മടിച്ചു നില്‍ക്കാതെ കടന്ന് വരൂ! ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ...
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ജനപ്രീതി നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഇന്ന് മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ ലോ സ്പീഡ്, ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. കുറഞ്ഞ ദൂരത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമുള്ള സ്‌കൂട്ടറാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ഒരു ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മതിയാകും.
ഇത് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലാത്തതിനാല്‍ തന്നെ നിരവധിയാളുകള്‍ക്ക് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ട് ഉപകാരമുണ്ട്. ഈ സ്‌കൂട്ടറുകള്‍ക്ക് പരമാവധി 25 കിലോമീറ്റര്‍ വേഗതയും പരമാവധി 250 വാട്ട് മോട്ടോറും മാത്രമാണ് ഉള്ളത് എന്നതിനാല്‍ തന്നെ ഇത് ഓടിക്കാന്‍ നിയമപരമായി ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാനാകുന്ന ഏറ്റവും വില കുറഞ്ഞ ചില ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഡീറ്റല്‍ ഈസി പ്ലസ്
40,000 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ആദ്യം. ആദ്യ കാഴ്ചയില്‍ ഇതിന്റെ ഡിസൈന്‍ പലര്‍ക്കും ഇഷ്ടമായില്ലെന്ന് വരാമെങ്കിലും മുടക്കുന്ന ക്യാഷിനുള്ള ഫീച്ചറുകള്‍ ഇത് നല്‍കുന്നു. ഒറ്റ ചാര്‍ജില്‍ ഈ സ്‌കൂട്ടര്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
1.23 kWh ആണ് ബാറ്ററി ശേഷി. 250W മോട്ടോറും ലിഥിയം അയണ്‍ ബാറ്ററിയുമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

ലോഹിയ ഓമ സ്റ്റാര്‍ ലി
41,444 രൂപയാണ് ലോഹിയ ഓമ സ്റ്റാര്‍ ലി ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. മറ്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളെ പോലെ അത്ര പ്രശസ്തമല്ലെങ്കിലും ഈ വിലനിലവാരത്തില്‍ മികച്ച ഫീച്ചറുകള്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു. 60 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് ഇവിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
48V/20 Ah ആണ് ബാറ്ററി ശേഷി. ആറ് മുതല്‍ എട്ട് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍.
ഒകിനാവ ലൈറ്റ്
ഒകിനാവയുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചു. ഇവിടെ നമ്മള്‍ പറഞ്ഞ മോഡലുകളേക്കാള്‍ കുറച്ചധികം പണം മുടക്കിയാല്‍ മാത്രമേ ഒകിനാവ ഇവികള്‍ സ്വന്തമാക്കാന്‍ സാധിക്കൂ എന്നതിനാലാണ് അവരെ പട്ടികയില്‍ താഴെ നല്‍കുന്നത്. മുടക്കുന്ന പണത്തിനൊത്ത ഫീച്ചറുകള്‍ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ സജ്ജീകരിക്കാറുണ്ട്. 67,000 രൂപയാണ് ഒകിനാവ ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില.
ഫുള്‍ ചാര്‍ജില്‍ ഈ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് അവകാശപ്പെടുന്നത്. 1.25 kWh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 6-7 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. മറ്റ് സ്‌കൂട്ടറുകളെ പോലെ ഇതിനും പരമാവധി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാനാകൂ.

ഒകിനാവ R30
62,500 രൂപ മുതലാണ് ഒകിനാവ R30 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. വേര്‍പെടുത്താവുന്ന ബാറ്ററി ഉള്‍പ്പെടെ പൈസ വസൂലാകുന്ന നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 1.25 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് 4 മുതല്‍ 5 മണിക്കൂറിനുള്ളില്‍ മുഴുവനായി ചാര്‍ജ് ചെയ്യാം. ഇ-സ്‌കൂട്ടര്‍ 65 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്നാണ് ഒകിനാവ പറയുന്നത്. ടോപ് സ്പീഡ് മണിക്കൂറില്‍ 25 കിലോമീറ്റര്‍.
ലൈസന്‍സില്ലാതെ ഓടിക്കാന്‍ പറ്റിയ വില കുറഞ്ഞ ചില ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തിയത്. ഈ സ്‌കൂട്ടറുകള്‍ക്ക് പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആയതിനാലാണ് ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്തത്. ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഭാരവും കുറവായതിനാല്‍ ഏകദേശം 60 കിലോമീറ്ററിനടുത്ത് റേഞ്ചും ലഭിക്കുന്നു.
ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ റേഞ്ച് ധാരാളമാണെന്നാണ് കരുതുന്നത്. ഒപ്പം തന്നെ പട്ടികയില്‍ ഉള്‍പ്പെട്ട ചില സ്‌കൂട്ടറുകളുടെ വില അല്‍പ്പം കൂടുതലല്ലേ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. എന്നാല്‍ വിലക്ക് അനുസരിച്ച ഫീച്ചറുകള്‍ അവ ഓഫര്‍ ചെയ്യുന്നുണ്ടെന്ന കാര്യം മറക്കരുത്. ഒകിനാവ പോലുള്ള കമ്പനികള്‍ വില്‍പ്പനാനന്ത സേവനങ്ങളുടെ പേരിലും മികവ് തെളിയിച്ചതാണ്.


Click it and Unblock the Notifications








