മികച്ച മൈലേജും കുറഞ്ഞ വിലയുമായി ഹീറോയുടെ പുത്തന്‍ ബൈക്ക് വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് എന്നും കരുത്തായിരുന്നു അവരുടെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ നിര. സ്‌പ്ലെന്‍ഡര്‍ എന്ന ഒറ്റ മോഡലിന്റെ കരുത്തില്‍ സെഗ്‌മെന്റ് ഭരിക്കുന്ന ഹീറോ ഇപ്പോള്‍ തങ്ങളുടെ പോര്‍ട്‌ഫോളിയോ വീണ്ടും വിപുലീകരിക്കാന്‍ പോകുകയാണ്. ഉത്സവ സീസണിന് മുന്നോടിയായി പരിഷ്‌കരിച്ച ഗ്ലാമര്‍ 125 വിപണിയില്‍ എത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണ്.

പ്രൊഡക്ഷന്‍ രൂപത്തില്‍ ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്ത കാലയത്തായി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതിനാല്‍ തന്നെ പുതിയ ഹീറോ ഗ്ലാമര്‍ 125 ബൈക്കിന്റെ വില പ്രഖ്യാപനം വരും ആഴ്ചകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റില്‍ ചോര്‍ന്ന പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് മുന്‍ മോഡലിന്റെ രൂപകല്‍പ്പനയോട് സാമ്യമുള്ളതായി കാണാം.

2023 hero glamour spied

അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഹീറോ ഗ്ലാമര്‍ 125-ന് നേരിയ വില വര്‍ധനയുമുണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആറ് വേരിയന്റുകളിലാണ് ഹീറോ ഗ്ലാമര്‍ വില്‍ക്കപ്പെടുന്നത്. 83,000 രൂപ മുതല്‍ 87,000 രൂപ വരെ എക്സ് ഷോറൂം വിലയില്‍ ഈ ബൈക്ക് ലഭ്യമാകും. ഇക്കഴിഞ്ഞ ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായി നവീകരിച്ച 125 സിസി എഞ്ചിന്‍ ആയിരിക്കും ബൈക്കിന് തുടിപ്പേകുക.

ഈ 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ 7,500 rpm-ല്‍ 10.72 bhp പരമാവധി പവറും 6,000 rpm-ല്‍ 10.6 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ബൈക്ക് ലിറ്ററിന് 55 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 hero glamour spied

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വെച്ച് ഡിസൈന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ബ്ലാക്ക് നിറത്തിലുള്ള സിംഗിള്‍ പീസ് സീറ്റ്, സിംഗിള്‍ പീസ് ഗ്രാബ് റെയില്‍, എക്‌സ്റ്റന്‍ഷനുകളോട് കൂടിയ ആകര്‍ഷകമായ ഫ്യുവല്‍ ടാങ്ക് എന്നിവ ബൈക്കിന്റെ സ്‌പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്നു. കമ്മ്യൂട്ടര്‍ സ്‌റ്റൈലിലുള്ള ഹെഡ്ലാമ്പുകള്‍, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്നിലും പിന്നിലും ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകള്‍ എന്നിവയും ബൈക്കില്‍ കാണാം.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് മൗണ്ടഡ് ബ്ലാക്ക് ഫിനിഷ്ഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, ഹീറ്റ് ഷീല്‍ഡ് എന്നിവയും ഇതിന് ലഭിക്കുന്നു. മുന്നില്‍ CBS (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) പിന്തുണയുള്ള ഡിസ്‌കും പിന്നില്‍ ഡ്രം ബൈക്ക് ഓപ്ഷനുമാണ് ലഭിക്കുക. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തെക്കുറിച്ച് പറയുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുന്നു. സ്പ്രിംഗുകള്‍ ചുവപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

2023 hero glamour spied

അപ്ഡേറ്റ് ചെയ്ത ഹീറോ ഗ്ലാമര്‍ 125 താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന കമ്മ്യൂട്ടര്‍ ബൈക്ക് ആയതിനാല്‍ ധാരാളം ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ബൈക്ക് ഉത്സവ സീസണോടെ പുറത്തിറങ്ങുമെന്നാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബൈക്കുകള്‍ ഡീലര്‍ഷിപ്പിലേക്കെത്തും. അടുത്ത കാലത്തായി ഹീറോ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണ്.

കമ്പനി അടുത്തിടെ എക്സ്ട്രീം 200S 4V ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.41 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് മോഡല്‍ വിപണിയില്‍ എത്തിയത്. 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. പരമാവധി 19.1 bhp പവറും 17.35 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ ആന്‍ഡ് നോട്ടിഫിക്കേഷന്‍ അലേര്‍ട്ട്, ബ്ലൂടൂത്ത് കണക്ട് ചെയ്ത എല്‍സിഡി ഡിസ്‌പ്ലേ, ഹാന്‍ഡില്‍ബാറിലെ സ്പ്ലിറ്റ് ക്ലിപ്പ്, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവയടക്കം പല നൂതന ഫീച്ചറുകള്‍ ഈ മോട്ടോര്‍സൈക്കിളില്‍ ഹീറോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൂണ്‍ യെല്ലോ, പാന്തര്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് കളര്‍ ഓപ്ഷനുകളിലാണ് ഈ ബൈക്ക് ഓഫര്‍ ചെയ്യുന്നത്.

155 കിലോഗ്രാം ഭാരമുള്ള ഹീറോ എക്സ്ട്രീം 200S 4V മോട്ടോര്‍സൈക്കിളിന് 17 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ഓപ്ഷണല്‍ ആണ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഈ ബൈക്ക് കൂടാതെ ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന കരിഷ്മയും ഹീറോ തിരികെ കൊണ്ടുവരുന്നുണ്ട്. കരിഷ്മയുടെ റീഎന്‍ട്രിക്കായുള്ള കാത്തിരിപ്പും ഈ ഉത്സവ കാലത്ത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

Source: Team BHP

More from DriveSpark

Article Published On: Thursday, August 3, 2023, 12:41 [IST]
English summary
New hero glamour 125 spy images out launch expected in coming weeks
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X