ഷോറൂമുകളില്‍ തിരക്ക്കുറഞ്ഞു; വില്‍പ്പന കൂട്ടാന്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളുടെ പുത്തന്‍ തന്ത്രം കണ്ടോ?

ഇലക്ട്രിക് വാഹനം ആയാലും പെട്രോള്‍ വാഹനം ആയാലും ഈസിയായി ലഭിക്കുകയെന്നത് ഉപഭോക്തൃ മുന്‍ഗണന ലഭിക്കുന്ന ഒന്നാണ്. ഒരു ഉദാഹരണം എടുത്താല്‍ ഓല ഇലക്ട്രിക് മുമ്പ് ഓണ്‍ലൈനില്‍ മാത്രമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ അധികം വൈകാതെ ഓണ്‍ലൈനായി ഒരു വോട്ടെടുപ്പ് നടത്തി ഓല സിഇഒ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചു.

എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചതോടെ വില്‍പ്പന കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ നേരെ തിരിച്ച് ചിന്തിച്ച് തുടങ്ങുകയാണ്. ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സാണിപ്പോള്‍ (Odysse Electric Vehicles) ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്ലിപ്കാര്‍ട്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. ഈ പങ്കാളിത്തത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്കാര്‍ട്ട് വഴി ഒഡീസിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും വാങ്ങാനും കഴിയും.

odysse electric scooter

നമ്മുടെ രാജ്യത്ത് അതിവേഗമാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരം നേടിയത്. ഇന്ധന വില വര്‍ധനവ് അതിന് ഒരു പ്രധാന കാരണമായി എന്ന് കരുതാം. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ സെഗ്‌മെന്റിന് കുറച്ച് ഇടിവാണ്. കാരണം പറയാതെ തന്നെ പലര്‍ക്കും മനസിലായിക്കാണും. കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി കുറച്ചതാണ് അതിന് കാരണം. ഇതോടെ വലിയൊരു വിഭാഗം കസ്റ്റമേഴ്‌സ് ഇവികളില്‍ താല്‍പര്യക്കുറവ് കാണിച്ച് തുടങ്ങി.

എന്നാല്‍ വില്‍പ്പന ഉയര്‍ത്താന്‍ ഇപ്പോള്‍ എല്ല വഴികളും തേടുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍. മുന്‍നിര കമ്പനിയായ ഏഥര്‍ എനര്‍ജി മാസങ്ങള്‍ക്ക് മുമ്പേ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ഒഡീസിയും അതേ വഴിയില്‍ നീങ്ങുകയാണ്. ഒഡീസിയുടെ ഉല്‍പ്പന്ന നിരയിലെ മുഴുവന്‍ മോഡലുകളും ഫ്ലിപ്കാര്‍ട്ടിലൂടെ ലഭ്യമാകും.

odysse vader

വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, ഹോക് പ്ലസ് ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍, റേസ് ലൈറ്റ് V2, E2Go ലൈറ്റ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇവോക്വിസ് ഇ-ബൈക്ക് എന്നിവ ഉള്‍പ്പെടെ ഒറ്റക്ലിക്കില്‍ ഇനി സ്വന്തമാക്കാം. ഫ്ലിപ്കാര്‍ട്ടിന്റെ സഹായത്തോടെ ഭൂമിശാസ്ത്രപരമായ പരിമിധികള്‍ ഇല്ലാതെ വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് ഒഡീസി ഇലക്ട്രിക് വാഹനങ്ങള്‍ മൊത്തത്തില്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം ഇരുചക്രവാഹനങ്ങളില്‍ ഡിസ്‌കൗണ്ടുകളും ആകര്‍ഷകമായ ഫിനാന്‍സിംഗ് പദ്ധതികളും വാഗ്ദാനം ചെയ്യുമെന്നും ഇവി നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഫ്ലിപ്കാര്‍ട്ടുമായുള്ള തങ്ങളുടെ പങ്കാളിത്തം, ഇലക്ട്രിക് മൊബിലിറ്റിയിലെയും സുസ്ഥിര സാങ്കേതികവിദ്യയിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും സ്വീകരിക്കാനും വിശാലമായ പ്രേക്ഷകരിലേക്ക് സാന്നിധ്യമെത്തിക്കാനുമുള്ള തന്ത്രപരമായ നീക്കമാണിതെന്ന് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സിഇഒ നെമിന്‍ വോറ പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഒഡീസി വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചത്. അഹമ്മദാബാദില്‍ 1.10 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയിട്ടത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ 1.30 ലക്ഷം രൂപയും വില വരും. ബ്രാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് ബൈക്കാണിത്. ഇന്ത്യന്‍ വിപണിയില്‍ ഇതിനകം വില്‍പനയിലുള്ള ഇവോക്കിസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇവോക്കിസിന്റെ വില 1.71 ലക്ഷം രൂപയാണെങ്കില്‍ കൂടുതല്‍ താങ്ങാനാവുന്ന ബദലായാണ് വേഡറിനെ കമ്പനി പരിചയപ്പെടുത്തുന്നത്. ചെറിയ ഫ്‌ലൈ സ്‌ക്രീന്‍, ബ്ലാക്ക് അലോയ് വീലുകള്‍, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒഡീസി വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മിഡ്നൈറ്റ് ബ്ലൂ, ഫിയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

മുന്‍വശത്തെ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗ് ലോഡഡ് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ 240 mm ഫ്രണ്ട് ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കും കോമ്പി ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) ലഭിക്കുന്നു. 6 bhp പീക്ക് പവറും 170 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഒഡീസി വാഡറിന് കരുത്ത് പകരുന്നത്.

3.7 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. എക്കോ, ഡ്രൈവ്, സ്പോര്‍ട് മോഡില്‍ യഥാക്രമം 125 കി.മീ, 105 കി.മീ, 90 കി.മീ എന്നിങ്ങനെ റേഞ്ച് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. ഷോറൂമുകളില്‍ ആറ് കുറയുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന ഉയര്‍ത്താമെന്നാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Saturday, July 15, 2023, 13:00 [IST]
English summary
Odysse electric vehicles entire range now pre book and purchase through flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X