വില കൂടുന്നതിന് മുമ്പ് ഇരച്ചെത്തി ജനങ്ങള്‍; ഓലക്ക് റെക്കോഡ് വില്‍പ്പന

ലോ സ്പീഡില്‍ പിച്ച വെച്ച ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഇന്ന് ഹൈസ്പീഡില്‍ കുതിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രം ഇലക്ട്രിക് ടൂവീലറുകള്‍ക്കുള്ള സബ്‌സിഡി കുറച്ചത് ആ കുതിപ്പിന് സഡന്‍ബ്രേക്ക് ഇടുമോ എന്ന ആകാംക്ഷയാണ് ഏവര്‍ക്കുമുള്ളത്. എന്നാല്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ റെക്കോഡ് വില്‍പ്പനയാണ് കമ്പനികള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറക്കാന്‍ പോകുന്ന വാര്‍ത്ത വന്നിരുന്നു. ജൂണ്‍ 01 മുതലാണ് അത് പ്രാബല്യത്തില്‍ വന്നത്. സബ്‌സിഡി കുറയുമ്പോള്‍ വില കൂടുമെന്ന് മനസ്സിലാക്കി ജനങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ തിക്കിത്തിരക്കിയതാകാം ഇവി വില്‍പ്പനയില്‍ പോയ മാസം ഉയര്‍ച്ചയുണ്ടാകാന്‍ കാരണം. സബ്‌സിഡി കുറഞ്ഞതോടെ ഒന്നാ നമ്പര്‍ കമ്പനിയായ ഓലയടക്കം വില ഉയര്‍ത്തിയിരുന്നു.

ola electric

എങ്കിലും 2023 മെയ് മാസത്തില്‍ 35,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായാണ് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓലയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇതോടെ മൊത്തത്തിലുള്ള ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഓലക്കായി. സെഗ്‌മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ഓല കൈയ്യടക്കി വെച്ചിരിക്കുന്നത്.

പ്രതിവര്‍ഷ വളര്‍ച്ച 300 ശതമാനത്തിലധികമാണെന്ന കാര്യമാണ് അതിശയകരം. സാമ്പത്തി വര്‍ഷത്തിലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും വിപണിയില്‍ മുമ്പന്‍മാര്‍ ഓല തന്നെയായിരുന്നു. ഓരോ മാസം കഴിയും തോറും വില്‍പ്പന ഗണ്യമായി ഉയരുന്നതായും രാജ്യത്തെ ഇവി വിപ്ലവത്തിന് ഓലയാണ് സ്ഥിരമായി നേതൃത്വം നല്‍കുന്നതെന്നും കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

ola s1

രാജ്യത്ത് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് ഈ മാസം വെട്ടിക്കുറച്ചത്. ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായാണ് കുറച്ചത്.

സബ്സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഓല രാജ്യത്ത് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലാണ് ഇപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. S1, S1 'പ്രാ, S1 എയര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാം. ഇതില്‍ എന്‍ട്രി ലെവല്‍ ഇവിയായ S1 എയറിന്റെ ഡെലിവറി അടുത്ത മാസം മാത്രമേ ആരംഭിക്കുകയുള്ളൂ.

ola experience center

എന്‍ട്രി ലെവല്‍ മോഡലായ ഓല S1 എയര്‍ 2kWh, 3kWh, 4kWh ബാറ്ററി പായ്ക്കുകളുമായാണ് എത്തുന്നത്. 84999, 99999, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ വില വരുന്നത്. ഇവയുടെ വിലയില്‍ മാറ്റമില്ല. മിഡ്-സ്പെക്ക് S1 സ്‌കൂട്ടറിന് 2kWh ബാറ്ററിയും 3kWh യൂണിറ്റുമുള്ള രണ്ട് വേരിയന്റുകളാണുള്ളത്. ചെറിയ ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

2kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് 99,999 രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് നേരത്തെ 1.15 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ വില 15,000 രൂപ കൂടി 1.30 ലക്ഷമായി. ഓലയുടെ ടോപ് സ്പെക് ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോക്കും 15,000 രൂപയാണ് കൂടിയത്.

1.40 ലക്ഷം രൂപയാണിപ്പോള്‍ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് മുടക്കേണ്ടത്. സബ്സിഡികള്‍ ഗണ്യമായി കുറഞ്ഞുവെങ്കിലും അതിന്റെ ആഘാതം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് കമ്പനി പറയുന്നത്. അടുത്ത കാലത്തായി ഓല റേഞ്ച് ടോപിംഗ് വേരിയന്റായ S1 പ്രോയുടെ വില കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ S1 പ്രോയുടെ വില വീണ്ടും അതിന്റെ ലോഞ്ച് പ്രൈസില്‍ എത്തി നില്‍ക്കുന്നുവെന്നതാണ് കാര്യം.

ola experience center

1.40 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചപ്പോള്‍ വില്‍പ്പന ഓലക്ക് വില്‍പ്പന കുറഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് ഓല ഓഫറുകള്‍ നല്‍കി വില്‍പ്പന പിടിച്ചത്. എന്നാല്‍ പുതിയ വില വര്‍ധനവിനെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുമെന്നതിന് അനുസരിച്ചായിരിക്കും വരും മാസത്തെ വില്‍പ്പന കണക്കുകള്‍. അടുത്ത കാലത്തായി ഓല അവരുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വിപുലീകരിക്കുന്ന തിരക്കില്‍ കൂടിയാണ്.

ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഓല അവരുടെ 600-ാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നത്. 2023 ഓഗസ്റ്റ് മാസത്തോടെ ഷോറൂമുകളുടെ എണ്ണം 1,000 ആക്കി ഉയര്‍ത്താനാണ് ഓലയുടെ പദ്ധതി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് ഈ കേന്ദ്രങ്ങള്‍ കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങള്‍ കസ്റ്റമേഴ്‌സിന് സൗകര്യപ്രദമായ ഒരു സ്ഥലത്ത് നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇലക്ട്രിക് കാറും സമീപ ഭാവിയില്‍ തന്നെ ഓല പുറത്തിറക്കും.

More from DriveSpark

Article Published On: Friday, June 2, 2023, 14:28 [IST]
English summary
Ola electric sales may 2023 sold over 35000 unit electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X