Okaya EV Offer: ടെസ്റ്റ് ഡ്രൈവിന് ഡിസ്‌കൗണ്ട് കൂപ്പണ്‍; വീണ്ടും കിടിലന്‍ ഓഫറുകളുമായി ഒകായ
പെട്രോള്‍ വണ്ടികള്‍ പോലെ തന്നെ പച്ച നിറത്തിലുള്ള നമ്പര്‍പ്ലേറ്റുകളുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലെ നിരത്തുകളില്‍ സജീവമാണ്. ഇന്ധന വില ഇനി കൂടുകയല്ലാതെ കുറയുകയില്ലെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ ഹരിത വാഹനങ്ങളില്‍ അഭയം പ്രാപിക്കുകയാണ്. അതിനാല്‍ തന്നെ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് തരക്കേടില്ലാത്ത കച്ചവടം ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നു.
സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ക്ക് പുറമെ വാഹന നിര്‍മാതാക്കളും ഓഫറുകള്‍ നല്‍കുന്നതിനാല്‍ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണ്. രാജ്യത്തെ വളര്‍ന്ന് വരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഒകായ. സമീപകാലത്ത് വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി ഒകായ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ ഏപ്രില്‍ മാസത്തെ തങ്ങളുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒകായ ഇവി. ഒകായ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓരോ ടെസ്റ്റ് ഡ്രൈവിലും ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ലഭിക്കും.

ഇത് കൂടാതെ 1,750 രൂപ വരെ ആനുകൂല്യങ്ങളും സ്വന്തമാക്കാം. ഇതിനുപുറമെ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഇത് കൂടാതെ തായ്‌ലന്‍ഡിലേക്കുള്ള ഒരു ഉല്ലാസയാത്രയും ഭാഗ്യശാലിയായ ഒരു ഒകായ ഉപഭോക്താവിനെ കാത്തിരിക്കുന്നുണ്ട്. ഈ ഓഫര്‍ എല്ലാ ലോ സ്പീഡ് ഹൈ സ്പീഡ് ഒകായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബാധകമാണ്.
ടെസ്റ്റ് ഡ്രൈവ് ഓഫറുകള്‍ക്ക് 2023 ഏപ്രില്‍ 30 വരെയാണ് കാലാവധി. ഉപഭോക്താക്കള്‍ ഡീലര്‍ക്കൊപ്പം ടെസ്റ്റ് ഡ്രൈവിന്റെ സെല്‍ഫിയെടുക്കുകയും #ridewithokayaev എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയാണ് വേണ്ടത്. ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം വഴി ടെസ്റ്റ് ഡ്രൈവ് അപേക്ഷ/ഫോം സമര്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഓഫര്‍ നേടാന്‍ സാധിക്കൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഉപഭോക്താവിന് ഷോപ്പിംഗ് വൗച്ചര്‍ ലഭിക്കുക.
ഒകായ കാര്‍ണിവലിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് 1000 രൂപ മുതല്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകുക. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യശാലിക്കാണ് 3 രാത്രികളും 4 പകലുകളുമുള്‍പ്പെടുന്ന തായ്ലന്‍ഡ് യാത്രക്ക് നറുക്ക് വീഴുക. ഒരു ഒകായ ഇലക്ട്രിക് വാഹനം വാങ്ങുക എന്നതാണ് ഒകായ കാര്‍ണിവലിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനായി ആദ്യം ചെയ്യേണ്ടത്.
ഇതിന് ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ ശേഷം വ്യക്തിഗത വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ഉപഭോക്താവിന് സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും. അത് ഉരച്ച് നോക്കിയാല്‍ സമ്മാനമെന്താണെന്ന് അറിയാം. നിലവില്‍ ആറ് കളര്‍ ഓപ്ഷനുകളിലാണ് ഒകായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുക.
മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മാറ്റ് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നിവയാണ് ആറ് നിറങ്ങള്‍. ഫാസ്റ്റ് F2F, ഫാസ്റ്റ് F3, ഫാസ്റ്റ് F4, ഫാസ്റ്റ് F2B, ഫാസ്റ്റ F2T, ഫ്രീഡം, ക്ലാസിക് IQ+ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒകായ പുറത്തിറക്കുന്നത്. 1,13,999 രൂപയാണ് ഓകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വില (എക്സ്-ഷോറൂം).
99,999 രൂപ എക്സ്-ഷോറൂം വിലയിലാണ് ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുന്നത്. ഒകായയുടെ മോഡല്‍ നിരയിലുള്ള അവസാന ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഫാസ്റ്റ് F2F. അടുത്തിടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒകായ പുറത്തിറക്കിയത്. 83,999 രൂപയാണ് ഫാസ്റ്റ് F2F ഇവിയുടെ വില.
ഇവക്കൊപ്പം ക്ലാസ്‌ക് IQ+, ഫ്രീഡം, ഫാസ്റ്റ് F2B എന്നിങ്ങനെ മൂന്ന് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഒകായയുടെ പുറത്തിറക്കുന്നുണ്ട്. 74,500 രൂപയാണ് ക്ലാസിക് IQ+ ന്റെ വില. 74,900 രൂപ കൊടുത്താല്‍ ഫ്രീഡം വീട്ടിലെത്തിക്കാം. 89,999 രൂപയാണ് ഒകായ ഫാസ്റ്റ് F2B ഇവിയുടെ വില.


Click it and Unblock the Notifications








