നവരാത്രിക്ക് ഇന്ത്യക്കാര്‍ ഇരച്ചെത്തിയത് ഓല സ്‌കൂട്ടര്‍ വാങ്ങാന്‍! ഒറ്റമാസം വില്‍പ്പന 24000 ഇവികള്‍

ഇരുചക്ര വാഹനങ്ങള്‍ക്കായാലും കാറുകള്‍ക്കായാലും ബമ്പര്‍ വില്‍പ്പന നടക്കുന്ന മാസങ്ങളാണ് ഒക്ടോബറും നവംബറും. ഒക്ടോബറില്‍ നവരാത്രി, ദസറ ആഘോഷങ്ങളും നവംബറില്‍ ദീപാവലിയുള്ളതിനാല്‍ വണ്ടിക്കമ്പനികളുടെ ഷോറൂമുകളിലേക്ക് ജനങ്ങള്‍ ഒഴുകുന്ന സസമയമാണ് ഇത്. ഈ വര്‍ഷവും നിരവധി വാഹന നിര്‍മാതാക്കാള്‍ കിടിലന്‍ ഓഫറുകളുമായി ജനങ്ങളെ ആകര്‍ഷിച്ചിരുന്നു.

എല്ലാ വാഹന നിര്‍മ്മാതാക്കള്‍ക്കും ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തുന്നത് ഉത്സവ സീസണിലാണ്. എന്നും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഈ അവസരം സമര്‍ത്ഥമായി വിനിയോഗിക്കുന്ന ഓല ഇലക്ട്രിക്ക് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. നവരാത്രി, ദസറ ആഘോഷത്തിന്റെ ആവേശത്തില്‍ ഒക്ടോബറില്‍ ഇന്ത്യയിലുടനീളം 24,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ola sales during navratri dussehra

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വില്‍പ്പന രണ്ടര മടങ്ങ് വര്‍ധിച്ചതായാണ് ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നതും ഓലയാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏകദേശം 35 ശതമാനം വിപണി വിഹിതമാണ് ഓലക്കുള്ളത്.

ദീപാവലി വരാനിരിക്കുന്നതിനാല്‍ നവംബറിലും ഇതേ മുന്നേറ്റം തുടരാന്‍ സാധിക്കുമെന്നാണ് ഓല ഇലക്ട്രിക്കിന്റെ പ്രതീക്ഷ. രാജ്യത്തുടനീളമുള്ള നിരവധി ഉപഭോക്താക്കളും ആ സമയത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ വില്‍പ്പനയില്‍ ഇതേ താളം നിലനിര്‍ത്താന്‍ സാധിച്ചേക്കും. ഈ വര്‍ഷം ഒക്ടോബറില്‍ ഓല മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ഈ കലണ്ടര്‍ വര്‍ഷം പിറന്ന് ആദ്യ 10 മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കാനും തങ്ങള്‍ക്ക് സാധിച്ചതായി ഓല ഇലക്ട്രിക് അറിയിച്ചു.

ola sales during navratri dussehra

ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക ഇവി കമ്പനി തങ്ങളാണെന്നാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓല അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി-ഒക്ടോബര്‍ കാലയളവില്‍ ഒരു ലക്ഷം യൂണിറ്റുകളായിരുന്നു തങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നതെന്നും ഇക്കുറി 100 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചതായും ഓല പറഞ്ഞു. ഉത്സവകാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓല ഭാരത് ഇവി ഫെസ്റ്റും ഓല ഒക്ടോബര്‍ 16-ന് പ്രഖ്യാപിച്ചിരുന്നു.

7000 രൂപ വിലമതിക്കുന്ന 5 വര്‍ഷത്തെ ബാറ്ററി വാറണ്ടി, എക്‌സ്‌ചേഞ്ച് ബോണസുകള്‍ ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പാര്‍ട്നര്‍ ബാങ്കുകളില്‍ നിന്ന് 7,500 രൂപ വരെ ഡിസ്‌കൗണ്ടും സീറോ ഡൗണ്‍ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 5.99 ശതമാനം വരെ കുറഞ്ഞ പലിശ നിരക്ക് എന്നിവയുള്‍പ്പെടെയുള്ള ഫിനാന്‍സ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കൂടാതെ ഈ ഉത്സവകാലത്ത് ഓല S1 പ്രോ ജെന്‍2 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഒരു S1 X+ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. ഓല കെയര്‍ പ്ലസിനുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും പുതിയ S1 പ്രോ ജെന്‍ 2 വാങ്ങുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍ വേറെയുമുണ്ട്. നിലവിലുള്ള ലൈനപ്പിലുടനീളം ഇ-സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ ബാറ്ററി വാറണ്ടി സൗജന്യമായി നല്‍കുന്ന പരിപാടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം വാങ്ങിയ ഒരു ഉപഭോക്താവ് അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പരിചയക്കാരെയോ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ശുപാര്‍ശ ചെയ്താല്‍ ആ ഉപഭോക്താവിന് ഓരോ റഫറലിനും 2000 രൂപ ലഭിക്കുമെന്നും ഓല അറിയിച്ചു. എക്സ്ചേഞ്ച് ഓഫറും അഞ്ച് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

പഴയ പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇവിയിലേക്ക് മാറിയാല്‍ 10,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി നേടാന്‍ സാധിക്കുക. നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യയില്‍ വില്‍ക്കുന്നത്. S1X ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മോഡല്‍. മുമ്പ് വില്‍പ്പനക്കെത്തിയിരുന്ന S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ നിര്‍ത്തലാക്കി. S1 എയര്‍ ആണ് മിഡ് റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടര്‍. അതേസമയം S1 പ്രോ ജെന്‍2 ആണ് കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടർ.

More from DriveSpark

Article Published On: Tuesday, October 31, 2023, 18:50 [IST]
English summary
Ola electric sales october 2023 sold 24000 scooters during navratri and dussehra details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X