Ola Electric Scooter സസ്‌പെന്‍ഷന്‍ കരുത്ത് തെളിയിക്കാന്‍ 6 പേരുടെ 'അഭ്യാസം'; കൈയ്യടിച്ച് സിഇഒയും

നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. സെഗ്മെന്റിലെ രാജാക്കന്‍മാരായി വിലസുമ്പോള്‍ ആണ് ഇവിയുടെ ഫ്രണ്ട് ഫോര്‍ക്ക് തകരാറാകുന്നതായി പരാതികള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ ഓല ഉപഭോക്താക്കള്‍ക്ക് ഫ്രീ സസ്പെന്‍ഷന്‍ അപ്ഗ്രേഡ് വാഗ്ദാനം ചെയ്തിരുന്നു.

ഈ പുതിയ ഫോര്‍ക്ക് ദുര്‍ഘടമായ സാഹചര്യങ്ങളില്‍ വരെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്നും പുതിയ ഫോര്‍ക്കിന് വളരെ ഉയര്‍ന്ന ഫാക്ടര്‍ ഓഫ് സേഫ്റ്റി (FOS) ഉണ്ടെന്നുമാണ് ഓല അവകാശപ്പെടുന്നത്. ഓല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു സ്റ്റണ്ട് വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡലിയയില്‍ വൈറല്‍. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ ഫ്രണ്ട് ഫോര്‍ക്കിന്റെ കാഠിന്യം പ്രകടമാക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് വീഡിയോ.

ola s1 pro stunt 6 people

അസമമായ ഒരു പരുക്കന്‍ ഭൂപ്രദേശത്ത് 6 പേര്‍ ഒരു ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ കയറി ഓടിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഫ്രണ്ട് ഫോര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നതിനുള്ള ശരിയായ മാര്‍ഗം ഇതാണോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സമീപകാലത്ത് സ്‌കോര്‍പിയോ N സണ്‍റൂഫ് ചോര്‍ച്ച സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ മഹീന്ദ്ര സ്വീകരിച്ച അതേ വഴിയാണ് ഓലയും തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.

സണ്‍റൂഫ് ചേര്‍ച്ചയുണ്ടെന്ന് ആരോപിച്ച യൂട്യൂബര്‍ക്ക് അതേ വെള്ളച്ചാട്ടത്തിനടിയില്‍ എസ്യുവി പാര്‍ക്ക് ചെയ്തായിരുന്നു മഹീന്ദ്ര മറുപടി നല്‍കിയത്. എന്നാല്‍ മഹീന്ദ്രയും ഓലയും ഇത്തരം സാഹചര്യത്തില്‍ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്‍മാരാക്കുന്നില്ലെന്നതാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. ഭാഗ്യത്തിന് ഓല പങ്കുവെച്ച സ്റ്റണ്ട് വീഡിയോയില്‍ 6 പേരും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്.

പൊതുനിരത്തില്‍ അല്ല ഈ അഭ്യാസമെന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ ഈ സ്റ്റണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികളും കൗമാരക്കാരാണെന്നാണ് തോന്നുന്നത്. 5 പേര്‍ ഇ-സ്‌കൂട്ടറിന്റെ സീറ്റില്‍ കയറിയപ്പോള്‍ ഒരാള്‍ ഫ്ലോര്‍ബോര്‍ഡിലായിരുന്നു ഇരുന്നത്. #BuiltToPerfection എന്ന ഹാഷ്ടാഗാണ് വീഡിയോയുടെ അവസാനം മിന്നിമായുന്നത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഓല S1 സ്‌കൂട്ടര്‍ അസമമായതും പരുപരുപ്പാര്‍ന്നതുമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നവെന്ന് തെളിയിക്കുകയാണ്.

ഓല ഇലക്ട്രിക് സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളും ഈ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 'കൊള്ളാം! ഇന്നുവരെ ഒരു സ്‌കൂട്ടറില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ സ്ട്രെസ് ടെസ്റ്റ്. ഓല S1 ഒരു ബീസ്്റ്റാണ്' ഭവിഷ് ട്വീറ്റ് ചെയ്തു. പ്രതികൂലമായ ഒത്തിരി സാഹചര്യങ്ങളുള്ള യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ മാസങ്ങളോ വര്‍ഷങ്ങളോ ഉപയോഗിക്കുന്നതിന് തുല്യമാണോ ഇതുപോലുള്ള ഒരു ചെറിയ ലോഡ് എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.

പുതിയ ഫോര്‍ക്കിന്റെയും പഴയ ഫോര്‍ക്കിന്റെയും ലോഡ് ടെസ്റ്റ്, സ്ട്രെസ് ടെസ്റ്റ്, ബെന്‍ഡ് ടെന്റ്, ട്വിസ്റ്റ് ടെസ്റ്റ്, കംപ്രഷന്‍ ടെസ്റ്റ് ഫലങ്ങള്‍ ശരിയായി താരതമ്യം ചെയ്തിരുന്നെങ്കില്‍ ഈ ശ്രമം കൂടുതല്‍ പ്രൊഫഷണലാകുമായിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. യൂട്യൂബർ ഒരുക്കിയ വീഡിയോ ഓല തങ്ങളുടെ ചാനലിൽ പങ്കുവെക്കുകയായിരുന്നുവെന്നാണ് വിവരം. . മാര്‍ച്ച് 22 മുതലാണ് ഓല മുന്‍നിര മോഡലുകള്‍ക്ക് സൗജന്യ ഫ്രണ്ട് സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് പ്രഖ്യാപിച്ചത്.

2 ലക്ഷത്തിലേറെ വരുന്ന തങ്ങളുടെ ഉപഭോക്തൃ സമൂഹത്തില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അപ്ഡേറ്റുകളും അപ്ഗ്രേഡുകളും നടപ്പാക്കുന്നതെന്നാണ് ഓല പറഞ്ഞത്. S1 പ്രോയുടെ ഫ്രണ്ട് ഫോര്‍ക്ക് ആമിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ഇത്തരം ആശങ്കകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു ഓല ഉപഭോക്തൃ സമൂഹത്തിന് ഉറപ്പുനല്‍കിയത്. വിവാദങ്ങളും ആരോപണങ്ങളുമൊന്നും ഓലയുടെ ജൈത്രയാത്രക്ക് തടസ്സമായിട്ടില്ല. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം യൂണിറ്റുകളാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് വിറ്റത്.

റെക്കോഡ് വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കിയിരിക്കുകയാണ് ഓലയിപ്പോള്‍. കഴിഞ്ഞ ഏഴ് മാസം തുടര്‍ച്ചയായി ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം ഓല ഇലക്ട്രിക്കിനാണ്. ഓല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്.

ഓല എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല. ഓല S1 എയറിന്റെ എക്സ്ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്സ്ഷോറൂം) നല്‍കണം.

More from DriveSpark

Article Published On: Thursday, April 20, 2023, 11:00 [IST]
English summary
Ola electric stunt 6 people on board demonstrate toughness new front fork
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X