ഇതുപോലൊരു വാറണ്ടി കാണിക്കുന്നവര്‍ക്ക് ലൈഫ്‌ടൈം സെറ്റില്‍മെന്റെന്ന് ഒകിനാവ

ഇന്ത്യയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഒകിനാവ ഓട്ടോടെക്. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരം ഉയര്‍ത്തിയ കാര്യത്തില്‍ മുഖ്യ പങ്കുവഹിച്ച ബ്രാന്‍ഡുകളില്‍ ഒന്ന് കൂടിയാണ് ഒകിനാവ. ഇപ്പോള്‍ ഒകിനാവ ഓട്ടോടെക് അതിന്റെ മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളിലും വിപുലീകൃത വാറണ്ടി പ്രോഗ്രാം (EWP) ആരംഭിച്ചു.

അഷുറന്റ് ഇന്‍കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ഒകിനാവ പുതിയ വാറണ്ടി പദ്ധതി പ്രഖ്യാപിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സ്്ഥാപനമാണ് അഷുറന്റ്. ട്രാക്ഷന്‍ മോട്ടോറുകള്‍, കണ്‍ട്രോളറുകള്‍, DC-DC കണ്‍വെര്‍ട്ടറുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയ പ്രധാന പവര്‍ട്രെയിന്‍ ഘടകങ്ങള്‍ക്ക് ഈ വാറണ്ടി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പരിരക്ഷ നല്‍കും. വയറിംഗ് ഹാര്‍നെസിനും ഫ്രെയിം അസംബ്ലിക്കും വാറണ്ടി നല്‍കുന്ന ആദ്യ കമ്പനി തങ്ങളാണെന്ന് ഒകിനാവ അവകാശപ്പെട്ടു.

ഇതുപോലൊരു വാറണ്ടി കാണിക്കുന്നവര്‍ക്ക് ലൈഫ്‌ടൈം സെറ്റില്‍മെന്റെന്ന് ഒകിനാവ

ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ വില്‍പ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഒകിനാവ പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. 2,287 രൂപയിലാണ് വിപുലീകൃത വാറണ്ടി ആരംഭിക്കുന്നത്. ഇത് 5,494 രൂപ വരെ ഉയരുന്നു. വാഹന മോഡല്‍ ശ്രേണിക്ക് അനുസരിച്ച് ഇത് വ്യത്യസ്ത സ്ലാബുകളായി തരംതിരിക്കും. പുതിയ ഉപഭോക്താക്കള്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്കും പുതിയ വിപുലീകൃത വാറണ്ടി ഉപയോഗപ്പെടുത്താം.

'2.5 ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ഓട്ടോമൊബൈല്‍ രംഗത്ത് ദീര്‍ഘകാലം നിലനില്‍ക്കുന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഇത്തരമൊരു സവിശേഷമായ വാറണ്ടി പ്രോഗ്രാം ഓട്ടോമൊബൈല്‍ രംഗത്ത് ആദ്യമായി കൊണ്ടുവരുന്നത് ഞങ്ങളാണ്. സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി കഴിഞ്ഞ ശേഷം അറ്റകുറ്റപ്പണികളുടെ ഭാരം ഉപഭോക്താക്കളില്‍ നിന്ന് ഇറക്കിവെക്കുന്ന രീതിയില്‍ തന്ത്രപരമായാണ് ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്' ഒകിനാവ ഓട്ടോടെക് മാനേജിംഗ് ഡയരക്ടറും സ്ഥാപകനുമായ ജിതേന്ദര്‍ ശര്‍മ പറഞ്ഞു.

ഇതുപോലൊരു വാറണ്ടി കാണിക്കുന്നവര്‍ക്ക് ലൈഫ്‌ടൈം സെറ്റില്‍മെന്റെന്ന് ഒകിനാവ

ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ 540-ലധികം അംഗീകൃത ഡീലര്‍മാര്‍ മുഖേന രാജ്യത്തുടനീളമുള്ള വിദഗ്ധരായ പ്രൊഫഷണലുകളുടെ മേല്‍നോട്ടത്തിലൂടെ വിപുലീകൃത വാറണ്ടി പ്രോഗ്രാം നടപ്പില്‍ വരുത്താനാണ് ഒകിനാവ ഒരുങ്ങുന്നത്. ക്ലെയിം ഫയല്‍ ചെയ്യല്‍ പ്രക്രിയ വേഗമേറിയതും ലളിതവും തടസ്സരഹിതവുമാണെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം. പോയ മാസം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2023 ജനുവരിയില്‍ 4,404 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒകിനാവ വിറ്റത്.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ പ്രദേശികമല്ലെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഫെയിം II സബ്‌സിഡി നിര്‍ത്തലാക്കിയത് ഒകിനാവയെ സാരമായി ബാധിച്ചുവെന്ന് വേണം കരുതാന്‍. ഫെയിം സബ്‌സിഡി നിര്‍ത്തിയ ശേഷം ഹീറോ ഇലക്ട്രിക്കിന്റെയും ഒകിനാവയുടെയും വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. 18,245 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റഴിച്ച് ജനുവരിയിലും ഓല ഇലക്ട്രിക്കാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഒന്നാമതെത്തിയത്.

ഇതുപോലൊരു വാറണ്ടി കാണിക്കുന്നവര്‍ക്ക് ലൈഫ്‌ടൈം സെറ്റില്‍മെന്റെന്ന് ഒകിനാവ

എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയര്‍ കൂടി അടുത്ത മാസം വില്‍പ്പനക്കെത്തുന്നതോടെ ഓലയുടെ വില്‍പ്പന കണക്കുകളില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ 10,404 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റ് ടിവിഎസ് രണ്ടാമതെത്തി. വില്‍പ്പന ക്രമാനുഗതമായി ഉയര്‍ത്തി ടിവിഎസ് ഐക്യൂബ് മാര്‍ക്കറ്റില്‍ കാലുറപ്പിക്കുകയാണ്. ടിവിഎസിന്റെ സ്‌കൂട്ടര്‍ വില്‍പ്പനയുടെ 10 ശതമാനം ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറാണ്. ടിവിഎസ് അടുത്ത 18 മാസത്തിനുള്ളില്‍ ഒരുപിടി പുതിയ ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ മാസം 9,139 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ഏഥര്‍ എനര്‍ജിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 2023 ജനുവരി മാസത്തില്‍ 12,149 യൂണിറ്റുകള്‍ വിറ്റുവെന്ന് ഏഥര്‍ അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടല്‍ 9,139 രജിസ്ട്രേഷനുകളാണ് കാണിക്കുന്നത്. വാഹന്‍ പോര്‍ട്ടലില്‍ ചില സംസ്ഥാനങ്ങള്‍ ഉള്‍പെടുത്താത്തത് കാരണമാകാം ഇത്. ഏതായാലും 2022 ഡിസംബറിനെ (7,652 യൂണിറ്റ്) അപേക്ഷിച്ച് വില്‍പ്പന കൂടിയതാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ഹീറോ ഇലക്ട്രിക്. എന്നാല്‍ രംഗത്തേക്ക് പുതിയ കമ്പനികള്‍ വന്നതോടെ ഹീറോ ഇലക്ട്രിക് പിന്നാക്കം പോയി. 2023 ജനുവരിയില്‍ ഹീറോ ഇലക്ട്രിക്കിന്റെ 6,393 യൂണിറ്റുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

More from DriveSpark

Article Published On: Wednesday, February 8, 2023, 13:00 [IST]
English summary
Okinawa autotech launched unique extended warranty program across its electric vehicle range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X