ഇവികള്‍ക്കിടയിലെ 'മാരുതി'യായി ഓല! 2023-ല്‍ വിറ്റഴിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം അമ്പരപ്പിക്കുന്നത്

ഇന്ത്യയില്‍ ഇന്‍േറണല്‍ കംബസ്ഷന്‍ എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുകയെന്ന സ്ഥാപിത ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഓല ഇലക്ട്രിക്. വര്‍ഷങ്ങളോളം കാര്യമായ ചലനങ്ങളില്ലാതെ ഉറങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഉണര്‍ന്നത് ഓലയുടെ വരവോടെയാണ്. വര്‍ഷങ്ങളായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഹീറോ ഇലക്ട്രിക്കിനെ താഴെ ഇറക്കിയാണ് ഓല പ്രയാണം ആരംഭിച്ചത്.

ഇപ്പോള്‍ ഓരോ മാസവും വില്‍പ്പന റെക്കോഡുകള്‍ കടപുഴക്കുന്നത് ശീലമാക്കുകയാണ് ഓല. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ് ഓല. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളണ് ഓല വിറ്റഴിച്ചത്.

ola electric scooter

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനവാരം വരെ ഇന്ത്യയില്‍ വിറ്റ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 8,28,537 ആണ്. ഇതില്‍ 31 ശതമാനവും ഓലയുടെ സംഭാവനയാണെന്നതാണ് ഹൈലൈറ്റ്. ലോഞ്ച് ചെയ്ത് 10 മാസത്തിനുള്ളില്‍ ലക്ഷം യൂണിറ്റ് വില്‍പ്പന നേടി കഴിഞ്ഞ വര്‍ഷം തന്നെ വിപണിയെ വിറപ്പിച്ചിരുന്നു. രണ്ട് വര്‍ഷം കൊണ്ട് 4 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാകാനും ഓല ലക്ഷ്യമിടുന്നു.

റീട്ടെയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയുടെ വാഹന്‍ ഡേറ്റ പ്രകാരം 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 131 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം അതായത് 2022-ല്‍ 1,09,395 യൂണിറ്റായിരുന്നു ഓലയുടെ റീട്ടെയില്‍ വില്‍പ്പന. 2023 ഡിസംബര്‍ മാസം അവസാനിക്കാന്‍ ഇനിയും ഒരാഴ്ചയിലധികം ദിവസം അവശേഷിക്കുന്നുവെന്ന് ഓര്‍മ വേണം.

ola s1x plus electric scooter

ഓല S1X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ 20000 രൂപ കിഴിവില്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരാനാണ് സാധ്യത. ഈ വര്‍ഷം ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തിയതായി കാണാന്‍ സാധിക്കും. പ്രതിമാസം ഏകദേശം 20,000 യൂണിറ്റുകള്‍ എന്ന നിലയിലായിരുന്നു വില്‍പ്പന. രാജ്യത്ത് ഓല ഇവികള്‍ക്കുള്ള ഡിമാന്‍ഡ് സൂചിപ്പിക്കുകയാണ് ഈ കണക്കുകള്‍.

പുതുവര്‍ഷം ആരംഭിച്ച ജനുവരിയില്‍ 18,353 യൂണിറ്റുകളായിരുന്നു വില്‍പ്പന. മാര്‍ച്ചില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 20,000 യൂണിറ്റ് കടന്നു. 2023 മാര്‍ച്ചില്‍ 21,434 യൂണിറ്റ് ഇവികളായിരുന്നു ഷോറൂമില്‍ നിന്നിറങ്ങിയത്. ഉത്സവ സീസണ്‍ ആയതോടെ വില്‍പ്പന റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഓല വാഗ്ദാനം ചെയ്ത ഓഫറുകള്‍ കണ്ട് മനംമയങ്ങിയ ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഇരച്ചെത്തി.

ola electric scooter

ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയ നവംബറില്‍ 29,898 യൂണിറ്റായിരുന്നു വില്‍പ്പന. കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച വില്‍പ്പന രേഖപ്പെടുത്തിയ മാസമായിരുന്നു 2023 നവംബര്‍. ഈ വര്‍ഷം ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ 30.50 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഓല ഇലക്ട്രിക്കാണ്. ഓലയെ കൂടാതെ മറ്റ് രണ്ട് കമ്പനികളും ഈ കലണ്ടര്‍ വര്‍ഷം ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിട്ടുണ്ട്.

1,62,399 യൂണിറ്റ് വില്‍പ്പനയുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ടിവിഎസ് ഐക്യൂബ് എന്ന ഒരൊറ്റ ഉല്‍പ്പന്നം വെച്ചാണ് ടിവിഎസിന്റെ ഈ നേട്ടം. 19.60 ശതമാനമാണ് ടിവിഎസിന്റെ വിപണി വിഹിതം. 1,01,940 യൂണിറ്റുകള്‍ വിറ്റഴിച്ച് ഒഥര്‍ എനര്‍ജി 12.30 ശതമാനം വിപണി വിഹിതം സ്വന്തമാക്കി.

ola s1x plus electric scooter

നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 1,47,499 രൂപയാണ് മുന്‍നിര മോഡലായ ഓല S1 പ്രോ രണ്ടാം തലമുറ പത്തിന്റെ വില. S1 എയറിന് 1,19,999 രൂപയാണ് വിലയായി മുടക്കേണ്ടത്. S1 X പ്ലസ് കൂടാതെ ഇതേ ശ്രേണിയില്‍ S1 X (3kWh), S1 X (2kWh) എന്നിവയും വാങ്ങാനാകും.

S1 X (3kWh), S1 X (2kWh) എന്നിവ 999 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. S1 X (3kWh), S1 X (2kWh) സ്‌കൂട്ടറുകള്‍ യഥാക്രമം 99,999 രൂപയും 89,999 രൂപയുമാണ് പ്രാരംഭ വില. വിലകളെല്ലാം എക്‌സ്‌ഷോറൂമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി വരുന്നതോടെ എതിരാളികള്‍ക്ക് തൊടാന്‍ പറ്റാത്ത ഉയരത്തിലേക്കാകും ഓല പറക്കുക.

More from DriveSpark

Article Published On: Friday, December 22, 2023, 18:16 [IST]
English summary
Ola electric becomes first indian ev maker to achieve 2 5 lakh unit sales in a calendar year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X