ബൈക്ക് കമ്പനികളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഓല; ഇലക്ട്രിക് ബൈക്കുകള്‍ക്ക് പേരായി

ഏതൊരു കമ്പനിയും സ്വപ്‌നം കാണുന്ന വിജയത്തിന്റെ അത്യുന്നതിയിലാണ് ഓല ഇലക്ട്രിക് ഇപ്പോള്‍. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയുടെ ചെങ്കോല്‍ ഏറ്റെടുത്ത അവര്‍ പുതിയ സെഗ്‌മെന്റുകളിലേക്ക് കൂടി ആധിപത്യം വ്യാപിപ്പിക്കാന്‍ പോകുകയാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പ് പുതുക്കിയതിനൊപ്പം അവര്‍ അടുത്തിടെ തങ്ങളുടെ ഇലക്ട്രിക് ബൈക്ക് കണ്‍സെപ്റ്റുകളും പ്രാദര്‍ശിപ്പിച്ച് ബൈക്ക് കമ്പനികളെ വെല്ലുവിളിച്ചിരുന്നു.

വരാനിരിക്കുന്ന ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ പേരുകള്‍ ഓല ഇലക്ട്രിക് ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണിപ്പോള്‍. വരാന്‍ പോകുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി M1 സൈബര്‍ റേസര്‍, M1 അഡ്വഞ്ചര്‍, M1 ക്രൂയിസര്‍, ഡയമണ്ട് ഹെഡ് എന്നീ പേരുകളാണ് വ്യാപാരമുദ്ര ചാര്‍ത്തിയിരിക്കുന്നത്. പുത്തന്‍ മോട്ടോര്‍സൈക്കിളിനൊപ്പം തദ്ദേശീയമായ ബാറ്ററി ഡിസൈനിലും ഓല ഇലക്ട്രിക് ശ്രദ്ധ പതിപ്പിക്കുന്നുന്നുണ്ട്.

ola m1 cruiser bike

4680 ബാറ്ററി സെല്ലിന്റെ പ്രവര്‍ത്തനം ഓല ഇലക്ട്രിക് സിഇഒയും സഹ സ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ ഓഗസ്റ്റ് 15-ന് നടന്ന കസ്റ്റമര്‍ ഇവന്റില്‍ വിവരിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയുടെ തലവര തന്നെ മാറ്റിമറിച്ച കമ്പനിയായ ഓല സമാനമായ മാറ്റങ്ങള്‍ ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിലും കൊണ്ടുവരാനാണ് താല്‍പര്യപ്പെടുന്നത്. അതിനാല്‍ തന്നെ പഴുതടച്ച സാങ്കേതികതകളുടെ പിന്‍ബലത്തോടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗവും പിടിച്ചടക്കാനാണ് അവരുടെ നീക്കം.

അതിന്റെ ആദ്യ ഘട്ടമാണ് നാല് മോഡലുകള്‍ക്ക് ട്രേഡ്മാര്‍ക്ക് ചെയ്തത്. ഓല ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതില്‍ മൂന്നെണ്ണമാണ് ഫോര്‍മാലിറ്റി ചെക്ക് പാസ് ആയിരിക്കുന്നത്. ഫ്‌ലാഗ്ഷിപ്പ് മോഡലായ ഡയമണ്ട് ഹെഡിന്റെ പേരില്‍ ചില എതിര്‍പ്പുകള്‍ ഉണ്ട്. M1 ക്രൂയിസര്‍, M1 അഡ്വഞ്ചര്‍, M1 സൈബര്‍ റേസര്‍ എന്നീ പേരുകള്‍ക്കാണിപ്പോള്‍ ട്രേഡ്മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇവ ഫയല്‍ ചെയ്തത്.

ola m1 adventure trademark

M1 ശ്രേണിയിലെ M എന്നത് കൊണ്ട് 'മോട്ടോര്‍ സൈക്കിള്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇവയില്‍ M1 ക്രൂയിസര്‍ ഒരു ലോ-സ്ലംഗ് ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കാണ്. ഓഫ്-റോഡ് ഹാര്‍ഡ്വെയറുകളുള്ള ഒരു ഡ്യുവല്‍-സ്പോര്‍ട് മോട്ടോര്‍സൈക്കിളാണ് M1 അഡ്വഞ്ചര്‍. അതേസമയം M1 സൈബര്‍ റേസര്‍ ഒരു റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളാണെന്നാണ് തോന്നുന്നത്. പുത്തന്‍ എഞ്ചിനിയറിംഗില്‍ പണിതിറക്കാന്‍ പോകുന്ന ഡയമണ്ട് ഹെഡ് ആയിരിക്കും കമ്പനിയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിരയിലെ മുന്‍നിര മോഡല്‍.

ഓല പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പുകളില്‍ M1 സൈബര്‍ റേസര്‍ മാത്രമായിരുന്നു വര്‍ക്കിംഗ് പ്രോട്ടോടൈപ്പ്. അതിനാല്‍ തന്നെ ഓലയില്‍ നിന്ന് ആദ്യം വിപണിയില്‍ എത്താന്‍ പോകുന്നത് ഒരു റോഡ്‌സ്റ്റര്‍ ഇലക്ട്രിക് ബൈക്ക് ആകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഓല പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പുകളില്‍ ഏറ്റവും ആകര്‍ഷകവും M1 ക്രൂയിസറാണെന്ന് പറയാതിരിക്കാനാകില്ല. ഘട്ടം ഘട്ടമായിട്ടാകും ഓല ഇവ വിപണിയില്‍ എത്തിക്കുക. ആദ്യ മോഡല്‍ അടുത്ത വര്‍ഷം അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

ola m1 cyber racer trademark

വരാന്‍ പോകുന്ന ഇലക്ട്രിക് ബൈക്കുകളുടെ സാങ്കേതികവശങ്ങള്‍ ഇതുവരെ ഓല പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വീകരിച്ച നയം പിന്തുടരുകയാണെങ്കില്‍ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, ഫീച്ചറുകള്‍, വില എന്നിവയുടെ കാര്യത്തില്‍ ഇലക്ട്രിക് ബൈക്കുകളും ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പെട്രോള്‍ ബൈക്കുകളെ ഉപേക്ഷിച്ച് ആളുകള്‍ ഇലക്ട്രിക് ബൈക്കുകളിലേക്ക് കുടിയേറുന്ന കാഴ്ചയും നമുക്ക് കാണാനാകും.

പെര്‍ഫോമന്‍സ് അധിഷ്ഠിത ഇവികള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡാണ്. അള്‍ട്രാവയലറ്റ് f77 തന്നെ ഒരു മികച്ച ഉദാഹരണമാണ്. എന്നാല്‍ ഇത്തരം ഇവികളുടെ കാര്യത്തില്‍ വിലയാണ് ചെറിയ പ്രശ്‌നമാകുന്നത്. ഈ സാഹചര്യത്തില്‍ ആകര്‍ഷകമായ പ്രൈസ് പോയിന്റില്‍ ഇവ ലഭ്യമാക്കി തുടങ്ങിയാല്‍ ഓലക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഇതിനിടെ ഓല ഇലക്ട്രിക് പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുകയാണ് (ഐ.പി.ഒ).

ഒക്‌ടോബറില്‍ ഇതുമായി ബന്ധപ്പെട്ട റെഗുലേറ്ററി പേപ്പര്‍ സമര്‍പ്പിക്കാനാണ് പദ്ധതി. ഇതുവഴി 6,560 കോടി മുതല്‍ 8,200 കോടി രൂപവരെ സമാഹരണമാണ് കമ്പനി ഉന്നമിടുന്നത്. കമ്പനിക്ക് മൊത്തം 82,000 കോടി രൂപ അടിസ്ഥാനമൂല്യം വിലയിരുത്തിയായിരിക്കും ഐ.പി.ഒ. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെന്ന നേട്ടമാണ് ഐ.പി.ഒ വഴി ഓഹരി വിപണിയിലേക്ക് ചുവടുവച്ചാല്‍ ഓലയെ കാത്തിരിക്കുന്നത്.

82,000 കോടി രൂപയെന്ന അടിസ്ഥാന മൂല്യം ഉറപ്പിക്കാന്‍ സാധിച്ചാല്‍ ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ് എന്നിവയ്ക്ക് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടൂവീലര്‍ നിര്‍മാതാക്കള്‍ എന്ന നേട്ടവും ഓലക്ക് ലഭിക്കും. മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരയ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമകളാണ് മൂന്നാം സ്ഥാനക്കാരായ ഐഷര്‍ മോട്ടോര്‍സ്. 30 ശതമാനം വിപണി വിഹിതവുമായി ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് ഓല ഇപ്പോള്‍.

More from DriveSpark

Article Published On: Thursday, September 21, 2023, 13:03 [IST]
English summary
Ola electric bikes names trademarked all details you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X