സിമ്പിളിന് മാസ് മറുപടി; ഓലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു

ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി പിടിച്ചടക്കിയ കമ്പനിയാണ് ഓല ഇലക്ട്രിക്. നിലവില്‍ മൂന്ന് ഉല്‍പ്പന്നങ്ങളാണ് ഓല വിപണിയില്‍ എത്തിക്കുന്നത്. ഓലക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി സിമ്പിള്‍ വണ്‍ ഇലക്ട്രിക് കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുകയും ചെയ്തു. പിന്നാലെ താങ്ങാവുന്ന വിലയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്ന് സിമ്പിള്‍ പ്രഖ്യാപിച്ചു.

ഈ ഒരു സാഹചര്യത്തില്‍ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ് ഓലയും. ഓല ഇലക്ട്രിക്ക് സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ കമ്പനിയുടെ വരാനിരിക്കുന്ന പുതിയ ഉല്‍പ്പന്നത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 'ഞങ്ങളുടെ അടുത്ത പ്രൊഡക്ട് ഇവന്റ് ജൂലൈയില്‍ പ്രഖ്യാപിക്കുന്നു. അതിനെ #endICEAge ഷോ ഭാഗം 1 എന്ന് വിളിക്കുന്നു!' ഭവിഷ് ട്വീറ്റ് ചെയ്തു. ഇതിനൊപ്പം 'END ICE AGE' എന്ന് രേഖപ്പെടുത്തിയ ടീസര്‍ ചിത്രവുമുണ്ടായിരുന്നു.

ola electric ceo teases new product

നിലവില്‍ വില്‍ക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ചിനൊപ്പം പുതിയ ഉല്‍പ്പന്നവും ചേരും. വരാനിരിക്കുന്ന സ്‌കൂട്ടറിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ അറിയൂവെങ്കിലും, നിലവിലുള്ള സ്‌കൂട്ടറുകളുടെ ടൂറര്‍ പതിപ്പായിരിക്കും ഇതെന്ന് ചിലര്‍ കരുതുന്നു.ഓലയുടെ പുതിയ ഉല്‍പ്പന്നം വെളിപ്പെടുത്തുന്ന ചടങ്ങില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി അറിയാന്‍ ഇവി പ്രേമികള്‍ കാത്തിരിക്കുന്നുണ്ട്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഓല ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇവന്റില്‍ വെച്ച് കമ്പനി പങ്കിടുമെന്നാണ് പ്രതീക്ഷ. ഒപ്പം തന്നെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി കമ്പനി MoveOS 4 പുറത്തിറക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. 2023 മെയ് മാസത്തില്‍ S1 ശ്രേണിയിലെ 28,469 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇലക്ട്രിക് വിറ്റഴിച്ചത്.

ola s1 pro

കണക്കുകള്‍ പ്രകാരം ഹോണ്ട ആക്ടിവ, ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്‌സസ് എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടര്‍ റേഞ്ചായി മാറി. ഓല അടുത്തിടെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 1.40 ലക്ഷം രൂപയാണ് അവരുടെ മുന്‍നിര മോഡലായ ഓല S1 പ്രോയുടെ എക്സ് ഷോറൂം വില.

മിഡ്‌റേഞ്ച് മോഡലായ S1 വാങ്ങാന്‍ ഇപ്പോള്‍ 1.30 ലക്ഷം രൂപ മുടക്കണം. ഓലയുടെ എന്‍ട്രി ലെവല്‍ മോഡലായ S1 എയറിന്റെ ഡെലിവറി ഇനിയും ആരംഭിച്ചിട്ടില്ല. അടുത്ത മാസം S1 എയറും ഉപഭോക്താക്കളിലേക്കെത്തും. എന്നാല്‍ S1 എയറിന്റെ 2 kWh, 4 kWh ബാറ്ററി പതിപ്പുകള്‍ ഓല നിര്‍ത്തലാക്കിയിരുന്നു.

ola s1 air

അതായത് 3 kWh ബാറ്ററി പായ്ക്കില്‍ മാത്രമേ ഇനി S1 എയര്‍ വാങ്ങാന്‍ സാധിക്കൂ. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 എയറിന് 1.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കാനാണ് ഓലയുടെ ശ്രമങ്ങള്‍. നാലോ അഞ്ചോ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

താങ്ങാവുന്ന വിലയില്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് വിപണി പിടിച്ചടക്കിയ ഓല വരുംദിവസങ്ങളില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മോഡലുകള്‍ കൊണ്ടുവന്നേക്കും. ഭവിഷ് അഗര്‍വാളിന്റെ ട്വീറ്റ് ശ്രദ്ധിച്ചാല്‍ ഓല S1 ശ്രേണിയിലേക്ക് ഒരു പുതിയ വേരിയന്റ് വരുന്നതായി തോന്നുന്നു. ഏതായാലും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിക്കാനാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ശ്രമം.

More from DriveSpark

Article Published On: Tuesday, June 20, 2023, 11:16 [IST]
English summary
New ola electric scooter coming in july bhavish aggarwal teases upcoming ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X