സൂപ്പര്‍ ബൈക്കിലോട്ട് മാറിയാലോ? പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തി പുതിയ കവസാക്കി നിഞ്ച 300 വിപണിയില്‍
നിഞ്ച 250R-ലൂടെയാണ് കവസാക്കി ഇന്ത്യയില്‍ ജൈത്രയാത്ര തുടങ്ങിയത്. മോഡല്‍ അക്കാലത്ത് വന്‍ ഹിറ്റായി മാറി. എന്നാല്‍ നിഞ്ച 300ന്റെ ലോഞ്ചും വിജയവുമായിരുന്നു ഇന്ത്യയില്‍ കവസാക്കിക്ക് ഒരു സൂപ്പര്‍സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ഇമേജ് സമ്മാനിച്ചത്. ജാപ്പനീസ് പ്രീമിയം മോട്ടാര്‍സൈക്കിള്‍ ബ്രാന്‍ഡായ കവസാക്കിയുടെ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലാണ് നിഞ്ച 300.
ബൈക്ക് നിര്‍മാതാക്കളുടെ കുറഞ്ഞ ശേഷിയിലുള്ള സൂപ്പര്‍സ്‌പോര്‍ട് ഒരു പതിറ്റാണ്ടായി വില്‍പ്പനയിലുണ്ട്. 2013 ഏപ്രിലിലായിരുന്നു സൂപ്പര്‍ ബൈക്ക് വിപണിയില്‍ എത്തിയത്. WSBK ചാമ്പ്യന്‍ഷിപ്പ് മോഡലായ നിഞ്ച ZX10R-ല്‍ നിന്നാണ് പുതിയ കവസാക്കി നിഞ്ച 300 അതിന്റെ ജീനുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്ക് ആയതിനാല്‍ തന്നെ ഇന്ത്യയില്‍ സ്പോര്‍ട്സ് റൈഡിംഗ് സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ നിഞ്ച 300 ഒരു സുപ്രധാന റോളാണ് ചെയ്ത് ഫലിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ 2023 മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കവസാക്കി. ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ഇപ്പോള്‍ കവസാക്കി നിഞ്ച 300 സ്വന്തമാക്കാം. പെര്‍ഫോമന്‍സും റൈഡിംഗ് ഡൈനാമിക്‌സും മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടുത്തിയാണ് അരങ്ങേറ്റം.
പുതിയ കവാസാക്കി നിഞ്ച 300-ന്റെ ലൈം ഗ്രീന്‍ പെയിന്റ് തീം എടുത്താല്‍ ഇതില്‍ ലൈം ഗ്രീന്‍ ആണ് അടിസ്ഥാന നിറം. ഫെയറിംഗില്‍ ബ്ലാക്ക് ഗ്രാഫിക്‌സിനൊപ്പം റെഡ് ഹൈലൈറ്റുകളും നല്‍കിയിരിക്കുന്നു. റേസ്-പ്രചോദിതമായ ലിവറി ബൈക്കിന്റെ സ്‌റ്റൈലിംഗ് മെച്ചപ്പെടുത്തിയതായി ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവ് അവകാശപ്പെടുന്നു.

ഡ്യുവല്‍-ടോണ്‍ കളര്‍ തീം ആയതിനാല്‍ കാന്‍ഡി ലൈം ഗ്രീന്‍ നിറത്തില്‍ വരുന്ന ബൈക്കിന്റെ സൈഡ് പാനലുകളിലും ഫ്യുവല്‍ ടാങ്കിലും അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്‌സ് ലഭിക്കുന്നു. മോഡേണ്‍ ഗ്രേ ടോണുകളില്‍ ഏറ്റവും ഡാര്‍ക്കാണ് മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ. ഇത് മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആക്കുകയും വ്യത്യസ്തമായ ലുക്ക് നല്‍കുകയും ചെയ്യുന്നു. കൂടാതെ പാനലിലും കൗളിലും ഒരു ബ്ലാക്ക് സ്പ്ലാഷും പച്ച നിറത്തിലുള്ള ഡിസൈനും കാണാം.
ആകര്‍ഷകമായ ഡിസൈനും മികവുറ്റ ഫീച്ചറുകളുമാണ് സെഗ്‌മെന്റില്‍ കവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിളിനെ വേറിട്ട് നിര്‍ത്തുന്നത്. 296 സിസി DOHC, 8 വാല്‍വ് ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഫ്യൂവല്‍-ഇഞ്ചക്ഷന്‍ സിസ്റ്റത്തോടെ വരുന്ന ഈ മോട്ടോര്‍ 39 bhp പീക്ക് പവറും 26.1 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

ഡ്യുവല്‍-ചാനല്‍ എബിഎസ്, ഹീറ്റ് മാനേജ്മെന്റ് ടെക്നോളജി, റേസ്-ഡെറൈവ്ഡ് ക്ലച്ച് ടെക്നോളജി, മെച്ചപ്പെട്ട ആറ്റോമൈസിംഗ് ഇന്‍ജക്ടറുകള്‍, ഡ്യുവല്‍ ത്രോട്ടില്‍ വാല്‍വ് എന്നിവ സൂപ്പര്‍ ബൈക്കിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നു. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് തുടര്‍ന്നും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. സൂപ്പര്‍ബൈക്കില്‍ ഇനിയും USD (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍ നല്‍കാന്‍ കവസാക്കി ഇനിയും തയാറായിട്ടില്ല.
ഹൈ-ടെന്‍സൈല്‍ ഡയമണ്ട് ഷാസി ബൈക്കിന്റെ കാഠിന്യം ഉയര്‍ത്തുന്നതായി കമ്പനി അവകാശപ്പെടുന്നു. കൂടാതെ, റേസിംഗ് സാങ്കേതികവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ബൈക്കിന് ലഭിക്കുന്നു. അത് ബാക്ക്-ടോര്‍ക്ക് ലിമിറ്ററായും സെല്‍ഫ്-സെര്‍വോ മെക്കാനിസമായും പ്രവര്‍ത്തിക്കുന്നു. ഇത് ലൈറ്റര്‍ ക്ലച്ച് ലിവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അവകാശപ്പെടുന്നു.
ക്രോസ്-സെക്ഷനോടുകൂടിയ ചെറിയ സൈലന്‍സറുള്ള ബൈക്കിന്റെ എക്സ്ഹോസ്റ്റ് മികച്ച പെര്‍ഫോമന്‍സും കുറഞ്ഞ ശബ്ദവും ലീന്‍ ആംഗിളുകളും നല്‍കുന്നുവെന്ന് കവസാക്കി അവകാശപ്പെടുന്നു. ഇത് സൂപ്പര്‍ ബൈക്കിന്റെ ഹൈസ്പീഡ് പെര്‍ഫോമന്‍സിന് ഏറെ സഹായകമാകുന്നു. 3.43 ലക്ഷം (എക്സ് ഷോറൂം) പ്രാരംഭ വിലയിലാണ് 2023 കവസാക്കി നിഞ്ച 300 ഉപഭോക്താക്കളിലേക്കെത്തുന്നത്. ഈ മാസം പകുതിയോടെ ഡെലിവറി ആരംഭിക്കും.
കുറഞ്ഞ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ നിന്ന് 300 സിസി സെഗ്മെന്റുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഒരു മികച്ച ഓപ്ഷനായിരിക്കും 2023 കവസാക്കി നിഞ്ച 300. ഈ കിടിലന്‍ സ്‌പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള കവസാക്കി ഡീലര്‍മാരുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ ഇന്ത്യ കവസാക്കി മോട്ടോര്‍സിന്റെ വെബ്സൈറ്റ് വഴിയും ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








