ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

വ്യാഴാഴ്ചയാണ് രാജ്യം 74ാമത് റിപബ്ലിക് ദിനം ആഘോഷിച്ചത്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന കമ്പനിയാണ് ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓല ഇലക്ട്രിക്. റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് 'ഓല യൂനിറ്റി റൈഡ്' സംഘടിപ്പിച്ചു.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇലക്ട്രിക് ഇരുചക്രവാഹന ഉപഭോക്താക്കള്‍ ഓലയുടെ പ്രത്യേക റൈഡില്‍ പങ്കുചേര്‍ന്നു. ഓലയുടെ ആഭിമുഖ്യത്തില്‍ നടന്ന യൂണിറ്റി റൈഡില്‍ 5,000 ത്തിലധികം പേര്‍ പങ്കെടുത്തതായി കമ്പനി അറിയിച്ചു. രാജ്യത്തെ 100 നഗരങ്ങളിലായാണ് ഓല യൂനിറ്റി റൈഡ് അരങ്ങേറിയത്. മൊത്തം 1.5 ലക്ഷം കിലോമീറ്റര്‍ റൈഡില്‍ പിന്നിട്ടതായി ഓല ഇലക്ട്രിക് വ്യക്തമാക്കി.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

യൂണിറ്റി റൈഡില്‍ പങ്കെടുക്കാന്‍ എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന ഉടമകളോടും ഓല ആഹ്വാനം ചെയ്തിരുന്നു. വന്‍ പങ്കാളിത്തം രേഖപ്പെടുത്തിയതോടെ ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഇവി റൈഡായി ഓല യൂനിറ്റി റൈഡ് മാറിയതായി ഓല പറയുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കിയാണ് സമീപകാലത്ത് ഓല ഇലക്ട്രിക് ഇവി വിപണിയില്‍ തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചത്.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഓല റിപബ്ലിക്ക് ദിനത്തിലും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. റിപബ്ലിക് ദിന ഓഫറുകളുടെ ഭാഗമായി ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം S1 പ്രോ കാക്കി എഡിഷന് 5,000 രൂപ അധിക ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. സീറോ ഡൗണ്‍ പേയ്മെന്റും പ്രോസസിംഗ് ഫീസും ഉപയോഗിച്ച് കമ്പനി കൂടുതല്‍ എളുപ്പമാര്‍ന്ന ഫിനാന്‍സിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

ഉപഭോക്താക്കള്‍ക്ക് വായ്പ പ്ലാനുകള്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ മാസതവണ 2,499 രൂപ മുതല്‍ ആരംഭിക്കുന്നു.ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപ ഡിസ്‌കൗണ്ടിനൊപ്പം 10,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാന്‍ അവസരമുണ്ട്. 2023 ജനുവരി 29 വരെയാകും ഓഫര്‍ കാലാവധി.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും മോട്ടോര്‍സൈക്കിളോ ഇലക്ട്രിക് സ്‌കൂട്ടറോ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുമായി എക്‌സ്‌ചേഞ്ച് ചെയ്താല്‍ 10,000 രൂപ വരെ ഡിസ്‌കൗണ്ട് സ്വന്തമാക്കാനാണ് ഇപ്പോള്‍ അവസരമുള്ളത്. ഈ ഓഫറും 2023 ജനുവരി 29 വരെ മാത്രമാണ് ലഭ്യമാകുക. പരിമിത കാലത്തേക്കുള്ള ഈ ഓഫര്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ലഭ്യമാക്കുക.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

2.9 kWh ബാറ്ററിയാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിക്കുന്നത്. ഈ ഇവി ഫുള്‍ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 4 kWh ബാറ്ററിയാണ് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 181 കിലോമീറ്റര്‍ IDC സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് ഈ ഇവിക്ക് ഓല വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും പരമാവധി 8.5 kW പവര്‍ പുറപ്പെടുവിക്കുന്നു. അടുത്തിടെ ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഗെരുവ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുനരവതരിപ്പിച്ചിരുന്നു.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് വളരെ പരിമിതമായ എണ്ണത്തില്‍ ഓറഞ്ച് നിറം പുറത്തിറക്കിയത്. എന്നാല്‍ ശക്തമായ ഡിമാന്‍ഡ് കാരണമാണ് ഇപ്പോള്‍ പുനരവതരിപ്പിക്കുകയായിരുന്നു. ഗെരുവ എഡിഷന് സ്വന്തമാക്കാന്‍ അധികം പണം മുടക്കേണ്ടി വരില്ല.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

ഗെരുവ എഡിഷനൊപ്പം S1 എഡിഷന് ഓല പുതിയ അഞ്ച് കളര്‍ ഓപ്ഷനുകളും നല്‍കി. മാര്‍ഷ്മാലോ, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിവയാണ് പുതിയ നിറങ്ങള്‍. ഇതോടെ കാക്കി ഗ്രീന്‍ മാത്രമായി ഓല S1 പ്രോയില്‍ മാത്രമുള്ള എക്സ്‌ക്ലൂസീവ് നിറം.

ഓഫര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഓല; S1 പ്രോ ഇവിക്ക് 15,000 രൂപ വരെ ഡിസ്‌കൗണ്ട്

ഓലയുടെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ 2022 ഒക്ടോബറിന് ശേഷം തുടര്‍ച്ചയായി നാലാം മാസവും ഓല 20,000 യൂണിറ്റ് വിറ്റഴിച്ചു. 2022 ഡിസംബറില്‍ ഓല 25,000 യൂണിറ്റുകളാണ് വിറ്റത്. 2022-ല്‍ ഓല ഇലക്ട്രിക്കിന്റെ സഞ്ചിത വില്‍പ്പന 1,50,000 യൂണിറ്റുകള്‍ മറികടന്നു. ഓല ഇതിനോടകം രാജ്യത്ത് 100 എക്‌സ്പീരിയന്‍സ സെന്ററുകള്‍ സ്ഥാപിച്ചിരുന്നു. 2023 മാര്‍ച്ചോടെ 200 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനാണ് ഓലയുടെ ലക്ഷ്യം.

More from DriveSpark

Article Published On: Friday, January 27, 2023, 14:00 [IST]
English summary
Ola announced republic day offers get up to rs 15000 discount on ola s1 pro electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X