പണികിട്ടി റോഡ്‌സൈഡില്‍ നിര്‍ത്തിക്കില്ല, ഒപ്പം 5000 രൂപയുടെ ആക്‌സസറികളും; ഒകായ ഇവിയുടെ ഓഫര്‍ കണ്ടോ...
ഉപഭോക്താക്കള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും പ്രിയപ്പെട്ട സമയമാണ് ഓരാ വര്‍ഷത്തിലെയും ഉത്സവകാലം. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഉത്സവ സീസണില്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും നിരവധി ഓഫറുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. സമീപകാലത്തായി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി കുറച്ചതിനാല്‍ നേരിടുന്നതിനാല്‍ ഇവി നിര്‍മാതാക്കളും കസ്റ്റമേഴ്‌സിനെ തിരികെ കൊണ്ടുവരാന്‍ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പലപ്പോഴും ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിലായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നാല്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇവി ഈ ഉത്സവ സീസണിന് മുന്നോടിയായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം മുതലാണ് രാജ്യത്ത് ഉത്സവ സീസണിന് തുടക്കമാകുന്നത്. 4,999 രൂപയുടെ ആക്സസറികളും റോഡ്സൈഡ് അസിസ്റ്റന്‍സുമാണ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിടനീളമായി 550 ഡീലര്‍ഷിപ്പികളുള്ള ഒകായ ഉത്സവ കാലത്ത് മികച്ച വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ബ്രാന്‍ഡ് നിലവില്‍ മൂന്ന് ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും രണ്ട് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് വിപണിയില്‍ എത്തിക്കുന്നത്. ഉത്സവ സീസണില്‍ ഒകായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, ക്രോം കിറ്റ്, ഡെക്കലുകളും ഗ്രാഫികമടക്കം 5000 രൂപ വിലവരുന്ന ആക്സസറികളാണ് സൗജന്യമായി ലഭിക്കുക.
ഇതോടൊപ്പമാണ് ഒരു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA) സര്‍വീസും നല്‍കുന്നത്. ബ്രേക്ക്ഡൗണ്‍, പഞ്ചര്‍, ബാറ്ററി സ്വാപ്പ്, ചെറിയ അറ്റകുറ്റപ്പണികള്‍, കസ്റ്റഡി സേവനം, കീ ലോക്കൗട്ട്, ടോവിംഗ് സര്‍വീസ്, സൗജന്യ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങളാണ് റോഡ് സൈഡ് അസിസ്റ്റന്‍സില്‍ ഉള്‍ക്കൊള്ളുന്നത്.

പരമ്പരാഗത NMC ബാറ്ററികള്‍ക്ക് പകരം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അഡ്വാന്‍സ്ഡ് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററികള്‍ ഉപയോഗിച്ചാണ് ഒകായ ഇലക്ട്രിക് എതിരാളികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്. LFP ബാറ്ററികള്‍ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല ഉയര്‍ന്ന താപനിലയില്‍ ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്. ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. മാത്രമല്ല ഈ ബാറ്ററികള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഫാസ്റ്റ് സീരീസിന് കീഴിലാണ് ഒകായ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നത്. F2F, F2T, F2Bഎന്നിവയാണ് ഒകായയുടെ ഹൈസ്പീഡ് ഇവികള്‍. ഇതില്‍ ഒകായ F2F-ന് 93,999 രൂപയും F2T-ക്ക് 99,400 രൂപയുമാണ് വില. അതേസമയം ഒകായ F2B ഇലക്ട്രിക് സ്‌കൂട്ടറിന് 99,950 രൂപ മുടക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള വിലയാണിത്. ക്ലാസ്സിക്, ഫ്രീഡം എന്നിവയാണ് ബ്രാന്‍ഡില്‍ നിന്നുളള ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍.

ക്ലാസിക്കിന് 74,499 രൂപയും ഫ്രീഡത്തിന് 74,899 രൂപയുമാണ് വില. ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലെന്നതാണ് ഈ ലോ സ്പീഡ് ഇവികളുടെ മെച്ചം. അതിനാല്‍ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെന്ന വേര്‍തിരിവില്ലാതെ ഹ്രസ്വദൂര യാത്രകള്‍ക്ക് നിരവധി പേരാണ് ലോ സ്പീഡ് ഇവികളെ ആശ്രയിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ വായ്പ സൗകര്യങ്ങള്‍ ഒരുക്കാനായി ഒകായ 12 ധനകാര്യ സ്ഥാപനങ്ങളുമായി കൈകോര്‍ത്തിട്ടുണ്ട്.
ഇലക്ട്രിക് ടൂവീലറുകള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്സി, ആക്സിസ്, ഐഡിഎഫ്സി, ലോണ്‍ ടാപ്പ്, ബൈക്ക് ബസാര്‍ എന്നിവയുമായാണ് കമ്പനി സഹകരിക്കുന്നത്. ഇതിന്റെ ഭാഗമായി 5.99 ശതമാനം മുതല്‍ പലിശ നിരക്കില്‍ ഒകായ ഇവിയുടെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഇത് മാത്രമല്ല ഉപഭോക്താക്കള്‍ക്ക് സീറോ ഡൗണ്‍ പേയ്മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, 48 മാസം വരെയുള്ള ഫ്‌ലെക്‌സിബിള്‍ ലോണ്‍ വിന്‍ഡോ എന്നിവയും ലഭിക്കും.
ലളിതമായ നടപടിക്രമങ്ങളിലൂടെ 30 മിനിറ്റിനുള്ളില്‍ ലോണ്‍ പാസാക്കി നല്‍കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഒകായയുടെ ഉത്സവ സീസണ്‍ ഓഫര്‍ 2023 നവംബര്‍ 14 വരെ സാധുതയുള്ളതാണ്. ഈ ഓഫറുകള്‍ക്കൊപ്പം ഒകായയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഒകായ ഇവി ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം.


Click it and Unblock the Notifications








