പുതിയ ബുള്ളറ്റ് വരുന്നത് ഭരിക്കാന്‍ തന്നെ; പ്രതീക്ഷ വാനോളമുയര്‍ത്തി പുത്തന്‍ വിവരങ്ങൾ

ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ ഒരേ സമയം ആവേശവും ഗൃഹാതുരത്വവുമുണര്‍ത്തുന്ന ഒരു നാമമാണ് ബുളളറ്റ്. കുടുകുടു ശബ്ദത്തില്‍ തലമുറകളെ ആവേശം കൊള്ളിച്ച ബുള്ളറ്റ് പുതിയ അവതാരത്തില്‍ പിറവിയെടുക്കാന്‍ പോകുകയാണ്. 2023 ഓഗസ്റ്റ് 30-ന് വിപണിയിലെത്താന്‍ പോകുന്ന പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ആണ് ഈ വര്‍ഷത്തെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്ക് ലോഞ്ചുകളില്‍ ഒന്ന്.

ഉത്സവ കാലത്തെ പുത്തന്‍ ലോഞ്ചുകള്‍ക്കിടയില്‍ ബുള്ളറ്റ് ആരാധകര്‍ക്കൊപ്പം എതിരാളികളും ഈ മോഡലിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിനും ക്ലാസിക് 350-ക്കും ഇടയിലായിരിക്കും പുതിയ ബുള്ളറ്റ് 350-യുടെ സ്ഥാനമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ പുതിയ മോഡലിന്റെ ഫീച്ചറുകള്‍, ഡിസൈന്‍, എഞ്ചിന്‍ വിശദാംശങ്ങളും എന്നിവ വെളിപ്പെടുത്തുന്ന ബ്രോഷര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരിക്കുകയാണ്. ബൈക്ക് പ്രേമികള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന മോഡലില്‍ ഐതിഹാസിക ബ്രാന്‍ഡ് നമുക്കായി എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് നമുക്ക് കണ്ണോടിക്കാം.

2023 royal enfield bullet 350 brochure leaks

ആദ്യം നമുക്ക് പുതിയ ബുള്ളറ്റ് 350-യുടെ എഞ്ചിന്‍ സവിശേഷതകള്‍ നോക്കാം. പുതിയ 2023 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ പുതിയ 350 സിസി ജെ-സീരീസ് എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നതായാണ് ബ്രോഷറില്‍ കാണാന്‍ സാധിക്കുന്നത്. 346 സിസി യുസിഇ മോട്ടോര്‍ ആണ് 2010 മുതല്‍ ബുള്ളറ്റ് 350-ല്‍ ഡ്യൂട്ടി ചെയ്യുന്നത്. പഴയ യുസിഇ മോട്ടോര്‍ ഉപയോഗിക്കുന്ന അവസാന ബൈക്കാണ് നിലവിലെ ബുള്ളറ്റ് 350.

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-ക്ക് തുടിപ്പേകുന്ന പുതിയ ജെ-സീരീസ് എഞ്ചിന്‍ 6100 rpm-ല്‍ 20.2 bhp പവറും 4,000 rpm-ല്‍ 27 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ശബ്ദവും വൈബ്രേഷന്‍ ലെവലും കുറക്കുക വഴി ഈ എഞ്ചിന്‍ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണെന്ന അഭിപ്രായം നേടിയിരുന്നു. പുതിയ 5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടായിരിക്കും എഞ്ചിന്‍ ജോടിയാക്കുക. സ്മൂത്ത് ഷിഫ്റ്റിംഗിനൊപ്പം ഫാള്‍സ് ന്യൂട്രല്‍ കുറക്കുകയും ചെയ്യാന്‍ ഇത് സഹായിക്കുന്നു.

2023 royal enfield bullet 350 brochure leaks

മുമ്പില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുകളും ഉള്‍പ്പെടുന്നതാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-യുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഓപ്ഷനും ഉണ്ടായിരിക്കും. വീതിയേറിയ ഫ്രണ്ട് (100-സെക്ഷന്‍), റിയര്‍ (120-സെക്ഷന്‍) ടയറുകള്‍ മെച്ചപ്പെട്ട റോഡ് ഗ്രിപ്പ് ഉറപ്പാക്കും.

ബുള്ളറ്റ് ഡിസൈനില്‍ കാര്യമായ പരിഷ്‌കാരം കൊണ്ടുവരുന്നില്ലെങ്കിലും ആളിത്തിരി മോഡേണാകും. പുതുതലമുറ ബുള്ളറ്റും ക്ലാസിക് 350-യും തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ടായിരിക്കും. പുതിയ ഗ്രാബ് റെയിലിനൊപ്പം 805 mm അളക്കുന്ന നീളമോറിയ സീറ്റ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും. നിലവിലെ യൂണിറ്റിനെ അപേക്ഷിച്ച് വിശാലമായ സീറ്റ് കൂടുതല്‍ സുഖപ്രദമായ റൈഡ് സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 royal enfield bullet 350 brochure leaks

എല്‍സിഡി ഇന്‍ഫര്‍മേഷന്‍ പാനലും യുഎസ്ബി പോര്‍ട്ടും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മെച്ചപ്പെട്ട എര്‍ഗണോമിക്സിനായി പുനര്‍രൂപകല്‍പ്പന ചെയ്ത ഹാന്‍ഡില്‍ബാറും ബൈക്കില്‍ സജ്ജീകരിക്കും. സ്വിച്ച്ഗിയര്‍ ആണ് ഔട്ട്‌ഗോയിംഗ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. പുതിയ ബുള്ളറ്റ് മോഡല്‍ ലൈനപ്പ് മിലിട്ടറി (ചുവപ്പും കറുപ്പും), സ്റ്റാന്‍ഡേര്‍ഡ് (ബ്ലാക്ക് ആന്‍ഡ് മെറൂണ്‍), ബ്ലാക്ക് ഗോള്‍ഡ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും.

സോളിഡ് കളര്‍ ടാങ്ക്, ഡെക്കലുകളോട് കൂടിയ ഗ്രാഫിക്‌സ്, ക്രോം എഞ്ചിന്‍, റിയര്‍ ഡ്രം ബ്രേക്കോടുകൂടിയ സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയായിരിക്കും ബേസ് മിലിട്ടറി വേരിയന്റിലുണ്ടാകുക. മിഡ്-റേഞ്ച് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ക്രോം, ഗോള്‍ഡ് 3D ബാഡ്ജിംഗ്, ഗോള്‍ഡ് പിന്‍സ്ട്രൈപ്പിംഗ്, ക്രോം എഞ്ചിന്‍, ക്രോം മിററുകള്‍, ബോഡി-കളര്‍ കംപോണന്റുകളും ടാങ്കും, ഡ്യുവല്‍-ചാനല്‍ എബിഎസ്, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ഉള്‍പ്പെടുന്നു.

2023 royal enfield bullet 350 brochure leaks

മാറ്റ് ബ്ലാക്ക് ആന്‍ഡ് ഗ്ലോസ്, കോപ്പ ആന്‍ഡ് ഗോള്‍ഡ് 3D ബാഡ്ജിംഗ്, കോപ്പ പിന്‍സ്ട്രിപ്പിംഗ്, ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിനും കംപോണന്റുകളും, ഡ്യുവല്‍-ചാനല്‍ എബിഎസ്, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ടോപ്പ് എന്‍ഡ് വേരിയന്റിന്റെ പ്രത്യേകതകളാണ്. 1.50 ലക്ഷത്തിനും 2.25 ലക്ഷം രൂപ രൂപക്കും ഇടയിലാണ് പുതിയ ബുള്ളറ്റ് 350-യുടെ വില പ്രതീക്ഷിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Thursday, August 24, 2023, 12:41 [IST]
English summary
New royal enfield bullet 350 details including variants specs colours leaked before launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X