സ്‌കൂട്ടറാക്കണ്ട ഇലക്ട്രിക് ബൈക്ക് തന്നെ വാങ്ങാം; ഓല മോട്ടോര്‍സൈക്കിള്‍ അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഇന്ത്യയില്‍ വര്‍ഷങ്ങള്‍ മുമ്പ് തന്നെ നിരവധി ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടായിരുന്നു. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് കാണുന്ന രീതിയില്‍ ട്രെന്‍ഡിംഗ് ആക്കുന്നതിലും ഈ വിഭാഗത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച കമ്പനിയാണ് ഓല ഇലക്ട്രിക്. ഓരോ വര്‍ഷവും ഓല ഇലക്ട്രിക് പുതുതായി എന്താണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് ഇവി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

അവരുടെ ആവേശം ഉയര്‍ത്തുന്ന തരത്തിലുള്ള ടീസറുകളും മറ്റുമായി ഓല ഹൈപ്പ് കൂട്ടുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് അത്ര പ്രചാരമില്ല. എന്നാല്‍ ഉടന്‍ അതിന് മാറ്റം വരാന്‍ പോകുകയാണ്. കാരണം ഓല ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ (Ola Electric Motorcycle) ഉടന്‍ കളംപിടിക്കാന്‍ എത്തും.

ola electric bike teased

അതിന്റെ സൂചനകളുമായി ഓലയുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രം കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഓഗസ്റ്റ് 15-ന് നടക്കാന്‍ പോകുന്ന ഇവന്റില്‍ ഓല പുത്തന്‍ ഉല്‍പ്പന്നം അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനൊപ്പം ചടങ്ങില്‍ MoveOS 4 അവതരിപ്പിക്കുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചു.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അപ്ഡേറ്റ് ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. മൂടുപടത്തിന കീഴില്‍ മറഞ്ഞിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ചിത്രമാണ് ഭവിഷ് പങ്കുവെച്ചിരിക്കുന്നത്. പിന്നില്‍ ഷാര്‍പ്പ് ടെയിലുകളുള്ള ഒരു സ്‌പോര്‍ട്ടിയര്‍ ഇലക്ട്രിക് ബൈക്ക് ആയിരിക്കും ഇതെന്നാണ് സൂചന. ഡിസൈനില്‍ കെടിഎം ആര്‍സി സീരീസ് മോട്ടോര്‍സൈക്കിളുകളോട് സാമ്യത പുലര്‍ത്തുന്നതായി തോന്നുന്നു.

ഓലയുടെ കന്നി ഇലക്ട്രിക് ബൈക്കിന്റെ പ്രീ-പ്രൊഡക്ഷന്‍ അല്ലെങ്കില്‍ കണ്‍സെപ്റ്റ് മോഡല്‍ ആയിരിക്കും ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചേക്കുക. ഓല ഇലക്ട്രിക് തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നതിന് ധാരാളം മോട്ടോര്‍സൈക്കിളുകളെ മാനദണ്ഡമാക്കുന്നു. വിവിധ സെഗ്‌മെന്റുകളിലായി ഒരുപിടി മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഓല പ്രവര്‍ത്തിക്കുന്നത്. ഇതുവഴി തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ ഐസിഇ യുഗത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.

MoveOS 4-ലേക്ക് വന്നാല്‍ ഇത് ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പുതിയ ഫീച്ചറുകള്‍ തുന്നിച്ചേര്‍ക്കും. പാര്‍ട്ടി മോഡിന്റെ വിപുലീകരണമായേക്കാവുന്ന കണ്‍സേര്‍ട്ട് മോഡ് ആണ് MoveOS 4-നൊപ്പം അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഒരു സവിശേഷ ഫീച്ചര്‍. പാര്‍ട്ടി മോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലൈറ്റുകള്‍ അതില്‍ പ്ലേ ചെയ്യുന്ന മ്യൂസിക്കുമായി സമന്വയിപ്പിക്കുന്നു. എന്നാല്‍ കണ്‍സേര്‍ട്ട് മോഡില്‍ ഒന്നിലധികം സ്‌കൂട്ടറുകള്‍ക്കിടയില്‍ ലൈറ്റുകളും മ്യൂസിക്കും ഏകോപിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ഇതുകൂടാതെ സ്‌കൂട്ടറിലേക്ക് കൂടുതല്‍ മൂഡ്‌സ് ചേര്‍ക്കാനാണ് ഓല ഇലക്ട്രിക്കിന്റെ പ്ലാന്‍. ഡിജിറ്റല്‍ ഡിസ്പ്ലേയ്ക്കുള്ള വ്യത്യസ്ത ഹോം സ്‌ക്രീനുകളാണ് അടിസ്ഥാനപരമായി മൂഡ്സ്. റൈഡര്‍ തിരഞ്ഞെടുത്ത മൂഡിനെ അടിസ്ഥാനമാക്കി സ്‌കൂട്ടറിന്റെ ആക്‌സിലറേഷന്‍ ശബ്ദം മാറുന്നു. ലൈറ്റ്, ഓട്ടോ, ഡാര്‍ക്ക് എന്നിങ്ങനെ മൂന്ന് മൂഡ് ഓപ്ഷനുകളാണ് ഓഫറിലുള്ളത്.

ഇവക്കൊപ്പം തങ്ങള്‍ മാപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യം ഓല സിഇഒ ഭവിഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഓല മാപ്സ് എന്ന് വിളിക്കപ്പെടുന്ന ഈ മാപ്പുകള്‍ ആയിരിക്കും ഭാവിയില്‍ ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ നാവിഗേഷന്‍ ഓപ്ഷനുകള്‍ക്കായി ഉപയോഗിക്കുക. പുതിയ മാപ്പുകളുടെ സഹായത്തോടെ ഓല ഏഥര്‍ ട്രിപ്പ് പ്ലാനര്‍ പോലുള്ള ഒരു ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

മതിയായ ചാര്‍ജില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ എവിടെയാണ് ചാര്‍ജ് ചെയ്യേണ്ടതെന്ന് എന്ന് കാണിക്കുന്നതിനാല്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ റൈഡര്‍ക്ക് ഏറെ സഹായകമാണ് ഈ സംവിധാനം. 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച S1 എയറാണ് ഓലയുടെ പോര്‍ട്‌ഫോളിയോയിലെ ഇപ്പോഴത്തെ എന്‍ട്രി ലെവല്‍ മോഡല്‍. ഇതിന് പുറമെ താങ്ങാനാവുന്ന മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പണിപ്പുരയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി.

ഓല S1X എന്ന് വിളിക്കപ്പെടുന്ന ഈ ഇവിയുടെ വില 1 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഓഗസ്റ്റ് 15-ന് നടക്കുന്ന ഇവന്റില്‍ ഇതും അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ പ്ലാറ്റ്ഫോമിലായിരിക്കും ഓല S1X പണിതിറക്കുക. ഭാവിയില്‍ നിരവധി ഇവികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ വരും. ഓല S1 എയറിന്റെ വീലുകള്‍, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, മറ്റ് ഹാര്‍ഡ്വെയര്‍ ഘടകങ്ങള്‍ എന്നിവ പുതിയ ഉല്‍പ്പന്നത്തില്‍ പങ്കിട്ടേക്കും. നിര്‍മാണച്ചെലവ് ലാഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുക.

More from DriveSpark

Article Published On: Saturday, August 12, 2023, 13:40 [IST]
English summary
Ola electric motorcycle teased to unveil on 15th august details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X