ഇത്രയും കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍! ഓലയില്ലാത്ത വീടില്ലെന്ന തരത്തിലേക്കാണല്ലോ പോക്ക്

കൂടുതല്‍ ഉപഭോക്താക്താക്കള്‍ക്ക് ഫെയിം II ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂണിലാണ് ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടെങ്കിലും നമ്പര്‍ വണ്‍ കമ്പനിയായ ഓല ഇലക്ട്രിക് വീണ്ടും ട്രാക്കില്‍ കയറിയിരിക്കുകയാണ്. ഓല ഇലക്ട്രിക് ഇപ്പോള്‍ 2023 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പരസ്യപ്പെടുത്തി.

ഓലയുടെ പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി 2023 ഓഗസ്റ്റ് മാസത്തില്‍ 19,000-ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനമാണ് വളര്‍ച്ച. ഇതൊരു വന്‍ മുന്നേറ്റമാണെന്ന് പറയേണ്ടതില്ലെല്ലോ. 30 ശതമാനം വിപണി വിഹിതവുമായി ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിനെ നയിക്കുകയാണ് ഓലയിപ്പോള്‍.

ola s1 range

ഓഗസ്റ്റ് 15-നാണ് ഓല ഇലക്ട്രിക് അവരുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി പുതുക്കിയത്. ടോപ്‌സ്‌പെക് വേരിയന്റായ S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കിയതിനൊപ്പം താങ്ങാവുന്ന വിലയില്‍ S1X എന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കി. ഇത് ഓലയെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് വേണം കരുതാന്‍. വെറും രണ്ടാഴ്ച കൊണ്ട് 75000 ബുക്കിംഗുകളാണ് പുതിയ ഓല S1 റേഞ്ച് വാരിക്കൂട്ടിയത്.

സമീപകാലത്തായി ഉല്‍പാദനം കൂട്ടാനായി ഓല തങ്ങളുടെ പ്ലാന്റ് വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഓല തങ്ങളുടെ പ്ലാന്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളാക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ ഒല ഇലക്ട്രിക് ആകെ 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നുണ്ട്. S1 പ്രോ, S1 എയര്‍, S1X+ എന്നിവക്കൊപ്പം S1X ഇലക്ട്രിക് സ്‌കൂട്ടറും ലഭ്യമാണ്. 3 kWh, 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഓല S1X ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം.

ola s1 air delivery

ഈ സ്‌കൂട്ടറുകള്‍ എല്ലാം ഇപ്പോള്‍ കമ്പനിയുടെ രണ്ടാം തലമുറ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇവയിലെ ഏറ്റവും വില കൂടിയ മോഡല്‍. 1,47,499 രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില. ഫ്രണ്ടില്‍ ഡ്യുവല്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഫ്‌ലാറ്റ് ഫേ്‌ലാര്‍ബോര്‍ഡ്, ഭാരം കുറഞ്ഞ ഷാസി എന്നീ മാറ്റങ്ങളോടെയാണ് ഓല S1 പ്രോ ജെന്‍2 വിപണിയില്‍ എത്തിയത്.

മണിക്കൂറില്‍ 120 കി.മീ ടോപ് സ്പീഡുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റചാര്‍ജില്‍ 195 കിലോമീറ്റര്‍ ആണ് റേഞ്ച് പറയുന്നത്. സെപ്റ്റംബര്‍ മധ്യത്തോടെ ഇതിന്റെ ഡെലിവറി ആരംഭിക്കും. ഇതിന് തൊട്ടുതാഴെയുള്ള ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ 1,19,999 രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. 3 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ചാര്‍ജില്‍ 151 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം.

ola s1 pro gen 2

മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ടോപ്‌സ്പീഡ്. ഇന്ത്യയിലെ നൂറിലേറെ നഗരങ്ങളില്‍ ഇതിന്റെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. 1,09,999 രൂപയാണ് ഓല S1X+ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. ഡെലിറി അടുത്ത മാസം ആരംഭിക്കും. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3 kWh ബാറ്ററി ഓപ്ഷന്‍ മോഡലിന് 99,999 രൂപയും 2 kWh ബാറ്ററി ഓപ്ഷന്‍ മോഡലിന് 89,999 രൂപയുമാണ് വില വരുന്നത്.

മുകളില്‍ പറഞ്ഞതെല്ലാം എക്‌സ്‌ഷോറൂം വിലയാണ്. ഓല S1X എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിതരണം ഡിസംബറിലാണ് ആരംഭിക്കുക. എല്ലാ വില പരിധിയിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ടുവന്നതോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ഓല ഇലക്ട്രിക്കിന് സാധിക്കും. ഓല ഇലക്ട്രിക് നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമാണ് വില്‍ക്കുന്നത്.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓല ഇലക്ട്രിക് 4 പുതിയ ഇലക്ട്രിക് ബൈക്ക് കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചിരുന്നു. സമീപഭാവിയില്‍ ഇവയും വിപണിയില്‍ എത്തും. ഇലക്ട്രിക് ബൈക്കുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് കാറുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഓല ഇലക്ട്രിക്കിന് പദ്ധതിയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന ലോകത്തെ അനിഷേധ്യ സാന്നിധ്യമാകാനാണ് ഓലയുടെ ശ്രമം.

More from DriveSpark

Article Published On: Friday, September 1, 2023, 11:13 [IST]
English summary
Ola electric sales august 2023 sold over 19000 electric scooters details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X