തീയതി കുറിച്ചുവെച്ചോളൂ... കെടിഎമ്മിനെ സൈഡാക്കാനെത്തുന്ന യമഹ ബൈക്കുകളുടെ ലോഞ്ചിന് ഏതാനും ദിവസം മാത്രം

ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കളാണ് യമഹ. ജാപ്പനീസ് ബ്രാന്‍ഡില്‍ ഏറെ നാളായി കാത്തിരിക്കുന്ന രണ്ട് മോഡലുകളാണ് R3, MT-03 എന്നിവ. ഇരുമോഡലുകളും ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് മോട്ടോജിപി ഭാരത് അരങ്ങേറുന്ന സമയത്ത് കമ്പനി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ വിലപ്രഖ്യാപനത്തിന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഇന്ത്യയില്‍ അടുത്ത കാലത്തായി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള പ്രചാരം ഏറി വരികയാണ്. എന്നാല്‍ ഹോണ്ട, ഹീറോ എന്നീ എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ കൊണ്ടുവരുന്നതിന് എന്തോ യമഹ മടികാണിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ഇനി കാഴ്ചക്കാരായി നോക്കിനില്‍ക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഡിസംബറില്‍ രണ്ട് കിടുക്കാച്ചി മോഡലുകള്‍ കൊണ്ടുവരികയാണ് യമഹ.

 yamaha yzf-r3

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഡീലര്‍ഷിപ്പ് ഇവന്റില്‍ MT-03, R7, MT-07, MT-09, R1M, R3 എന്നീ ഹൈ-പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ യമഹ ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ R3, MT-03 മോഡലുകളാണ് ആദ്യം രാജ്യത്ത് വില്‍പ്പനക്കെത്തുക. ഡിസംബര്‍ 15-നായിരിക്കും രണ്ട് മോഡലുകളുടെയും വില പ്രഖ്യാപനം നടക്കുക. ഡിസംബര്‍ അവസാനത്തോടെ ബൈക്കുകളുടെ വിതരണം ആരംഭിക്കും. രാജ്യത്തെ 100 നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ബൈക്കുകള്‍ ലഭ്യമാകുക.

എന്നിരുന്നാലും, ഈ രണ്ട് മോഡലുകളും എല്ലാ ഷോറൂമുകളിലും ലഭ്യമാക്കാന്‍ പോകുന്നില്ല. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ബ്ലൂ സ്‌ക്വയര്‍ ഡീലര്‍മാര്‍ വഴിയായിരിക്കും R3, MT-03 എന്നിവ വില്‍ക്കുകയെന്നാണ് യമഹ വ്യക്തമാക്കുന്നത്.ബിഎസ് IV മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ ലഭ്യമായിരുന്ന YZF-R3-ന്റെ തിരിച്ചുവരവിനാണ് ഡിസംബര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതിനൊപ്പം MT-03 മോട്ടോര്‍സൈക്കിള്‍ ആദ്യമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താന്‍ പോകുകയാണ്.

 yamaha mt-03

പുതിയ ബൈക്കുകളുടെ ബുക്കിംഗ് യമഹ സ്വീകരിച്ച് തുടങ്ങിയതായി ജൂണില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 5000 രൂപ മുതല്‍ 25000 രൂപ വരെയായിരുന്നു യമഹ R3-യുടെ പ്രീ-ബുക്കിംഗിനായി സ്വീകരിച്ചിരുന്നത്. യമഹ YZF-R3 , MT-03 എന്നിവ ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. യമഹ R3 ഒരു ഫുള്‍ ഫെയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കായാണ് വരുന്നതെങ്കില്‍ MT-03 അതിന്റെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ്.

യമഹയുടെ വലിയ സൂപ്പര്‍സ്‌പോര്‍ട്ട് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലുകളുടെ അനുകരണം ഇവയില്‍ കാണാം. R7, R1 എന്നിവയുള്‍പ്പെടെ കമ്പനിയുടെ ലൈനപ്പിലെ വലിയ സൂപ്പര്‍സ്‌പോര്‍ട്ട് മോഡലുകളില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ യമഹ R3 പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോ-സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍-സെറ്റ് ഫൂട്ട്പെഗുകളും ഫുള്‍ ഫെയേർഡ് ബൈക്കിന് കട്ട അഗ്രസീവ് ലുക്ക് നല്‍കുന്നു.

 yamaha yzf-r3 running

മറുവശത്ത് R3 ബൈക്കിന്റെ നേക്കഡ് പതിപ്പായ MT-03 അതിന്റെ വലിയ സഹോദരങ്ങളായ MT-07, MT-09 പോലുള്ള മോഡലുകളില്‍ നിന്നാണ് ഡിസൈനിംഗ് സൂചനകള്‍ കടംകൊള്ളുന്നത്. ട്വിന്‍-എല്‍ഇഡി ഹെഡ്‌ലാമ്പ്, ചങ്കി ആപ്രോണ്‍, മൊത്തത്തിലുള്ള അഗ്രസീവ് സ്റ്റാന്‍സ് എന്നിവ ഇതിന്റെ എടുപ്പ് കൂട്ടുന്നു.ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ സവിശേഷതകളും ഇരുമോട്ടോര്‍സൈക്കിളുകളും പങ്കിടുന്നു.

രണ്ട് മോഡലുകള്‍ക്കും ഒരേ 321 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകുക. ഇത് 10,750 rpm-ല്‍ 41 bhp പവറും 9,000 rpm-ല്‍ പരമാവധി 29.5 Nm വരെ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കുക. ഒരേ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിലായിരിക്കും രണ്ട് ബൈക്കുകളും പണിയുക. ഇരുബൈക്കുകളും ഒരേ ഹാര്‍ഡ്‌വെയറുകള്‍ പങ്കിടും.

 yamaha mt-03 running

മുമ്പ് ഇന്ത്യയില്‍ വില്‍പ്പനക്കുണ്ടായിരുന്ന R3-യില്‍ ഒരു പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്ക് ആയിരുന്നു സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രണ്ട് ബൈക്കുകള്‍ക്കും മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും ലഭിക്കും. ബ്രേക്കിംഗ് ഹാര്‍ഡ്വെയറില്‍ ഡ്യുവല്‍-ചാനല്‍ എബിഎസുള്ള സിംഗിള്‍ ഫ്രണ്ട് റിയര്‍ ഡിസ്‌ക് ഉള്‍പ്പെടുന്നു. റോഡ്-ബയേസ്ഡ് ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് വീലുകളിലാണ് ബൈക്കുകള്‍ ഓടുക.

എല്‍ഇഡി ലൈറ്റുകളും സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ ലെവല്‍ റീഡൗട്ട് എന്നിവയുള്‍പ്പെടെ നിരവധി റീഡൗട്ടുകളുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫീച്ചര്‍ ചെയ്യും. എന്നിരുന്നാലും, രണ്ട് ബൈക്കുകള്‍ക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നില്ല. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ യമഹ R3 മോട്ടോര്‍സൈക്കിള്‍ കെടിഎം ആര്‍സി 390, ടിവിഎസ് അപ്പാച്ചെ RR 310, കവസാക്കി നിഞ്ച 300, നിഞ്ച 400 എന്നിവയ്ക്ക് എതിരാളിയാകും.

അതേസമയം പുതിയ കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RTR 310, ബിഎംഡബ്ല്യു G310 എന്നിവയ്ക്കെതിരെയാകും യമഹ MT-03 മോട്ടോര്‍സൈക്കിളിന്റെ മത്സരം. മുന്‍ തലമുറ യമഹ R3 മുമ്പ് 3.5 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലായിരുന്നു വിറ്റിരുന്നത്. തുടക്കത്തില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) യൂണിറ്റുകളായി കൊണ്ടുവരുന്നതിനാല്‍ രണ്ട് ബൈക്കുകള്‍ക്കും ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, November 20, 2023, 18:39 [IST]
English summary
New yamaha r3 mt 03 launch date revealed check out all details
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X