ഓല ഒരുങ്ങി തന്നെ; ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി കൂടുതല്‍ നിറങ്ങളില്‍

നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല ഇലക്ട്രിക് ആണ്. ഹീറോ ഇലക്ട്രിക് കൈയ്യടക്കി വെച്ചിരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹാസനം ചുരുങ്ങിയ കാലം കൊണ്ടാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി കൈയ്യടക്കിയത്. എന്നാല്‍ ഇപ്പോള്‍ നിരവധി കമ്പനികള്‍ രംഗപ്രവേശനം ചെയ്തതോടെ സെഗ്‌മെന്റിലെ ആധിപത്യം നിലനിര്‍ത്താന്‍ ഓല തങ്ങളാല്‍ സാധിക്കുന്നതെല്ലാം ചെയ്യുകയാണ്.

ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിള്‍ വണ്‍ വിപണിയിലെത്തിയത് ഓലക്ക് മാത്രമല്ല എതിരാളികള്‍ക്ക് മൊത്തത്തില്‍ ഭീഷണിയായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 2023 ജൂലൈ മാസം പുതിയ ഉല്‍പ്പന്നം ലോഞ്ച് ചെയ്യാന്‍ പോകുന്നതായി ഓല പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഓല.

ola s1 new colour

ജൂലൈയില്‍ രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ അവതരിപ്പിക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചെങ്കിലും ടീസറില്‍ അവയുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പുതിയ നിയോണ്‍ ഗ്രീനും ബ്ലൂ കളറുമായിരിക്കും ഓലക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇവന്റില്‍ വെച്ച് ഇവി നിര്‍മ്മാതാവ് പുതിയ നിറങ്ങള്‍ അവതരിപ്പിക്കും. എന്നാല്‍ പരിപാടിയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനൊപ്പം തന്നെ മറ്റൊരു ഇവന്റ് കൂടി ഓല സംഘടിപ്പിക്കുമെന്നാണ് വിവരം.

നിലവില്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ എന്‍ട്രി ലെവല്‍ വേരിയന്റായ S1 എയറിന്റെ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. ജൂലൈ മാസം S1 എയറിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. വരാനിരിക്കുന്ന ഓല S1 എയര്‍ നാല് നിറങ്ങളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. മിഡ് സ്‌പെക് വേരിയന്റായ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 11 നിറങ്ങളില്‍ വാങ്ങാം.

ola s1 pro

അതേസമയം റേഞ്ച് ടോപിംഗ് വേരിയന്റായ S1 പ്രോ 12 കളര്‍ ഓപ്ഷനുകളിലാണ് വില്‍ക്കുന്നത്. വരാനിരിക്കുന്ന പരിപാടിയില്‍ ഓല പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തുക്കുമെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ടീസര്‍ ചിത്രത്തില്‍ നിന്ന് ഇത് ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നാണ് തോന്നുന്നത്. നിലവില്‍ വിപണിയിലുള്ള ഇവികളുടെ ടൂറര്‍ പതിപ്പാകാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

അതേസമയം തന്നെ തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ആയിരിക്കാം ഓല ലോഞ്ച് ചെയ്യുന്നതെന്നും ചിലര്‍ കരുതുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള അപ്‌ഡേറ്റ് കമ്പനി പരിപാടിയില്‍ വെച്ച് നല്‍കുമെന്നാണ് ഇവി ആരാധകര്‍ കരുതുന്നത്. ഒപ്പം തന്നെ ഏറെ നാളായി കാത്തിരിക്കുന്ന ഓല ഇലക്ട്രിക് കാറിനെ കുറിച്ചുള്ള വിശദാംശങ്ങളിലേക്കും ഉറ്റുനോക്കുന്നു. ഓല ഇലക്ട്രിക് കാറിന്റെ പേറ്റന്റ് ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു.

ola s1 pro

നിലവില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. 2023 മെയ് മാസത്തില്‍ S1 ശ്രേണിയിലെ 28,469 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റഴിച്ചത്. കണക്കുകള്‍ പ്രകാരം ഹോണ്ട ആക്ടിവ, ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്സസ് എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടര്‍ റേഞ്ചായി ഓല S1 മാറി.

അടുത്തിടെ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 1.40 ലക്ഷം രൂപയാണ് അവരുടെ മുന്‍നിര മോഡലായ ഓല S1 പ്രോയുടെ എക്‌സ് ഷോറൂം വില. മിഡ്റേഞ്ച് മോഡലായ S1 വാങ്ങാന്‍ ഇപ്പോള്‍ 1.30 ലക്ഷം രൂപ മുടക്കണം. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 എയറിന് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

വില വര്‍ധിച്ചുവെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. ഓല ഇപ്പോള്‍ തങ്ങളുടെ ഇവികള്‍ക്ക് 60 മാസത്തെ വായ്പ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ വായ്പ നല്‍കുന്നത്.

പരമ്പരാഗതമായി 36 മുതല്‍ 48 മാസം വരെയായിരുന്നു ബാങ്കുകളും മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. 6.99 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുക. ഒരു രൂപ പോലും ഡൗണ്‍പെയ്മന്റ് നല്‍കാതെ ഓല ഇവികള്‍ സ്വന്തമാക്കാമെന്നതാണ് മറ്റൊരു മെച്ചം. ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് ഈ സേവനങ്ങള്‍ ലഭ്യമാക്കാം.

Note: Images are representative purpose only.

More from DriveSpark

Article Published On: Wednesday, June 21, 2023, 19:33 [IST]
English summary
Ola electric announces two new colour schemes for electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X