S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്രീ ഫ്രണ്ട് സസ്‌പെന്‍ഷൻ അപ്‌ഗ്രേഡുമായി ഓല

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ മുന്‍നിര മോഡലായ S1 പ്രോ സ്‌കൂട്ടറിന് സൗജന്യ സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 22 മുതല്‍ S1 പ്രോ, S1 ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെത്താം.

തങ്ങളുടെ ഉപഭോകതൃ സമൂഹത്തിന്റെ സപ്ന്ദനം അറിയാന്‍ വിപണിയിലേക്ക് കാലെടുത്ത് വെച്ച അന്ന് മുതല്‍ ഓല ഇലക്ട്രിക് ശ്രമിക്കുന്നുണ്ട്. 2 ലക്ഷത്തിലേറെ വരുന്ന തങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓല അപ്‌ഡേറ്റുകളും അപ്‌ഗ്രേഡുകളും നടപ്പാക്കുന്നത്. അതിനാലാണ് S1 പ്രോയുടെ ഫ്രണ്ട് ഫോര്‍ക്ക് ആമിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിര്‍മാതാക്കള്‍ അത്തരം ആശങ്കകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് തങ്ങളുടെ ഉപഭോക്തൃ സമൂഹത്തിന് ഉറപ്പുനല്‍കിയത്.

S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്രീ ഫ്രണ്ട് സസ്‌പെന്‍ഷൻ അപ്‌ഗ്രേഡുമായി ഓല

വളരെ ജനപ്രിയമായ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പിന്റെ ഫ്രണ്ട് ഫോര്‍ക്ക് ആം ആയാലും മറ്റേതെങ്കിലും ഭാഗങ്ങളായാലും അവയെല്ലാം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നല്ല രീതിയില്‍ പരീക്ഷിച്ചതാണെന്ന് ഓല ഇലക്ട്രിക് പ്രസ്താവിച്ചു. വാസ്തവത്തില്‍ നമ്മുടെ റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്നെ കൂടുതല്‍ ലോഡുകള്‍ വാഹിക്കാന്‍ പറ്റുന്ന രീതിയിലാണ് ഈ ഭാഗങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഓല അവരുടെ എഞ്ചിനീയറിംഗ്, ഡിസൈന്‍ പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല.

ഈ മെച്ചപ്പെടുത്തലുകളുടെ ഭാഗമായാണ് ഓല ഇപ്പോള്‍ S1 പ്രോ ഉപഭോക്താക്കള്‍ക്ക് ഫ്രണ്ട് ഫോര്‍ക്ക് ആം സൗജന്യമായി ഒരു പുതിയ യൂണിറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നത്. അത് ഇവിയുടെ ഈടും കരുത്തും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ ആശങ്കകള്‍ ലഘൂകരിക്കുന്നതിന്, നമ്മുടെ ദുര്‍ഘടമായ റോഡുകളിലൂടെയുള്ള യാത്രകള്‍ ഇതിലും മികച്ചതാക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഫ്രണ്ട് ഫോര്‍ക്ക് ആം ട്യൂണ്‍ ചെയ്തിട്ടുള്ളത്.

S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്രീ ഫ്രണ്ട് സസ്‌പെന്‍ഷൻ അപ്‌ഗ്രേഡുമായി ഓല

ഉപഭോക്താക്കള്‍ക്ക് ഈ അപ്ഗ്രഡേഷന്‍ കമ്പനി സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. ഈ സേവനം ഉപയോഗപ്പെടുത്താനായി ഉപഭോക്താക്കള്‍ അവരുടെ ഏറ്റവും അടുത്തുള്ള ഓല എക്‌സ്പീരിയന്‍സ് സെന്ററിലോ സര്‍വീസ് സെന്ററിലോ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. മാര്‍ച്ച് 22 മുതല്‍ അപ്പോയിന്‍മെന്റ് സ്വീകരിച്ച് തുടങ്ങും. തങ്ങളുടെ ഉപഭോക്താക്കളുടെ സ്പന്ദനം തിരിച്ചറിയാന്‍ ശ്രമിക്കുന്ന കമ്പനികളില്‍ ഒന്നാണ് ഓല ഇലക്ട്രിക്.

ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിന് അവര്‍ ചെവികൊള്ളുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓല S1 പ്രോയുടെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിന്റെ സൗജന്യ അപ്ഗ്രേഡ്.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്.

S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്രീ ഫ്രണ്ട് സസ്‌പെന്‍ഷൻ അപ്‌ഗ്രേഡുമായി ഓല

എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല. ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്‌പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) നല്‍കണം.

ഹോളി ആഘോഷ വേളയിലും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹോളി എഡിഷനും ഓല അവതരിപ്പിച്ചു. എന്നാൽ ഹോളി എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വെറും 5 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കുന്നുള്ളൂ. ഒരു മത്സരത്തിന്റെ ഭാഗമായിട്ടായിരിക്കും സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ 5 യൂണിറ്റുകളും നല്‍കുകയെന്ന് ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിലവിലുള്ള ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഹോളി ആഘോഷങ്ങളുടെ വീഡിയോയോ ചിത്രമോ ഭവിഷ് അഗര്‍വാളിന്റെ പോസ്റ്റിന് റീപ്ലൈ ആയി പങ്കുവെക്കണമെന്നതാണ് നിബന്ധന. ട്വീറ്റിന് മറുപടിയായി പങ്കുവെക്കപ്പെടുന്ന മികച്ച 5 വീഡിയോകള്‍ തിരഞ്ഞെടുത്ത് അവര്‍ക്ക് ഹോളി സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കും.

More from DriveSpark

Article Published On: Tuesday, March 14, 2023, 18:45 [IST]
English summary
Ola electric announced free suspension upgrade for s1 pro electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X