ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ കടലില്‍ ഇറക്കിയാല്‍ എന്ത് സംഭവിക്കും? വൈറലായി വീഡിയോ

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോപ്പുലറാകുന്ന കാലമാണ്. നമ്മുടെ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ കാലമായാല്‍ പിന്നെ വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളുമെല്ലാം നിറയുന്ന സാഹചര്യമുണ്ടാകും. ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ അവയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ഇലക്ട്രിക് ടൂവീലര്‍ ഉടമകള്‍ക്ക് സംശയമുണ്ടാകും. അതിന് ഉത്തരം പരീക്ഷിച്ച് കണ്ടെത്താന്‍ തന്നെ തുരുമാനിക്കുകയായിരുന്നു ഒരു യൂട്യൂബര്‍.

ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഓല. തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഓലയുടെ ഇവികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ പരാതികളും പ്രശ്‌നങ്ങളും പരിഹരിച്ച് ഓല വിപണിയില്‍ നമ്പര്‍ വണ്‍ ആയി മാറി. ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇവിടെ നമ്മുടെ യൂട്യൂബര്‍ പരീക്ഷണത്തിനായി എടുത്തത്.

youtuber rides ola s1 pro electric scooter into sea

യൂട്യൂബറായ അകി ഡി ഹോട് പിസ്റ്റണ്‍സ് Aki D Hot Pistonz ആണ് തന്റെ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുമായി കഠിന പരീക്ഷണത്തിനിറങ്ങിയത്. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും തീവ്രമായ പരീക്ഷണം നടത്താന്‍ തന്നെ യുവാവ് തീരുമാനിക്കുകയായിരുന്നു. സംഭവം എന്തെന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കടലില്‍ ഇറക്കി പരീക്ഷിക്കാനായിരുന്നു യൂട്യൂബറുടെ പരിപാടി.

വാഹനങ്ങള്‍ കടലില്‍ ഇറക്കുന്നത് നമ്മള്‍ ഒത്തിരി കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കടലില്‍ ഇറക്കുന്നത് കാണാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. കേരളത്തിലും നിരവധി ഡ്രൈവ് ഇന്‍ ബീച്ചുകളുണ്ട്. അത്തരം ബീച്ചുകളില്‍ വാഹനം ഡ്രൈവ് ചെയ്യുന്നത് രസകരമാണെങ്കിലും നങ്ങളുടെ ഇരുചക്ര വാഹനം കടലില്‍ ഇറക്കുന്നത് ശരിക്കും അബദ്ധമാണ്.

youtuber rides ola s1 pro electric scooter into sea

എന്നാല്‍ ചില ആളുകള്‍ അവരുടെ സാഹസികത പ്രകടമാക്കാന്‍ കാറും ബൈക്കുമെല്ലാം കടലില്‍ ഇറക്കി കുടുങ്ങിപ്പോയ വാര്‍ത്തകള്‍ നാം ഒത്തിരി കണ്ടിട്ടുണ്ട്. ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കടലില്‍ ഇറക്കുമ്പോഴും നമ്മള്‍ ഇതെല്ലാമാണ് പ്രതീക്ഷിക്കുക. എന്നാല്‍ ഓല S1 പ്രോ ഞെട്ടിച്ച് കളഞ്ഞു. വീഡിയോയില്‍ യൂട്യൂബര്‍ ഓല ഇവി പതുക്കെ വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു. ആദ്യം യുവാവിന്റെ കാല്‍മുട്ടിന് താഴെ വരെ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ തിര വന്ന് വാഹനം പൂര്‍ണമായി മുങ്ങുന്നത് വരെ യുവാവ് വണ്ടിയുമായി കടലില്‍ നിന്നു. മണ്‍സൂണ്‍ വരുന്നതിനാല്‍ കടല്‍ കുറച്ച് 'കലിപ്പ്' മോഡില്‍ ആയിരുന്നു. അതിനാല്‍ തന്നെ ശക്തമായ തിരയുമുണ്ടായി. വാഹനം പൂര്‍ണമായി മുങ്ങുന്ന സാഹചര്യം വന്നു. ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായും കടലില്‍ മുങ്ങുമ്പോള്‍ അത് പ്രവര്‍ത്തനരഹിതമാകുമെന്നായിരിക്കും എല്ലാവരും കരുതുക. ടച്ച്സ്‌ക്രീനും ഓഫാകുമെന്നായിരിക്കും ധാരണ. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ഇവയൊന്നും ഓല S1 പ്രോയുടെ കാര്യത്തില്‍ സംഭവിച്ചില്ല.

സാധാരണ ഗതിയില്‍ കടലിലെ ഉപ്പുവെള്ളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ അപകടകരമാണ്. കാരണം അത് വൈദ്യുതി കടത്തിവിടുകയും ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും ചെയ്യും. തിരമാലകള്‍ ശക്തമായതിനാല്‍ സ്‌കൂട്ടറിനുള്ളില്‍ എളുപ്പത്തില്‍ വെള്ളം കയറാനും ഇടയാക്കുമായിരുന്നു. എന്നാല്‍ ഇവിടെ കടല്‍വെള്ളത്തില്‍ പൂര്‍ണമായി മുങ്ങിനിവര്‍ന്നിട്ടും ഓല സ്‌കൂട്ടര്‍ പുഷ്പം പോലെ ഓടിച്ച് പോുകയായിരുന്നു യൂട്യൂബര്‍. ടച്ച്‌സ്‌ക്രീനിനും യാതൊരു പ്രശ്‌നവുമില്ലായിരുന്നു.

youtuber rides ola s1 pro electric scooter into sea

വെള്ളത്തില്‍ നിന്ന് പുറത്തെത്തിയ ശേഷം സ്‌കൂട്ടര്‍ ഹൈപ്പര്‍ മോഡിലാണ് യൂട്യൂബര്‍ ഓടിച്ച് പോയത്. ചാര്‍ജിംഗ് സോക്കറ്റിലും വെള്ളം കയറിയിട്ടില്ലായിരുന്നു. എന്നാല്‍ സീറ്റിനടിയിലെ സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റ് മാത്രമായിരുന്നു നനഞ്ഞിരുന്നത്. വാഹനം വാട്ടര്‍പ്രൂഫായി പണികഴിപ്പിച്ച ഓല ടീമിന് യൂട്യുബര്‍ നന്ദി പറയുന്നുണ്ട്. സംഗതി സ്‌കൂട്ടറുകളുടെ ബില്‍ഡ് ക്വാളിറ്റി ഈ സംഭവം എടുത്ത് കാണിക്കുന്നുണ്ടെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനെ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.

കാരണം ഇത് പരിക്കുകള്‍ക്കും സാമ്പത്തിക നഷ്ടത്തിനും നിയമനടപടിക്ക് പോലും ഇടയാക്കാം. കടല്‍തീരത്തടക്കം ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യുന്നത് ശരിക്കും അപകടകരവും ജീവഹാനിക്ക് വരെ കാരണവുമായേക്കാം. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയുടെ തുടക്കത്തില്‍ യുവാവ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വെച്ച് സുസുക്കി ബര്‍ഗ്മാന്‍, യമഹ R15, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ പവര്‍ഫുള്‍ ടൂവീലറുകള്‍ക്കൊപ്പം 400 മീറ്റര്‍ ഡ്രാഗ് റേസ് നടത്തുന്നതും കാണാം.

മണിക്കൂറില്‍ 116 കിലോമീറ്റര്‍ ടോപ് സ്പീഡുള്ള ഓല S1 പ്രോ മൂന്ന് മത്സരങ്ങളിലും വിജയികളായി. ബര്‍ഗ്മാനെ എളപ്പത്തില്‍ തോല്‍പ്പിച്ചെങ്കിലും R15, ഹിമാലയന്‍ എന്നിവയുമായുള്ള പോരാട്ടം കടുപ്പമായിരുന്നു. ഒപ്പം തന്നെ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് ടെസ്റ്റും യൂട്യൂബര്‍ നടത്തി. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഓല ഇവി 177 കിലോമീറ്റര്‍ റേഞ്ച് നല്‍കിയതായാണ് യൂട്യൂബര്‍ പറയുന്നത്. സ്‌കൂട്ടറിന്റെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഉപയോഗത്തിലൂടെയാണ് ഇത് സാധ്യമായത്.

More from DriveSpark

Article Published On: Saturday, June 3, 2023, 11:18 [IST]
English summary
Ola electric scooter driven into sea here is the result viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X