഎസ് VI രണ്ടാം ഘട്ടത്തിനും E20 ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

2023 bajaj pulsar 125

OBD2 അനുസൃതമാണ് പുതിയ എഞ്ചിന്‍. ഇതുവഴി െൈബക്കിന്റെ തത്സമയ എമിഷന്‍ നിരീക്ഷിക്കാനാകും. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പള്‍സര്‍ 125-ല്‍ നിന്ന് ഇലക്ട്രോണിക് കാര്‍ബുറേറ്റര്‍ ഒഴിവാക്കി പകരം ഫ്യൂവല്‍ ഇന്‍ജക്ടര്‍ കൊണ്ടുവന്നതാണ് സുപ്രധാന മാറ്റങ്ങളില്‍ ഒന്ന്. കാര്‍ബുറേറ്ററിന്റെ പകരക്കാരനായി ഫ്യുവല്‍ ഇഞ്ചക്ടര്‍ എത്തിയതിനാല്‍ എഞ്ചിന്‍ ട്യൂണിംഗില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ഫ്യുവല്‍ ഇന്‍ജക്ടറിന്റെ പൂര്‍ണ പ്രയോജനം ലഭിക്കുന്നതിന് എഞ്ചിന്‍ ട്യൂണിങ്ങിലും മാറ്റമുണ്ടാകും.

തത്സമയം എയര്‍-ഫ്യുവല്‍ അനുപാതം ഒപ്റ്റിമൈസ് ചെയ്യുന്നതിന് വിവിധ ബാഹ്യ ഘടകങ്ങള്‍ അളക്കുന്ന ഒരു പുതിയ ECU പുതിയ പള്‍സര്‍ 125 ബൈക്കില്‍ സജ്ജീകരിക്കും. ഒരു കാര്‍ബുറേറ്ററിനേക്കാള്‍ ഫ്യുവല്‍ ഇഞ്ചക്ടറിനെ കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. ബൈക്കിന്റെ മൈലേജ് കൂടുമെന്നതാണ് ഒരു പ്രധാന ഗുണം. പുതിയ ബജാജ് പള്‍സര്‍ 125 ബൈക്കില്‍ മറ്റ് ചില മാറ്റങ്ങളുമുണ്ട്.

2023 bajaj pulsar 125

ബിഎസ് VI ഘട്ടം രണ്ടിന് മുമ്പുള്ള പള്‍സര്‍ 125 ട്വിന്‍ സ്പാര്‍ക്ക് സാങ്കേതികവിദ്യയോടെയാണ് എത്തിയത്. ബജാജ് ഇതിനെ DTS-i എന്നാണ് വിളിക്കുന്നത്. ഈ ബ്രാന്‍ഡിംഗ് പള്‍സര്‍ 125 ബൈക്കിന്റെ എഞ്ചിന്‍ കേസിംഗിലും കാണാമായിരുന്നു. പുതിയ പള്‍സര്‍ 125-ല്‍ എന്നാല്‍ ഒരു സ്പാര്‍ക്ക് പ്ലഗ് മാത്രമേയുള്ളൂ. ഇതേ കാരണങ്ങളാല്‍ പുതിയ പള്‍സര്‍ 125-ന്റെ എഞ്ചിന്‍ കേസിന് DTS-i-ന് പകരം ബജാജ് ബ്രാന്‍ഡിംഗ് മാത്രമായിരിക്കും നല്‍കുക.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വന്നതോടെ പുതിയ ബജാജ് പള്‍സര്‍ 125-ന്റെ പെര്‍ഫോമന്‍സിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്‍ബുറേറ്റഡ് മോഡല്‍ 11.64 bhp പവറും 10.8 Nm ടോര്‍ക്കുമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായാിട്ടായിരുന്നു ജോടിയാക്കിയിരുന്നത്. പുതിയ മോഡലിന്റെയും മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ പിന്‍വശത്ത് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമായിരിക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

80/100-17 ഫ്രണ്ട്, 100/90-17 റിയര്‍ ടയറുകള്‍ പുതിയ മോഡലില്‍ നിലനിര്‍ത്തും. പള്‍സര്‍ 125-ന്റെ ഡിസൈന്‍ വശം പരിശോധിച്ചാല്‍ ഗ്രാഫിക്സിന് സൂക്ഷ്മമായ ചില മാറ്റങ്ങളുണ്ട്. പഴയ 6-സ്പോക്ക് ഡിസൈനിന് പകരമായി പുതിയ അലോയ് വീല്‍ ഡിസൈന്‍ ഉപയോഗിച്ച് പള്‍സര്‍ 125 കൂടുതല്‍ സ്‌റ്റൈലിഷ് ആക്കി മാറ്റിയിട്ടുണ്ട് ബജാജ്. പള്‍സര്‍ 125 ബൈക്കിന്റെ കാര്‍ബണ്‍ ഫൈബര്‍, നിയോണ്‍ എഡിഷനുകള്‍ തമ്മില്‍ കാഴ്ചയിലുള്ള ചില്ലറ മാറ്റങ്ങള്‍ മാത്രമാണുള്ളത്.

കാര്‍ബണ്‍ ഫൈബറിന് ബെല്ലി പാന്‍ ലഭിക്കുമ്പോള്‍ നിയോണ്‍ എഡിഷനില്‍ അത് കാണാന്‍ സാധിക്കില്ല. ഓവര്‍ഹോള്‍ ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റം കാണാം. ഇന്‍സ്റ്റന്റ് മൈലേജ്, ശരാശരി മൈലേജ്, എത്ര ദൂരം ഓടും എന്നീ കാര്യങ്ങള്‍ അറിയാന്‍ പറ്റും. ഒരു ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ മാത്രമാണ് കുറവായി പറയാന്‍ സാധിക്കുന്നത്. ഹാലൊജന്‍ ഹെഡ്ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഇലുമിനേറ്റഡ് സ്വിച്ച് ഗിയര്‍ എന്നിവയും മറ്റ് സവിശേഷതകളാണ്.

2023 bajaj pulsar 125

ഹോണ്ട SP125, ടിവിഎസ് റൈഡര്‍ 125, ഹീറോ ഗ്ലാമര്‍ XTEC തുടങ്ങിയവയാണ് പള്‍സര്‍ 125-ന്റെ എതിരാളികള്‍. പള്‍സര്‍ 125 നിയോണ്‍ എഡിഷന്‍ സിംഗിള്‍ സീറ്റ് ഡിസ്‌ക് വേരിയന്റിന് ഏകദേശം 1.01 ലക്ഷം രൂപ ഓണ്‍ റോഡ് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ ഹോണ്ട, ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്പ് എന്നീ എതിരാളികളില്‍ നിന്ന് മത്സരം കടുത്തതോടെയാണ് വില നിര്‍ണയത്തില്‍ ബജാജ് കടൂപിടുത്തം പിടിക്കാത്തതെന്നാണ് സൂചന.

Image Source

More from DriveSpark

Article Published On: Wednesday, April 12, 2023, 20:00 [IST]
English summary
New bajaj pulsar 125 gets fuel injector instead of electronic carburetor engine features details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X