ക്യാഷ്ബാക്കും തായ്‌ലാന്‍ഡ് ട്രിപ്പും! കിടിലന്‍ ഓഫറുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍

ഇന്ധന വില വളരെ കൂടുതലാണെങ്കിലും പെട്രോള്‍ ടൂവീലറുകള്‍ വിട്ട് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ മടിച്ച് നില്‍ക്കുന്ന ആളുകളുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ ഇവി നിര്‍മാതാക്കള്‍ കിടിലന്‍ ഓഫറുകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഒകായ ഇവി.

ഒകായ കാര്‍ണിവലിന്റെ ഭാഗമായാണ് പുത്തന്‍ ഓഫറുകള്‍. ഇന്ത്യയിലുടനീളമുള്ള ഒകായ ഷോറൂമുകളില്‍ നിന്ന് ഒകായ കാര്‍ണിവലിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1000 രൂപ മുതല്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് സ്വന്തമാക്കാനാകും. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് 3 രാത്രികളും 4 പകലുകളുമുള്‍പ്പെടുന്ന ഒരു തായ്‌ലന്‍ഡ് യാത്രക്കും അവസരം ലഭിക്കും. ഒകായ കാര്‍ണിവലിന്റെ ഭാഗമായി ഈ ആനുകൂല്യങ്ങളും സമ്മാനങ്ങളും ലഭിക്കാനായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ക്യാഷ്ബാക്കും തായ്‌ലാന്‍ഡ് ട്രിപ്പും! കിടിലന്‍ ഓഫറുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍

ഒരു ഒകായ ഇലക്ട്രിക് വാഹനം വാങ്ങുക എന്നതാണ് ആദ്യ സ്‌റ്റെപ്പ്. ഇതിന് ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ ശേഷം ചില വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതാണ് അടുത്ത ഘട്ടം. ഇതിന് ശേഷം ഉപഭോക്താവിന് ഒരു സ്‌ക്രാച്ച് കാര്‍ഡ് ലഭിക്കും. അത് ഉരച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് എന്താണ് സമ്മാനമായി ലഭിച്ചതെന്ന് അറിയാന്‍ പറ്റും.

ഇന്ത്യയിലെ ടോപ് 10 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് ഒകായ ഇവി. ലോ സ്പീഡ്, ഹൈ സ്പീഡ് വിഭാഗങ്ങളിലായി അവര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മെറ്റാലിക് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നീ നിറങ്ങളില്‍ ഒകായ ഇവിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.

ക്യാഷ്ബാക്കും തായ്‌ലാന്‍ഡ് ട്രിപ്പും! കിടിലന്‍ ഓഫറുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍

ഫാസ്റ്റ് F2F, ഫാസ്റ്റ് F3, ഫാസ്റ്റ് F4, ഫാസ്റ്റ് F2B, ഫാസ്റ്റ F2T, ഫ്രീഡം, ക്ലാസിക് IQ+ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒകായ പുറത്തിറക്കുന്നത്. ഒകായ മോഡല്‍ നിരയിലുള്ള ഓകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് ആദ്യം നമുക്ക് നോക്കാം. 1,13,999 രൂപയാണ് ഈ മോഡലിന്റെ പ്രാരംഭ വില (എക്‌സ്-ഷോറൂം). 4.3 kWh ന്റെ മൊത്തം ഔട്ട്പുട്ടുള്ള രണ്ട് ബാറ്ററികളാണ് ഈ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് ഊര്‍ജ്ജം പകരുന്നത്.

മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 140 മുതല്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കീലെസ് എന്‍ട്രി, മോട്ടോര്‍ ലോക്ക് റിമോട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിവേഴ്‌സ് ആന്‍ഡ് വാക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഒകായ വാഗ്ദാനം ചെയ്യുന്നു.

99,999 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടര്‍ ഒകായ വിപണിയില്‍ എത്തിക്കുന്നത്. ഫാസ്റ്റ് F4 ഇവിയെ പോലെ തന്നെ ഫാസ്റ്റ് F3 ഇവിയും ഇരട്ട ബാറ്ററി സജ്ജീകരണവുമായാണ് വരുന്നത്. എന്നാല്‍ ബാറ്ററി ശേഷി 3.53 kWh മാത്രമേയുള്ളൂ. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് ഈ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെയും പരമാവധി വേഗത. 2500W പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്ന 1200W മോട്ടോറാണ് ഈ ഇവിക്ക് കരുത്ത് പകരുന്നത്.

കൂടാതെ ബാറ്ററിക്കും മോട്ടോറിനും ഒകായ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. 120 മുതല്‍ 130 കിലോമീറ്റര്‍ വരെയാണ് റൈഡിംഗ് റേഞ്ച് പറയുന്നത്. ഒകായയുടെ മോഡല്‍ നിരയിലുള്ള അവസാന ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഫാസ്റ്റ് F2F. അടുത്തിടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒകായ പുറത്തിറക്കിയത്. 800W-BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ 2.2 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇതിന് തുടിപ്പേകുന്നത്. ബാറ്ററിക്കും മോട്ടോറിനും 2 വര്‍ഷത്തെ വാറണ്ടിയാണ് വാഗ്ദാനം.

ക്യാഷ്ബാക്കും തായ്‌ലാന്‍ഡ് ട്രിപ്പും! കിടിലന്‍ ഓഫറുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍

ഫാസ്റ്റ് F4, ഫാസ്റ്റ F3 എന്നീ മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ ടോപ് സ്പീഡ് അല്‍പ്പം കുറയും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ് ഇവിയുടെ പരമാവധി വേഗത. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇവക്കൊപ്പം ക്ലാസ്‌ക് IQ+, ഫ്രീഡം, ഫാസ്റ്റ് F2B എന്നിങ്ങനെ മൂന്ന് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഒകായയുടെ മോഡല്‍ നിരയിലുണ്ട്.

74,500 രൂപയാണ് ക്ലാസിക് IQ+ ന്റെ വില. 74,900 രൂപ കൊടുത്താല്‍ ഫ്രീഡം വീട്ടിലെത്തിക്കാം. 89,999 രൂപയാണ് ഒകായ ഫാസ്റ്റ് F2B ഇവിയുടെ വില. ഈ മൂന്ന് ലോ സ്പീഡ് ഇലക്ട്രിക് സ്‌കട്ടറുകളും ഫുള്‍ ചാര്‍ജില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒകായ കാര്‍ണിവലുമായി ബന്ധപ്പെട്ട ഈ ഓഫറുകള്‍ 2023 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകൂ. 5000 രൂപ വരെ ക്യാഷ്ബാക്കും തായ്‌ലാന്‍ഡ് ട്രിപ്പും വാഗ്ദാനം ചെയ്യുന്നതിലൂടെ വില്‍പ്പന ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഒകായ.

More from DriveSpark

Article Published On: Monday, March 13, 2023, 17:30 [IST]
English summary
Okaya ev giving assured cashback offer and chance to win thailand trip part of okaya carnival scheme
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X