ഏഥറും ഐക്യൂബും എല്ലാം ജാഗ്രതൈ; ചടുലമായി നീങ്ങിയില്ലേൽ പണി പാളും, ഇ-മോട്ടോർസൈക്കിളുടെ ഹൈലൈറ്റ്സ് പങ്കുവെച്ച് ഓല

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഓല ഇലക്ട്രിക്, അടുത്തിടെ നടന്ന തങ്ങളുടെ ആദ്യ കസ്റ്റമർ ഡേ ഇവന്റിൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലൈനപ്പ് അവതരിപ്പിച്ചിരുന്നു. ഓല ഇലക്ട്രിക്കിൽ നിന്നുള്ള ഇവ ബൈക്കുകളുടെ പുതിയ നിരയിൽ നാല് വ്യത്യസ്ത സെഗ്‌മെന്റുകളിൽ മത്സരിക്കുന്ന നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുന്നു എന്നും നാം കണ്ടു.

അവതരണത്തിന് ശേഷം, പുതിയ ബൈക്കുകളുടെ വിശദാംശങ്ങളും ഹൈലൈറ്റുകളും ഉയർത്തിക്കാട്ടുന്ന രണ്ട് ടീസറുകൾ കമ്പനി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ഇവയിലെ ആദ്യ വീഡിയോ മുഴുവൻ ഓല ഇലക്ട്രിക് ബൈക്ക് ലൈനപ്പും പ്രദർശിപ്പിക്കുന്നു, രണ്ടാമത്തെ വീഡിയോ ബ്രാൻഡിന്റെ മുൻനിര ഡയമണ്ട്ഹെഡ് മോട്ടോർസൈക്കിളിന്റെ വിശദ്ധമായ വിവരങ്ങൾ എടുത്തു കാട്ടുന്നു. ഈ വീഡിയോകൾ പുതുതായി വെളിപ്പെടുത്തിയ ഇലക്ട്രിക് ബൈക്കുകൾക്ക് കാര്യമായ ഒരു ബൂസ്റ്റ് നൽകുന്നവയാണ്.

പുതിയ ഇലക്ട്രിക് ബൈക്കുകൾ പ്രദർശിപ്പിക്കുന്ന രണ്ട് പുതിയ വീഡിയോകളും ഓല ഇലക്ട്രിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് പങ്കിട്ടിരിക്കുന്നത്. ആദ്യ വീഡിയോയിൽ, ബ്രാൻഡ് ഇവി ബൈക്കുകളുടെ മൊത്തം റേഞ്ചും വളരെ ഡ്രമാറ്റിക്കായ ഫോർമാറ്റിൽ അവതരിപ്പിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഡയമണ്ട്ഹെഡ്, റോഡ്സ്റ്റർ, ക്രൂയിസർ, അഡ്വഞ്ചർ എന്നിവയുൾപ്പെടെയുള്ള പുതിയ ബൈക്കുകളുടെ ഫ്രണ്ട് വ്യൂവോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അതിനു ശേഷം ഇവയുടെ പിൻഭാഗങ്ങളുടെ ക്ലോസ്-അപ്പ് ഷോട്ടുകളും കാണിക്കുന്നു.

തുടർന്ന്, ഓല ഇലക്ട്രിക് ക്രൂയിസറിന്റെ വിശദമായ ഒരു വ്യൂ വീഡിയോ അവതരിപ്പിക്കുന്നു. ഈ ലോ-സ്ലംഗ് ക്രൂയിസിംഗ് മോട്ടോർബൈക്കിളിൽ ഒരു സ്ലീക്ക് സിംഗിൾ എൽഇഡി ഹെഡ്‌ലൈറ്റും അതോടൊപ്പം ഒരു ചെറുതും നേർത്തതുമായ എൽഇഡി ടെയിൽലൈറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ക്രൂയിസറിന്റെ കർവ്വിയായ ബോഡിയും വീഡിയോൽ വളരെ ഹ്രസ്വമായി കാണിച്ചിരിക്കുന്നു.

ഇ-മോട്ടോർസൈക്കിളുടെ ഹൈലൈറ്റ്സ് പങ്കുവെച്ച് ഓല

ക്രൂയിസർ മോഡലിനെ പിന്തുടർന്ന്, പരമ്പരാഗത സ്ട്രീറ്റ് ഫൈറ്റർ ഡിസൈനിൽ നിന്ന് വ്യത്യസ്തമായ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഇൻസ്പയർഡ് മോട്ടോർസൈക്കിളായ ഓല റോഡ്‌സ്റ്ററിനെയാണ് വീഡിയോ ഫോക്കസ് ചെയ്യുന്നത്. ക്രൂയിസറിനെപ്പോലെ റോഡ്‌സ്റ്ററിനും ഒരു ചെറിയ വിൻഡ്‌ഷീൽഡും നോസും ഉൾപ്പടെ വരുന്ന സ്ലീക്കർ എൽഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്നു.

ബൈക്കിന് ഫ്രണ്ടിൽ ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ ഡ്രൈവർ സീറ്റിനടിയിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു മോണോഷോക്ക് സെറ്റപ്പും നമുക്ക് കാണാനാവും. ഇവ കൂടാതെ റോഡ്‌സ്റ്റർ മോഡലും വീഡിയോയിൽ ചെറുതായി ഒന്ന് ഫീച്ചർ ചെയ്തിട്ടുണ്ട്. വീഡിയോ തുടർന്ന് കാണുമ്പോൾ, റോഡ്‌സ്റ്റർ പതിപ്പിന് ശേഷം, ഓല അഡ്വഞ്ചർ ഇവി മോട്ടോർസൈക്കിളിന്റെ ഒരു വ്യൂവും നമുക്ക് കാണാനാകും.

എന്നിരുന്നാലും, ഈ മോട്ടോർസൈക്കിളിന് വളരെ പരിമിതമായ സ്ക്രീൻ ടൈമാണ് ലഭിക്കുന്നത്. ഒരു നിമിഷത്തേക്ക് മാത്രമേ ഇലക്ട്രിക് ബൈക്കിന്റെ പിൻഭാഗം വീഡിയോ വെളിപ്പെടുത്തുന്നുള്ളൂ. ഈ ടീസർ മുൻനിര ഡയമണ്ട് ഹെഡ് മോട്ടോർസൈക്കിളിനെ ഒഴിവാക്കുന്നു എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന മുൻനിര മോട്ടോർസൈക്കിളിനെക്കുറിച്ച് കൂടുതൽ സമഗ്രമായ രൂപം നൽകാൻ കമ്പനി പദ്ധതിയിടുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.

ഓല ഇലക്ട്രിക്ക് ലൈനപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഡയമണ്ട്ഹെഡ് പതിപ്പിനെ പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡൽ ഏറ്റവും ഡിസ്റ്റിംഗ്റ്റീവായ ഓഫറായി നിലകൊള്ളുന്നുവെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന ഡയമണ്ട്‌ഹെഡ് ഇവി മോട്ടോർബൈക്കിളിന് മുമ്പ് ഇന്ത്യയിലെ ഒരു മോട്ടോർസൈക്കിളിലും കണ്ടിട്ടില്ലാത്ത അസാധാരണവും സവിശേഷവുമായ ഡിസൈൻ ശൈലി നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

ഇ-മോട്ടോർസൈക്കിളുടെ ഹൈലൈറ്റ്സ് പങ്കുവെച്ച് ഓല

ഡയമണ്ട്‌ഹെഡ് ഇവി മോട്ടോർബൈക്ക്, ഫ്യൂച്ചറിസ്റ്റിക് രൂപഭാവമുള്ള ആധുനിക മോഡലായ ടെസ്‌ല സൈബർട്രക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടാവും എന്ന് വാഹന പ്രേമികൾക്ക് ഇടയിൽ ഒരു സംസാരവുമുണ്ട്. ഓല ഇലക്ട്രിക് അപ്‌ലോഡ് ചെയ്ത രണ്ടാമത്തെ വീഡിയോ ഈ ഫ്ലാഗ്ഷിപ്പ് ബൈക്കിന്റെ കൂടുതൽ വ്യക്തമായ രൂപം നൽകുന്നു.

ഇൻട്രോ ഷോട്ട് ബൈക്കിന്റെ ഫ്രണ്ട് വശത്തെ കേന്ദ്രീകരിക്കുന്നു. ഡയമണ്ട്‌ഹെഡ് ഇവിക്ക് ഒരു വജ്രത്തോട് സാമ്യമുള്ള ഷെയ്പ്പിലാണ് ഉള്ളത്. DRL (ഡേടൈം റണ്ണിംഗ് ലൈറ്റ്) ആയും മെയിൻ ഹെഡ്‌ലൈറ്റായും പ്രവർത്തിക്കുന്ന മുൻവശത്തുള്ള സിംഗിൾ സ്ട്രിപ്പ് എൽഇഡിയാണ് വാഹനത്തിന്റെ ശ്രദ്ധേയമായ വിശദാംശങ്ങളിൽ ഒന്ന്. ഈ ലൈറ്റ്ബാറിന്റെ വലത്തെയറ്റത്ത് ഒരു ചെറിയ ഓല മോണിക്കർ സ്ഥാപിച്ചിരിക്കുന്നു.

അടുത്തതായി ബൈക്കിന്റെ ഇരുവശത്തുമുള്ള ഹാൻഡിൽബാറുകൾ ഫെയറിംഗിൽ നിന്ന് തന്നെ പുറത്തേക്ക് തള്ളിനിൽക്കുന്നതായി കാണപ്പെടുന്നു. ഇതിനുപുറമെ, അവിശ്വസനീയമാംവിധം ഷാർപ്പ് ബോഡി ലൈനുകൾ ബൈക്കിന്റെ സവിശേഷതയാണ്, ഇത് ഉയർന്ന എയറോഡൈനാമിക് സ്റ്റൈലിംഗ് വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് സസ്പെൻഷൻ ഡിസൈൻ ഈ ബൈക്കിന്റെ ഏറ്റവും വ്യത്യസ്തമായ വശങ്ങളിലൊന്നാണ്.

മുകളിൽ നിന്ന് ആരംഭിക്കുന്ന ഒരു കൺവെൻഷണൽ ഫോർക്ക് സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്തമായി, ഓല ഇലക്ട്രിക് ഡയമണ്ട്ഹെഡ് തികച്ചും വ്യത്യസ്തമായ സെറ്റപ്പോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു നോർമൽ മോട്ടോർസൈക്കിളിൽ എഞ്ചിൻ സ്ഥാപിക്കുന്ന ബോഡിയുടെ ഭാഗത്താണ് സസ്പെൻഷൻ ഘടിപ്പിച്ചിരിക്കുന്നു. ഇത് ബൈക്കിന്റെ ഷാസിയിലേക്ക് നേരിട്ട് കണക്ട് ചെയ്യാണ് സാധ്യത. മുന്നിൽ ഡ്യുവൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും ഓല ഡയമണ്ട്ഹെഡിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഒന്നാണ്.

More from DriveSpark

Article Published On: Friday, August 18, 2023, 14:00 [IST]
English summary
Ola releases 2 new videos highlighting upcoming electric motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X