മീമുണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ സൗജന്യമായി നേടാം

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓണ്‍ലൈന്‍ ക്യാബ് സര്‍വീസ് രംഗത്ത് പയറ്റിത്തെളിഞ്ഞ ഓല ഇലക്ട്രിക് വാഹന വ്യവസായത്തിലേക്ക് കാലെടുത്ത് വെച്ച് അവിടെയും വെന്നിക്കൊടി പാറിച്ചു. ചുരുങ്ങിയ കാലം കൊണ്ടാണ് ഹീറോ ഇലക്ട്രിക് കാലങ്ങളായി കൈയ്യടക്കി വെച്ച ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം ഓല കൈയ്യടക്കിയത്.

അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലകളില്‍ ഒന്നാണ് സഹ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിന്‍േറത്. ഓല ഇലക്ട്രിക്കുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. ഉപഭോക്താക്കളോട് സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനുമുള്ള പ്ലാറ്റ്‌ഫോമായി അദ്ദേഹം ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളെ കാണുന്നു. തുടക്കത്തില്‍ ഓണ്‍ലൈനായി മാത്രം വില്‍പ്പനക്കെത്തിയിരുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ ഓഫ്‌ലൈനായും വാങ്ങാം.

bhavish aggarwal

അതിന് മുന്നോടിയായി ഭവിഷ് അഗര്‍വാള്‍ അഭിപ്രായ സര്‍വേ നടത്തിയതും ട്വിറ്ററിലൂടെയായിരുന്നു. അതിന് പിന്നാലെയാണ് ഓല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചത്. അതുപോലെ തന്നെ ഓല കസ്റ്റമേഴ്‌സിനും പൊതുജനങ്ങള്‍ക്കുമായി ഭവിഷ് ഓണ്‍ലൈനില്‍ നിരവധി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പുതിയ ഒരു പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് ഭവിഷ് ഇപ്പോള്‍. 'മീം ഫെസ്റ്റ്' ആണ് സംഗതി.

പെട്രോള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രസകരമായ മീമുകള്‍ പങ്കുവെക്കാനാണ് ഭവിഷ് ട്വിറ്ററാറ്റികളോട് ആവശ്യപ്പെട്ടത്. മീമുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ഡിജിറ്റല്‍ ലൈഫിന്റെ ഭാഗമായ മീമുകള്‍ വെറും ഒരു ചിത്രം കൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ സംവദിക്കുന്നു. ഏറ്റവും മികച്ച മീം ഒരുക്കുന്നയാള്‍ക്ക് ഓല S1 പ്രോ സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കുമെന്ന് ഭവിഷ് അറിയിച്ചു. തൊട്ടുപിന്നാലെ മീം പ്രളയം തന്നെയാണ് ട്വിറ്ററില്‍. അതില്‍ ചില രസകരമായ മീമുകള്‍ നമുക്ക് നോക്കാം.

ola meme contest

ഇന്ധനവില ഒരു സുപ്രഭാതത്തില്‍ കുതിച്ചുയര്‍ന്ന സമയങ്ങളുണ്ട്. വില വര്‍ധനവ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇന്ധന സ്‌റ്റേഷനുകളില്‍ കാണപ്പെടുന്ന തിരക്കുണ്ട്. അത്തരത്തിലുള്ള ദിവസങ്ങളെ സൂചിപ്പിക്കുന്ന ഒരു മീമാണ് ഒന്ന്. കഴിയുന്നത്ര ഇന്ധനം ലഭിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓരോ ഉപഭോക്താവിനും നല്‍കുന്ന ഇന്ധനം പരിമിതപ്പെടുത്തുന്നു. എന്നാല്‍, ഇവി ഉടമകളെ ഇത് ബാധിക്കുന്നതേയില്ലെന്ന് വരച്ച് കാണിക്കുകയാണ് ഈ മീം.

വിഖ്യാതമായ ഷിബ ഇനു ചീംസും ഈ വിഷയത്തില്‍ മീമായി. പെട്രോള്‍ വിലയും ഡീസല്‍ വിലയും പരസ്പരം പോരടിക്കുന്നത് കാണാം. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ആയതിനാല്‍ തന്നെ ഇവയുടെ വിലയില്‍ വലിയ മാറ്റം കാണാനാകില്ല. എന്നാല്‍ ഇത് ഇവി ഉപയോക്താക്കളെ ബാധിക്കുന്നില്ലെന്ന് മീം വ്യക്തമാക്കുന്നു. ഹിറ്റ് സിനിമ രംഗങ്ങള്‍ ഉപയോഗിച്ചുള്ള മീമുകളും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ola meme contest

'വേതാളം' എന്ന സിനിമയില്‍ അജിത് കുമാറിന്റെ ഭാവപ്രകടനങ്ങളിലെ മാറ്റങ്ങള്‍ പ്രകടമാക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ സീന്‍ വളരെ കൈയ്യടി നേടിയിരുന്നു. അനുസരണയില്‍ നിന്ന് ആധിപത്യത്തിലേക്കുള്ള സുഗമമായ പരിവര്‍ത്തനങ്ങളിലൊന്ന് കാണിക്കുന്നതാണ് ഈ രംഗം. ഇത് പിന്നീട് സ്ഥിരം മീം ടെപ്ലേറ്റുകളില്‍ ഒന്നായി മാറി. ഇന്ധന വില വര്‍ധനവിന്റെ സമയത്ത് പെട്രോള്‍, ഡീസല്‍ കാറുടമകളും കെടിഎം ബൈക്ക് ഉടമയും സങ്കടപ്പെടുമ്പോള്‍ പ്ലാറ്റിന ഉടമ, സിഎന്‍ജി കാര്‍ ഉടമ, ഇലക്ട്രിക് ടൂവീലര്‍ ഉടമകള്‍ ചിരിക്കുന്നതുമാണ് മീമിന്റെ ഉള്ളടക്കം.

സിനിമയിലെ സീനിന്റെ പരിവര്‍ത്തനത്തിന് സമാനമായാണ് ഇത് കാണിക്കുന്നത്. ഇങ്ങനെ നിരവധി മീമീകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മീമുകളും ട്രോളുകളും പടച്ചുവിട്ട് ആളുകളെ രസിപ്പിക്കുന്ന ആളാണോ. എങ്കില്‍ ഒരു മീം തയാറാക്കാന്‍ നോക്കെന്നേ. മികച്ച മീം ഒരുക്കുന്ന വ്യക്തിക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് സമ്മാനം.

More from DriveSpark

Article Published On: Wednesday, May 31, 2023, 11:16 [IST]
English summary
Ola electric meme fest winner will get ola s1 pro special edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X