ഇന്ത്യക്കാര്‍ക്ക് 'കാതല്‍' ഓലയോട്! നവംബറില്‍ വിറ്റ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം അമ്പരപ്പിക്കും

ഇക്കുറി ഉത്സവ സീസണില്‍ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്കളുടെ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. ഇത് വില്‍പ്പനയില്‍ പ്രതിഫലിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹന രജിസ്ട്രേഷന്‍ 2023 നവംബറില്‍ 14 ശതമാനം വര്‍ധിച്ച് 85,000 യൂണിറ്റ് കടന്നു. നവംബര്‍ 30-ലെ വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ഒക്ടോബറിലെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന ഏകദേശം 75000 ആയിരുന്നു. ദീപാവലി അരങ്ങേറിയ നവംബറില്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായി.

ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കാണ്. നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ബമ്പര്‍ വില്‍പ്പന നേടിയിരിക്കുകയാണ് ഓല. നവംബറില്‍ 30,000 യൂണിറ്റ് ഇവികള്‍ വിറ്റഴിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് പ്രതിമാസ വില്‍പ്പന നേടിയതായി ഓല വെള്ളിയാഴ്ച അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82 ശതമാനം വളര്‍ച്ചയാണ് ഓല രേഖപ്പെടുത്തിയത്.

ola electric scooter

നവംബറില്‍ 35 ശതമാനം വിപണി വിഹിതമാണ് ഓല കൈയ്യടക്കിയത്. 2022 സെപ്റ്റംബര്‍ മുതല്‍ തുടര്‍ച്ചയായി അഞ്ച് പാദങ്ങളിലായി ഓല ഇലക്ട്രിക്കാണ് വിപണിയില്‍ ഒന്നാം സ്ഥാനത്ത്. വിപുലീകരിച്ച S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പിനെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഓല S1 പ്രോക്കും S1 എയറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇവ ഉത്സവ സീസണില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ചോയിസായി മാറുകയും ചെയ്തതായി കമ്പനി പറഞ്ഞു.

ശ്രദ്ധേയമായ പെര്‍ഫോമന്‍സിനൊപ്പം മികച്ച ഓഫറുകളും കൂടി നല്‍കിയതോടെ S1 പ്രോയും S1 എയറും അതത് വിഭാഗങ്ങളിലെ ഏറ്റവും മികച്ച ചോയ്‌സുകളായി മാറി. ഒന്നുമില്ലായ്മയില്‍ നിന്നും രണ്ടു വര്‍ഷം കൊണ്ട് 3.38 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുകയെന്ന സ്വപ്ന സമാനമായാ നേട്ടമാണ് ഓല സ്വന്തമാക്കിയത്. രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ മൂന്നിലൊന്നു വില്‍പന സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ola electric scooter

കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്കും സിംഗപ്പൂരിലെ ടെമാസെകും തയാറായിരുന്നു. ഏകദേശം 45,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഓല വളര്‍ന്നിട്ടുണ്ട്. 2023 ഓഗസ്റ്റ് 15-ന് നിലവിലെ സ്‌കൂട്ടറുകളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ക്കൊപ്പം പുതിയ സ്‌കൂട്ടറും പുറത്തിറക്കി ഇന്ത്യയിലെ ഐസിഇ യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ ആവര്‍ത്തിച്ചിരുന്നു. പ്രതിവര്‍ഷം 20 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നതിലേക്ക് ഓല മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ഉത്സവകാലത്ത് മുമ്പും വന്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് വില്‍പ്പന വാരിയ ചരിത്രമുള്ള ഓല ഇക്കുറിയും ഭാരത് ഇവി ഫെസ്റ്റ് എന്ന പേരില്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഓഫറുകളുടെ ഭാഗമായി 24,500 രൂപ വരെ വില വരുന്ന ആനുകൂല്യങ്ങളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സൗജന്യ വിപുലീകൃത ബാറ്ററി വാറണ്ടി പ്രോഗ്രാം, എക്സ്ചേഞ്ച് ബോണസുകള്‍, സമഗ്രമായ വാറണ്ടിയില്‍ വന്‍ കിഴിവുകള്‍, ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകള്‍ എന്നിവയാണ് ഓലയുടെ വെടിക്കെട്ട് ദീപാവലി ഓഫറുകളില്‍ ഉള്‍പ്പെട്ടത്.

ola electric scooter

ഓല S1 പ്രോയുമായി പഴയ ഐസി എഞ്ചിന്‍ ഇരുചക്രവാഹനം എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരെ ആനുകൂല്യവും നല്‍കിയിരുന്നു. S1 എയര്‍, S1 X+ എന്നീ ഇവികള്‍ക്ക് 5,000 രൂപ വരെയായിരുന്നു എക്സ്ചേഞ്ച് ബോണസ് നല്‍കിയത്. നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

1,47,499 രൂപയ്ക്കാണ് ഓല മുന്‍നിര മോഡലായ S1 പ്രോ ജെന്‍2 വില്‍പ്പനക്കെത്തിക്കുന്നത്. അതേസമയം 1,19,999 രൂപയാണ് ഓല S1 എയറിന്റെ വില. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്ത്യം കാണുന്നതിനായി ഓല കുറഞ്ഞ വിലയില്‍ S1X സീരീസ് പുറത്തിറക്കിയത്. S1X, S1 X+, S1 X (3kWh), S1 X (2kWh) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇത് അവതരിപ്പിച്ചത്.

S1 X+ ഇപ്പോള്‍ 1,09,999 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. S1 X (3kWh), S1 X (2kWh) എന്നിവയ്ക്കുള്ള റിസര്‍വേഷന്‍ വിന്‍ഡോ 999 രൂപയ്ക്ക് തുറന്നിരിക്കുന്നു. S1 X (3kWh), S1 X (2kWh) സ്‌കൂട്ടറുകള്‍ യഥാക്രമം 99,999 രൂപയും 89,999 രൂപയുമാണ് പ്രാരംഭ വില.

More from DriveSpark

Article Published On: Friday, December 1, 2023, 16:31 [IST]
English summary
Ola electric registers highest ever monthly sales with 30000 units in november 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X