ഇലക്ട്രിക് സ്‌കൂട്ടറിനും ADAS? പള്‍സറിഞ്ഞ് കളിക്കുന്നതില്‍ ഓല വേറെ ലെവല്‍ തന്നെ

ഇന്ന് ഇന്ത്യയില്‍ വാഹന രംഗവുമായി ബന്ധപ്പെടുത്തിയുള്ള ട്രെന്‍ഡിംഗ് വാക്കുകളില്‍ ഒന്നാണ് 'ADAS'. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ ചുരുക്കപ്പേരായ ADAS സജ്ജീകരണവുമായി എത്തുന്ന കാറുകള്‍ക്ക് ഇന്ന് വന്‍ ഡിമാന്‍ഡാണെന്ന കാര്യം അറിയാമല്ലോ. വില കൂടിയ മോട്ടോര്‍സൈക്കിളുകള്‍ ചില ADAS ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് എത്തുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ADAS സുരക്ഷയൊരുക്കാനുള്ള ഒരുക്കത്തിലാണെന്ന് തോന്നുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്. ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ADAS സാങ്കേതികവിദ്യ സജ്ജീകരിക്കാന്‍ പോകുന്നുവെന്ന് തോന്നിപ്പിക്കുന്ന ടീസര്‍ കമ്പനി സിഇഒ ട്വിറ്ററില്‍ പങ്കുവെച്ചു. പരീക്ഷണയോട്ടം നടത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ട്വിറ്റര്‍ വീഡിയോയില്‍ കാണാനാകുക. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC) ആയിരിക്കാം ഇത്.

ഇലക്ട്രിക് സ്‌കൂട്ടറിനും ADAS? പള്‍സറിഞ്ഞ് കളിക്കുന്നതില്‍ ഓല വേറെ ലെവല്‍ തന്നെ

ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ കുറച്ച് കൂടി മെച്ചപ്പെടുത്തിയ സംഗതിയാണിത്. കാരണം അഡാപ്റ്റീഡ് ക്രൂയിസ് കണ്‍ട്രോള്‍ റഡാര്‍ അധിഷ്ഠിതമോ അല്ലെങ്കില്‍ ക്യാമറ അടിസ്ഥാനമാക്കിയുള്ള സെന്‍സറുകളോ മുഖേന സ്‌കാന്‍ ചെയ്തുകൊണ്ട് വാഹനത്തിന് മുന്നിലുള്ള തടസ്സങ്ങളും മറ്റ് വാഹനങ്ങളും തിരിച്ചറിഞ്ഞ് വാഹനത്തിന്റെ വേഗത സ്വയമേവ ക്രമീകരിക്കുന്നു. നിരവധി മോഡേണ്‍ കാറുകളില്‍ ഈ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം ഉണ്ട്.

മഹീന്ദ്ര പുറത്തിറക്കിയ സമീപകാലത്തെ ഹിറ്റ് മോഡലായ XUV700 അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍ക്കൊള്ളിച്ചാണ് എത്തുന്നത്. പുതിയ ഇന്നോവ ഹൈക്രോസ്, ഹ്യുണ്ടായി വെര്‍ണ എന്നീ കാറുകളിലും ഈ ഫീച്ചറുണ്ട്. വളരെ കുറച്ച് ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരുപക്ഷേ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എത്തിയാല്‍ ഈ മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടുന്ന പട്ടികയിലേക്കാണ് അത് ഉയര്‍ത്തപ്പെടുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിനും ADAS? പള്‍സറിഞ്ഞ് കളിക്കുന്നതില്‍ ഓല വേറെ ലെവല്‍ തന്നെ

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4, ബിഎംഡബ്ല്യു R 1250 RT, കെടിഎം സൂപ്പര്‍ അഡ്വഞ്ചര്‍ R തുടങ്ങിയ ബൈക്കുകളാണ് നിലവില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഇത്തിരി ഓവറല്ലേ എന്ന തോന്നലുണ്ടാകും.

ഇക്കോ മോഡില്‍ 141 കിലോമീറ്റര്‍ റേഞ്ചും 40 കിലോമീറ്ററില്‍ താഴെ വേഗതയിലും സഞ്ചരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാള്‍, നീണ്ട്പരന്ന് കിടക്കുന്ന ഹൈവേകളില്‍ ഉയര്‍ന്ന വേഗതയില്‍ കുതിച്ചുപായാന്‍ പറ്റുന്ന മോട്ടോര്‍സൈക്കിളുകളെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ഫീച്ചറെന്ന് പറയാം.
എന്നാല്‍ വേറൊരു കാര്യമുണ്ട്. ഒരു ഡാഷ്‌ക്യാമിന്റെ ഡ്യൂട്ടി പോലെ ഉപഭോക്താക്കളെ അവരുടെ റൈഡുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതിന് S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒരു ക്യാമറ സജ്ജീകരിക്കുക എന്ന ഓപ്ഷന്‍ ഓലക്ക് ചെയ്യാവുന്നതാണ്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന വേ്‌ലാഗര്‍മാര്‍ക്ക് ഇത് വലിയ സഹായമാകും. അതുപോലെ ഓല ഇലക്ട്രിക് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വാഹനത്തിന്റെ സസ്‌പെന്‍ഷുനമായി ബന്ധപ്പെട്ട് ഒരുപാട് പഴി കേള്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം വരുമ്പോള്‍ ഇവിയില്‍ ഇത്തരം ഒരു ക്യാമറയുണ്ടായാല്‍ തെളിവുകള്‍ സംസാരിക്കുമല്ലോ. അത് ആരോപണങ്ങളെ നേരിടാന്‍ ഓലയെ സഹായിക്കും.
ഏതായാലും ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ വരുമോ എന്നതാണ് നമുക്ക് ഉത്തരം കിട്ടേണ്ടത്.

കാരണം തങ്ങളുടെ വാഹനങ്ങള്‍ ഫീച്ചര്‍ സമ്പനനമാക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും നടത്തുന്നവരല്ല ഓല ഇലക്ട്രിക്. ക്രൂയിസ് കണ്‍ട്രോളുമായി വന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല S1 എന്ന കാര്യം തന്നെ ഉദാഹരണം. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഭവിഷ് അഗര്‍വാള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇലക്ട്രിക് സ്‌കൂട്ടറിനും ADAS? പള്‍സറിഞ്ഞ് കളിക്കുന്നതില്‍ ഓല വേറെ ലെവല്‍ തന്നെ

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല.

ഓല S1 എയറിന്റെ എക്സ്ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്സ്ഷോറൂം) നല്‍കണം. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് തങ്ങളുടെ മുന്‍നിര മോഡലായ S1 സ്‌കൂട്ടറിന് സൗജന്യ സസ്പെന്‍ഷന്‍ അപ്ഗ്രേഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെത്താം.

More from DriveSpark

Article Published On: Tuesday, March 21, 2023, 14:15 [IST]
English summary
Ola electric working on adas for s1 electric scooter teaser out now details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X