ഇതൊരു ബൂം ചിക്കാ വാവ മൊമന്റ്; 2.5 ലക്ഷം പ്രൊഡക്ഷൻ പിന്നിട്ട് ഒഖിനാവ

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടു-വീലർ വാഹന നിർമാതാക്കളായ ഒഖിനാവ ഓട്ടോടെക് ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. രാജസ്ഥാനിലെ പ്ലാന്റിൽ നിന്ന് കമ്പനി 2.5 ലക്ഷം യൂണിറ്റ് വാഹനങ്ങളുടെ പ്ര1ഡക്ഷൻ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രൊഡക്ഷൻ ലൈനിൽ ഈ നേട്ടം മാർക്ക് ചെയ്തത് പ്രെയ്സ് പ്രോ എന്ന ബ്രാൻഡിന്റെ ജനപ്രിയ മോഡലാണ്.

2015 -ൽ ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച് 2017 -ൽ വിപണിയിൽ പ്രവേശിച്ച കമ്പനി എട്ട് വർഷത്തിന് ശേഷമാണ് ഉൽപാദന കണക്കിൽ ഈ നാഴികക്കല്ല് കൈവരിച്ചത്. 2015 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി 2017 -ൽ ഒഖിനാവ റിഡ്ജ് എന്ന മോഡലാണ് ആദ്യം അവതരിപ്പിച്ചത്, തുടർന്ന് ഒഖിനാവ പ്രെയ്സും വിപണിയിൽ എത്തി.

2.5 ലക്ഷം പ്രൊഡക്ഷൻ പിന്നിട്ട് ഒഖിനാവ

2019 -ൽ, ഒഖിനാവ ഓട്ടോടെക്, കേന്ദ്ര സർക്കാരിൽ നിന്ന് ഫെയിം II സബ്‌സിഡി നേടുന്ന ആദ്യത്തെ OEM ആയി ഒഖിനാവ മാറി. കൂടാതെ iപ്രെയ്സ്+, പ്രെയ്സ്Pro, ലൈറ്റ്, R30 എന്നിവ ഉൾപ്പെടുത്തി ഇലക്ട്രിക് മോഡലുകളുടെ റേഞ്ച് കമ്പനി വിപുലീകരിച്ചു. ഒഖിനാവ പിന്നീട് 2020 -ൽ ഒഖിനാവ ഡ്യുവൽ എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ കസ്റ്റമൈസ് ചെയ്യാവുന്ന B2B ഇലക്ട്രിക് ടു-വീലറും അവതരിപ്പിച്ചു.

2021 -ൽ ബ്രാൻഡ് ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് പിന്നിട്ടു, ഇതേ വർഷം തന്നെ കമ്പനി ഒഖിനാവ ഗാലക്‌സി സ്റ്റോറുകളും ഓപ്പൺ ചെയ്തു. കഴിഞ്ഞ വർഷം, കമ്പനി ഒഖിനാവ ഓഖി-90 എന്ന മോഡൽ അവതരിപ്പിച്ച് രാജസ്ഥാനിലെ രണ്ടാമത്തെ പ്ലാന്റിൽ പ്രൊഡക്ഷൻ ആരംഭിച്ചു.

2.5 ലക്ഷം പ്രൊഡക്ഷൻ പിന്നിട്ട് ഒഖിനാവ

നിലവിൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 540+ 3S ടച്ച് പോയിന്റുകളാണ് ഒഖിനാവയ്ക്ക് ഉള്ളത്. 2025 -ഓടെ 1000+ ഡീലർഷിപ്പുകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. ടക്കീറ്റയുമായി അടുത്തിടെ ഏർപ്പെട്ടിരിക്കുന്ന പങ്കാളിത്തം ഇറ്റലിയിൽ ഒരു പുതിയ R&D സെന്റർ തുറക്കാൻ സഹായിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 25 ദശലക്ഷം യൂറോ (218 കോടി രൂപ) ഇവിടെ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഉടൻ തന്നെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിൾ കൊണ്ടുവരാനും കമ്പനി പദ്ധതിയിടുന്നു. ബെസ്റ്റ് ഇൻ ക്ലാസ് പെർഫോമെൻസും നൂതന ടെക്കുമായി ഇത് ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും. ഈ പ്രൊഡക്ഷൻ നാഴികക്കല്ലിനെ കൂടുതൽ സുപ്രധാനമായ ഒരു അവസരമാക്കി മാറ്റുന്നത് എന്തെന്നാൽ, നിലവിൽ ഇത്തരം ഒരു നേട്ടം കൈവരിച്ച ഒരേയൊരു ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ഒഖിനാവ മാത്രമാണ് എന്നുള്ളതാണ്.

2.5 ലക്ഷം പ്രൊഡക്ഷൻ പിന്നിട്ട് ഒഖിനാവ

2025 ഓടെ ഒരു ദശലക്ഷം (10 ലക്ഷം) യൂണിറ്റ് വിൽപ്പന കൈവരിക്കാനും വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നു, കൂടാതെ ഇന്ത്യൻ വിപണിയ്ക്കായി പ്രൊഡക്ടുകളുടെ ഒരു പുത്തൻ സീരീസും ബ്രാൻഡ് പ്ലാൻ ചെയ്യുന്നു. നലവിൽ പ്രെയ്സ് പ്രോ കൂടാതെ, കമ്പനിയുടെ മോഡൽ നിരയിൽ iപ്രെയ്സ്+, ഓഖി-90, റിഡ്ജ്+ എന്നിവയും ഉൾപ്പെടുന്നു. 2.5 ലക്ഷം ഇലക്ട്രിക് ടു-വീലർ എന്ന ഈ നാഴികക്കല്ല് കൈവരിക്കുന്നതിലൂടെ, ഇന്ധനച്ചെലവ് കുറയ്ക്കും വഴി ഏകദേശം 12.5 ബില്യൺ രൂപയുടെ ലാഭം കമ്പനി കണക്കാക്കുന്നു, അതേസമയം ഓട്ടോ എമിഷൻ 300.3 ദശലക്ഷം കിലോയോളം കുറച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

2023 ഫെബ്രുവരിയിലെ ടു-വീലർ വിൽപ്പനയുടെ പട്ടികയിൽ ഒഖിനാവ ഓട്ടോടെക് 12 -ാം സ്ഥാനത്താണ്. കഴിഞ്ഞ മാസത്തിൽ 3,837 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ഫെബ്രുവരി 2022 -ൽ വിറ്റഴിച്ച 5,924 യൂണിറ്റുകളെ അപേക്ഷിച്ച് 35.23 ശതമാനം ഇടിവാണ് ബ്രാൻഡിന് ഉണ്ടായിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 16, 2023, 11:00 [IST]
English summary
Okinawa attains 2 5 lakh unit production milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X