ഓഫറുകള്‍ വാരിക്കോരി, ഒപ്പം ഇലക്ട്രിക് സ്‌കൂട്ടര്‍ സൗജന്യമായി നേടാന്‍ അവസരവും; ഓല ഇതെന്ത് ഭാവിച്ചാ..

കഴിഞ്ഞ ഉത്സവ സീസണില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് വമ്പന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് റെക്കോഡ് വില്‍പ്പന നേടിയ കമ്പനിയാണ് ഓല ഇലക്ട്രിക്. ഈ വര്‍ഷം ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്.

ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായാണ് കമ്പനി കഴിഞ്ഞ ദിവസം '72 അവേഴ്‌സ് ഇലക്ട്രിക് റഷ്' ഉത്സവകാല ഡിസ്‌കൗണ്ട് ജാലകം തുറന്നിരിക്കുന്നത്. വിപുലീകൃത വാറണ്ടി, സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, റഫറല്‍ ബോണസ് തുടങ്ങി ആകര്‍ഷകമായ വിവിധ ഓഫറുകളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് സൗജന്യ സ്‌കൂട്ടര്‍ ലഭിക്കാനുള്ള അവസരമുണ്ട് എന്നതാണ് ഒരു പ്രധാന ആകര്‍ഷണം.

 ola offer

എക്‌സ്റ്റന്റഡ് വാറണ്ടി ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് 50 ശതമാനം വരെ കിഴിവാണ് ഇവി നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ മുന്‍നിര മോഡലായ ഓല S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നവരില്‍ നിന്നാണ് ഭാഗ്യശാലിയായ ഉപഭോക്താവിന് ഓല ട1X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ സൗജന്യമായി നേടാന്‍ അവസരമുള്ളത്.

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം വാങ്ങിയ ഒരു ഉപഭോക്താവ് അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പരിചയക്കാരെയോ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ശുപാര്‍ശ ചെയ്താല്‍ ആ ഉപഭോക്താവിന് ഓരോ റഫറലിനും 2000 രൂപ ലഭിക്കുമെന്നും ഓല അറിയിച്ചു. ഇത് കൂടാതെ ഈ ഉത്സവകാലത്ത് ഓല മറ്റ് ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

 ola s1 pro 2nd generation

എക്സ്ചേഞ്ച് ഓഫറും അഞ്ച് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയുമാണത്. 10,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി നേടാന്‍ സാധിക്കുക. നിങ്ങളുടെ പഴയ പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇവിയിലേക്ക് മാറാനുള്ള സുവര്‍ണാവസരവും കമ്പനി ഒരുക്കുന്നുണ്ട്. 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഇപ്പോള്‍ നേടിയെടുക്കാന്‍ സാധിക്കുക. കമ്പനി നടത്തുന്ന പരിശോധനക്ക് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ മാറ്റാന്‍ സാധിക്കുന്നത്.

ഇഎംഐ ഓപ്ഷനോടുകൂടിയ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 10,000 രൂപയുടെ പര്‍ച്ചേസിന് 7500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു. വിപുലീകൃത വാറണ്ടിയിലേക്ക് വന്നാല്‍ 50 ശതമാനം കിഴിവവാണ് വാഗ്ദാനം. ഇപ്പോള്‍ ഓല S1 പ്രോ ജെന്‍ 2-വിന് 7,000 രൂപ വിലമതിക്കുന്ന 5 വര്‍ഷത്തെ ബാറ്ററി വാറണ്ടിയും S1 എയറിന്റെ എക്സ്റ്റന്റഡ് വാറണ്ടിക്ക് 50 ശതമാനം കിഴിവും നല്‍കുന്നു.

 ola s1 pro 2nd generation

ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 7,500 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ സീറോ ഡൗണ്‍ പേയ്‌മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, 5.99 ശതമാനം പലിശ എന്നിവ ഉള്‍പ്പെടുന്നു. ഈ ഓഫറുകള്‍ ദസറ ആഘോഷങ്ങളുടെ അവസാനം കുറിക്കുന്ന ചൊവ്വാഴ്ച അവസാനിക്കും (2023 ഒക്‌ടോബര്‍ 24). അതേസമയം ഓലയുടെ ഭാരത് ഇവി ഫെസ്റ്റിന് കീഴിലുള്ള ഓഫറുകള്‍ നവംബര്‍ 12 വരെ ലഭ്യമാണ്.

നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യയില്‍ വില്‍ക്കുന്നത്. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറാണ് S1 പ്രോ ജെന്‍2. S1 എയര്‍ ആണ് മിഡ് റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടര്‍. അതേസമയം S1X ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡല്‍. മുമ്പ് വില്‍പ്പനക്കെത്തിയിരുന്ന S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ നിര്‍ത്തലാക്കി.

രണ്ടം തലമുറ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓഗസ്റ്റ് 15ന് നടന്ന ചടങ്ങിലാണ് ഓല പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡായ ഓല നവരാത്രി, ദീപാവലി സീസണില്‍ പരമാവധി വില്‍പ്പന പിടിക്കാനാണ് ശ്രമിക്കുന്നത്. ഫെയിം സബ്‌സിഡി വെട്ടിച്ചുരുക്കല്‍ കാരണം വില്‍പ്പനയില്‍ നേടരിട്ട ഇടിവും പുത്തന്‍ എതിരാളികളുടെ വരവിനെ തുടര്‍ന്നുള്ള വെല്ലുവിളികളുമെല്ലാം മറികടക്കേണ്ടതുണ്ട്.

നിങ്ങള്‍ ഒരു ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണെങ്കില്‍ ഇതിനേക്കാള്‍ മികച്ച അവസരമില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ ഓഫറുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്ത ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Monday, October 23, 2023, 11:23 [IST]
English summary
Ola 72 hours electric rush offer gives a chance to win s1x e scooter details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X