ഒന്നും രണ്ടുമല്ല 300 മില്യൺ ഡോളർ വച്ചുളള കളിയാണ്; ഓല എന്നാ സുമ്മാവാ

ബംഗ്ലൂരു ആസ്ഥാനമായി ആരംഭിച്ച ഓല ഇലക്ട്രിക് എന്ന കമ്പനി ഇന്ന് ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിൽ തന്നെയാണ്. കമ്പനിയുടെ പുതിയ നവീകരണത്തിനും മറ്റ് പദ്ധതികൾക്കുമായി 300 മില്യൺ യു എസ് ഡോളറിൻ്റെ ധനസമാഹരണത്തിന് ഒരുങ്ങുകയാണ് കമ്പനി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ബാറ്ററി സെൽ പോലെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ടെക്നോളജി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. അത് മാത്രമല്ല ഇരുചക്ര വാഹനങ്ങളിൽ കാറുകളിലേക്ക് കടക്കാനാണ് കമ്പനിയുടെ തീരുമാനം. അതിനും കൂടി വേണ്ടിയാണ് ഇത്രയും ഭീമമായ ഒരു തുക കമ്പനി ശേഖരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ തങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമാണ ഹബ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുളള ധാരണാപത്രത്തിൽ കമ്പനിയും തമിഴ്നാട് സർക്കാരും ഒപ്പുവച്ചിരുന്നു.

ഒന്നും രണ്ടുമല്ല 300 മില്യൺ ഡോളർ വച്ചുളള കളിയാണ്; ഓല എന്നാ സുമ്മാവാ

ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല പ്രതിമാസം 20,000 യൂണിറ്റുകളാണ് നിർമിക്കുന്നത്. ഈ വർഷം ഏപ്രിലോടെ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളിലും എക്സ്പീരിയൻസ് സെൻ്ററുകൾ തുറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. തങ്ങളുടെ വാഹനങ്ങള്‍ ഫീച്ചര്‍ സമ്പന്നമാക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും നടത്തുന്നവരല്ല ഓല ഇലക്ട്രിക്. ക്രൂയിസ് കണ്‍ട്രോളുമായി വന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല S1 എന്ന കാര്യം തന്നെ ഉദാഹരണം.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല.

ഒന്നും രണ്ടുമല്ല 300 മില്യൺ ഡോളർ വച്ചുളള കളിയാണ്; ഓല എന്നാ സുമ്മാവാ

ഓല S1 എയറിന്റെ എക്സ്ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്സ്ഷോറൂം) നല്‍കണം. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് തങ്ങളുടെ മുന്‍നിര മോഡലായ S1 സ്‌കൂട്ടറിന് സൗജന്യ സസ്പെന്‍ഷന്‍ അപ്ഗ്രേഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെത്താം.

ഓല S1 എയറിന്റെ എക്സ്ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്സ്ഷോറൂം) നല്‍കണം. കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് തങ്ങളുടെ മുന്‍നിര മോഡലായ S1 സ്‌കൂട്ടറിന് സൗജന്യ സസ്പെന്‍ഷന്‍ അപ്ഗ്രേഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

ഒന്നും രണ്ടുമല്ല 300 മില്യൺ ഡോളർ വച്ചുളള കളിയാണ്; ഓല എന്നാ സുമ്മാവാ

ഓല ഇപ്പോൾ ഈ ആക്‌സസറികൾക്കായുള്ള ഷിപ്പിംഗും ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള സെന്റർ സ്റ്റാൻഡിന് 999 രൂപയാണ് വില വരുന്നത്. അതേസമയം ബഡ്ഡി സ്റ്റെപ്പിന് 1,999 രൂപയാണ് മുടക്കേണ്ടി വരിക. ആക്ടിവയ്‌ക്കായി ഹോണ്ട വാഗ്ദാനം ചെയ്യുന്ന സമാനമായ സൈഡ് സ്റ്റെപ്പിന് 915 രൂപ വിലയുള്ളതിനാൽ ബഡ്ഡി സ്റ്റെപ്പ് ചെലവേറിയതായി പലർക്കും തോന്നിയേക്കാം. ഹീറോ സ്‌കൂട്ടറുകളുടെ സൈഡ് സ്റ്റെപ്പിന് 885 രൂപയാണ് വില.

കൂടാതെ 999 രൂപ മുടക്കിയാൽ ഓല സ്‌കൂട്ടർ കവറും ടി-ഷർട്ടും ഉപഭോക്താക്കൾക്ക് വാങ്ങാം. ബഡ്ഡി സ്റ്റെപ്പിന്റെയും സെന്റർ സ്റ്റാൻഡിന്റെയും ഇൻസ്റ്റാളേഷൻ എളുപ്പമാണ്. ഈ രണ്ട് ആക്‌സസറികളും കാസ്റ്റ് അലുമിനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നും ഇതിന് ഉയർന്ന ടെൻസൈൽ ശക്തിയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരിക്കുന്നു. രണ്ട് ആക്‌സസറികളും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സൈഡ് സ്റ്റാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടുത്തിടെയായി ഉയർന്നു വന്നിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Thursday, March 23, 2023, 8:30 [IST]
English summary
Ola planning to raise 300 million usd for develop core technologies
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X